പെൺകുട്ടികൾ തമ്മിൽ ബസ് സ്റ്റാൻഡിൽ അടി; സ്ഥലത്തു നിന്ന് 'മുങ്ങി' കാമുകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഒരേ യുവാവിന്റെ കാമുകിമാരായിരുന്നു രണ്ട് പെൺകുട്ടികളും.
ഒരു കാമുകനെ ചൊല്ലി രണ്ട് പെൺകുട്ടികൾ പൊതുവിടത്തിൽ അടിപിടി. മഹാരാഷ്ട്രയിലെ പൈത്താൻ ജില്ലയിലെ തിരക്കേറിയ ബസ് സ്റ്റാൻഡിൽ ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം. പതിനേഴ് വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഒരു കാമുകന് വേണ്ടി പൊതുവിടത്തിൽ തല്ലുകൂടിയത്.
ഒരേ യുവാവിന്റെ കാമുകിമാരായിരുന്നു രണ്ട് പെൺകുട്ടികളും. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ബുധനാഴ്ച്ച രാവിലെ ഒരു കാമുകി യുവാവുമൊത്ത് ബസ് സ്റ്റാൻഡിൽ എത്തി. ഈ വിവരം അറിഞ്ഞ് രണ്ടാമത്തെ കാമുകിയും സ്ഥലത്തെത്തി.
തുടർന്ന് രണ്ട് പെൺകുട്ടികളും യുവാവിനെ ചൊല്ലി വഴക്കായി. വഴക്ക് കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതോടെ ആള് കൂടി. ഒടുവിൽ പൊലീസ് എത്തിയാണ് ഇരുവരേയും മാറ്റിയത്. എന്നാൽ ഈ സമയത്ത് ഒപ്പമുണ്ടായിരുന്നു യുവാവാകട്ടെ സ്ഥലത്തു നിന്ന് മാറുകയും ചെയ്തു.
advertisement
പിന്നീട് രണ്ട് പെൺകുട്ടികളേയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൗൺസിലിങ് നൽകി മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു.
ബംഗാളിൽ മൂന്നു കൊലപാതകം നടത്തി കോഴിക്കോട് സുഖമായി കഴിഞ്ഞ പ്രതി പിടിയിൽ
ശ്ചിമ ബംഗാളിൽ മൂന്നു കൊലപാതകം നടത്തി കോഴിക്കോട് ഒളിവിൽ കഴിയവേ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി രവികുൽ സർദാറാണ് അറസ്റ്റിലായത്. മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
advertisement
പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 7ന് മൂന്ന് കൊലപാതകങ്ങൾ നടത്തി നാടുവിട്ട പ്രതിയാണ് പിടിയിലായത്. ഗോപാൽപൂർ പഞ്ചായത്തംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സ്വപൻ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും രവികുലും സംഘവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സ്വപൻ മാജിയെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2022 6:19 PM IST