ഇതും വായിക്കുക: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി 15 വർഷത്തിന് ശേഷം അറസ്റ്റിൽ
ഭർത്താവുമായി അകന്നുകഴിയുന്ന പ്രവീണ മക്കളായ പതിനാലും ഒൻപതും വയസുള്ള പെൺമക്കൾക്കൊപ്പമാണ് വാകേരിയിൽ താമസിച്ചിരുന്നത്. ആക്രമണം കണ്ട് പേടിച്ച് ഇളയ കുട്ടി, എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരിക്കുമായി മൂത്തകുട്ടിയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതും വായിക്കുക: മൊബൈൽ ഫോണിൽ പാട്ട് ഉച്ചത്തിൽ വച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്
advertisement
കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. നാട്ടുകാരും പൊലീസും ചേർന്നുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വനത്തോട് ചേർന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചിൽ ദുഷ്കരമാക്കി.