TRENDING:

പുനലൂരിൽ യുവാവിനെ സദാചാര ഗുണ്ടകൾ ആക്രമിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പുനലൂരിൽ സദാചാര ഗുണ്ടകൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. വാടകവീട് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പന ചോദ്യം ചെയ്ത ബിനീഷ് കുമാറെന്ന യുവാവിനെയാണ് ഗുണ്ടാസംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് ഒമ്പതു പേർക്കെതിരെ കേസെടുത്തു.
advertisement

ഈ മാസം പത്താം തീയതി രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന യുവാവും

സംഘവുമാണ് ബിനീഷ് കുമാറിനെ മർദ്ദിച്ചത്. ബിനീഷ് കുമാറിനെ ഒരു സംഘമാളുകൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

വാടകവീട്ടിൽ പതുങ്ങിയിരുന്ന യുവതിയും ഭർത്താവും ഗുണ്ടകളും

കതകടച്ച് മുളകുപൊടി കണ്ണിൽ വിതറിയ ശേഷമാണ് ബിനീഷിനെ മർദ്ദിച്ചത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കുന്നിക്കോട് പൊലീസിൽ ബിനീഷിനെതിരെ അക്രമികൾ പരാതി നൽകുകയും ചെയ്തു. ബിനീഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാതെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

advertisement

യുവമോർച്ച ജില്ലാ പ്രസിഡന്‍റ് സിപിഎമ്മിൽ

ക്രൂരതയുടെ ദ്യശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിന്‍റെ നിജസ്ഥിതി പുറംലോകം അറിഞ്ഞത്. കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന യുവാവിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും അടിയന്തിര ചികില്‍സ വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

സംഭവം നടന്ന വാടകവീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നുണ്ടെന്നും ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ ഒൻപത് പേര്‍ക്കെതിരെ കുന്നിക്കോട് പൊലീസ് കേസെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
പുനലൂരിൽ യുവാവിനെ സദാചാര ഗുണ്ടകൾ ആക്രമിച്ചു