TRENDING:

തിരുവനന്തപുരം മെഡിക്കൽ കോളേജ് കുളിമുറിയിൽ യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ

Last Updated:

ഒന്നാം വാർഡിൽ കിടക്കുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയായ 21കാരിയുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‌തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വാർഡിലെ കുളിമുറിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ആദിച്ചെനല്ലൂർ നെടുമ്പന മീയന്നൂർ ഡൽഹി പബ്ലിക് സ്‌കൂളിനു സമീപം അനീഷ് ഭവനിൽ അനീഷി‌നെ (38) ആണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌.
അനീഷ്
അനീഷ്
advertisement

ഇതും വായിക്കുക: നെടുമ്പാശേരി ലഹരിക്കടത്തിൽ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടിയുടെ 163 കൊക്കെയ്ൻ ഗുളികകള്‍

ഞായർ രാത്രി 10നായിരുന്നു സംഭവം. ഒന്നാം വാർഡിൽ കിടക്കുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയായ 21കാരിയുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്. വാർഡിനോടുള്ള ശുചിമുറിയിൽ‌ യുവതി കയറിയപ്പോൾ അനീഷ് തൊട്ടടുത്ത ശുചിമുറിയിൽ കയറി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യുവതി ബഹളംവച്ചു. പിന്നാലെ ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും അവിടെയുണ്ടായിരുന്ന മറ്റു കൂട്ടിരിപ്പുകാരും ചേർന്ന് പിടികൂടി.

advertisement

ഇതും വായിക്കുക: ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകർ ഉൾപ്പെടെ 3പേർ അറസ്റ്റിൽ

ഫോണ്‍ പരിശോധിച്ചപ്പോൾ, ദൃശ്യം പകർത്തിയതായും ഇവ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതായും കണ്ടെത്തി. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം മെഡിക്കൽ കോളേജ് കുളിമുറിയിൽ യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories