കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ അയക്കുവാൻ തുടങ്ങി. അശ്ലീല വീഡിയോകൾ അയയ്ക്കട്ടെയെന്ന് ചോദിച്ച് പെൺകുട്ടിയെ പ്രതി നിർബന്ധിച്ചു. മാർച്ചിൽ ഫൈനൽ പരീക്ഷ കഴിഞ്ഞ് ബസ് സ്‌റ്റാൻ്റിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ നിർബന്ധിച്ചു കയറ്റി. പിന്നീട് കോഴഞ്ചേരി നാലുമണിക്കാറ്റ് എന്ന സ്ഥലത്ത് എത്തിക്കുകയും തുടർന്ന് പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പിന്നീട് പെൺകുട്ടിയുടെ ഫോട്ടോ എടുത്ത പ്രതി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോൾ ശാരീരികമായി ദേഹോപദ്രവം ചെയ്തു. ഫോട്ടോ മോർഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി നാലരപവൻ സ്വർണവും
advertisement
15000 രൂപയും കൈക്കലാക്കി. കൂടാതെ, കുട്ടിയുടെ മോർഫ് ചെയ്ത ഫോട്ടോ ഷെയർ ചാറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇതോടെ പെൺകുട്ടി സംഭവങ്ങൾ വീട്ടിൽ അറിയിക്കുകയും പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ പൊലീസിൻ്റെ ഊർജിതമായ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ പുലർച്ചെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തുകയും പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിരുന്നു. തട്ടിക്കൊണ്ടുപോകൽ, മാനഹാനിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ, ഐ ടി വകുപ്പ് എന്നിവ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻസ്പെക്ടർ ഡി ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
