TRENDING:

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Last Updated:

വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതാണ് പെൺകുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി അനീഷ് എന്ന് വിളിക്കുന്ന അരുൺകുമാർ (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 ന് വൈകിട്ട് 5.30 ഓടെ വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതാണ് പെൺകുട്ടി.
advertisement

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്തതായപ്പോൾ പെൺകുട്ടിയുടെ രക്ഷിതാക്കൾ കുട്ടിയെ കാണാനില്ല എന്ന് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ ബൈക്കിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പോക്സോ വകുപ്പുകൾ ചുമത്തി പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെൺകുട്ടികൾ തമ്മിൽ ബസ് സ്റ്റാൻഡിൽ അടി; സ്ഥലത്തു നിന്ന് 'മുങ്ങി' കാമുകൻ

advertisement

ഒരു കാമുകനെ ചൊല്ലി രണ്ട് പെൺകുട്ടികൾ പൊതു ഇടത്തിൽ അടിപിടി. മഹാരാഷ്ട്രയിലെ പൈത്താൻ ജില്ലയിലെ തിരക്കേറിയ ബസ് സ്റ്റാൻഡിൽ ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം. പതിനേഴ് വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഒരു കാമുകന് വേണ്ടി പൊതു ഇടത്തിൽ തല്ലുകൂടിയത്.

ഒരേ യുവാവിന്റെ കാമുകിമാരായിരുന്നു രണ്ട് പെൺകുട്ടികളും. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ബുധനാഴ്ച്ച രാവിലെ ഒരു കാമുകി യുവാവുമൊത്ത് ബസ് സ്റ്റാൻഡിൽ എത്തി. ഈ വിവരം അറിഞ്ഞ് രണ്ടാമത്തെ കാമുകിയും സ്ഥലത്തെത്തി.

advertisement

തുടർന്ന് രണ്ട് പെൺകുട്ടികളും യുവാവിനെ ചൊല്ലി വഴക്കായി. വഴക്ക് കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതോടെ ആള് കൂടി. ഒടുവിൽ പൊലീസ് എത്തിയാണ് ഇരുവരേയും മാറ്റിയത്. എന്നാൽ ഈ സമയത്ത് ഒപ്പമുണ്ടായിരുന്നു യുവാവാകട്ടെ സ്ഥലത്തു നിന്ന് മാറുകയും ചെയ്തു.

പിന്നീട് രണ്ട് പെൺകുട്ടികളേയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൗൺസിലിങ് നൽകി മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories