മരിച്ച റിയാസും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രിയും വഴക്കും മർദനവും ഉണ്ടായി. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് നിബുവിന്റെ വീട്ടിൽ റിയാസ് എത്തി. വിവരമറിഞ്ഞു അവിടേക്ക് വന്ന ഭാര്യയുടെ സഹോദരൻ റനീഷും പിതാവ് നാസറും റിയാസുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് റിയാസിനെ റെനീഷ് മർദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു. മർദിച്ച ശേഷം പിൻവാങ്ങിയ റെനീഷിനെ റിയാസ് വീണ്ടും വെല്ലുവിളിച്ചു. ഇതോടെ കൂടുതൽ മർദിക്കുകയും കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
advertisement
സ്ട്രോക്ക് ബാധിച്ച ചികിത്സയിലിരിക്കുന്ന സുഹൃത്ത് നിബു ഈ സമയം വീടിനകത്തായിരുന്നു. കൊലപാതക വിവരം അറിഞ്ഞ ഇയാൾ വീടിന് മുന്നിലേക്ക് നടന്നെത്തിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് നിവാസികളായ റനീഷിനെയും പിതാവ് നാസറിനെയും പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.