തൊട്ടടുത്ത ക്ഷേത്തിലെ ഉത്സവത്തിലെത്തിയപ്പോഴാണ് സൂരജിനെ മർദിച്ചത്. മുമ്പ് സൂരജിന്റെ സുഹൃത്തും മനോജിന്റെ മക്കളും തമ്മിൽ കോളേജിൽ വച്ചുണ്ടായ പ്രശ്നത്തിൽ സൂരജ് ഇടപെട്ടിരുന്നു. ഇത് ചോദിക്കാൻ ഒരുസംഘം ആളുകൾ ഉത്സവത്തിനെത്തയ സൂരജിനെ റോഡിലേക്ക് വിളിച്ചുകൊണ്ട് പോവുകയും സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.
പതിനഞ്ചോളം പേരാണ് മർദ്ദിച്ചതെന്നാണ് വിവരം.നാട്ടുകാർ ചേർന്ന് സൂരജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Location :
Kozhikode,Kerala
First Published :
April 27, 2025 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ