യുവതിയെ പരിചയപ്പെട്ടതിനു ശേഷം വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഡിസംബര്‍ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാളുടെ കാറില്‍ കടുത്തുരുത്തി എഴുമാന്തുരുത്തിലുള്ള സ്വകാര്യകേന്ദ്രത്തിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.
കൂടാതെ ഏപ്രില്‍, മേയ് മാസങ്ങളില്‍ രണ്ടുദിവസം ചങ്ങനാശ്ശേരിയിലുള്ള ഹോട്ടലിലെത്തിച്ചും പീഡിപ്പിച്ചതായ പരാതി. തുടർന്ന് യുവതിയുടെ നഗ്‌നവീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭയപ്പെടുത്തിയാണ് യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയത്.
Location :
Thiruvananthapuram,Kerala
First Published :
Jul 27, 2025 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 15 പവൻ കൈക്കലാക്കി ദൃശ്യങ്ങൾ ഭർത്താവിന് അയക്കുമെന്ന് ഭീഷണി; യുവാവ് പിടിയിൽ
