TRENDING:

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; പിന്നില്‍ സാമ്പത്തിക ഇടപാട് തർക്കം എന്ന് സൂചന

Last Updated:

ജംക്ഷനില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം. പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ഇന്ന് രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement

Also read-കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹത്തിനു ചുറ്റും മഞ്ഞൾപ്പൊടി വിതറിയ നിലയില്‍

കൊടങ്ങാവിള ജംക്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു. ജംക്ഷനില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം. പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്‍റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; പിന്നില്‍ സാമ്പത്തിക ഇടപാട് തർക്കം എന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories