യുവമോർച്ച ജില്ലാ പ്രസിഡന്‍റ് സിപിഎമ്മിൽ

Last Updated:
പത്തനംതിട്ട: യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് രാജിവെച്ച് സി പി എമ്മിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂനപക്ഷ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സിബി സാം തോട്ടത്തിൽ ന്യൂസ് 18 നോട് പറഞ്ഞു. ബി ജെ പിയുടെ കീഴിൽ നാട്ടിൽ വികസനമില്ലെന്നും ഭയാനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ദളിത് വേട്ടയാണ് ബി ജെ പിയുടെ പ്രധാന അജണ്ടയെന്നും സിബി പറഞ്ഞു.
പാർട്ടിയിൽ നിന്ന് രാജിവെച്ച തനിക്കെതിരെ സൈബർ ആക്രമണം ഉണ്ട്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ താൻ സുരക്ഷിതനായിരിക്കുമെന്നും സിബി പറഞ്ഞു.
അതേസമയം, ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് ക്യഷ്ണകുമാർ ഉള്‍പ്പെടെ നാലുപേര്‍ സിപിഎമ്മിലേക്ക് മാറിയിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപിയുടെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിനൊപ്പം ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ എന്നിവരും ബിജെപി വിട്ടിരുന്നു.
advertisement
 സിപിഎം നെടുമങ്ങാട് ഏരിയ സെന്‍റര്‍ അംഗമായിരുന്ന കൃഷ്ണകുമാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഭാര്യ ഗിരിജാ ദേവിക്കൊപ്പം നേരത്തേ സിപിഎം വിട്ടത്. ബിജെപി സംസ്ഥാന സെക്രട്ടറിയായ ഗിരിജാദേവി സിപിഎം നേതൃത്വത്തിലുള്ള വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. സിപിഎം വിട്ട ഗിരിജാദേവിയെ 2013 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിച്ചിരുന്നു. ഇവരും വൈകാതെ സിപിഎമ്മില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവമോർച്ച ജില്ലാ പ്രസിഡന്‍റ് സിപിഎമ്മിൽ
Next Article
advertisement
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement