ഒന്നാം പ്രതിയായ അനുജിത്തിന്റെ ഭാര്യയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചതിന് 23-കാരനെ ആറംഗ സംഘം ഈ മാസം 19ന് തൊടുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ യുവാവിനെ മര്‍ദിക്കുകയും ലൈംഗികമായി പീഡനത്തിനും ശ്രമിച്ചതായി പൊലീസ് പറയുന്നു.
അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ പ്രതികള്‍ യുവാവുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. ഫോണ്‍ പരിശോധിച്ച പൊലീസ് അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തി. യുവാവിന്റെ പേരില്‍ പൊലീസ് കേസെ് എടുത്തിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് യുവാവ് മര്‍ദനവിവരവും പീഡന ശ്രമവും ഡോക്ടറോട് പറഞ്ഞത്.
advertisement
തുടര്‍ന്ന് ഡോക്ടറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മര്‍ദനമേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പിതാവ് പീഡിപ്പിച്ചു കൊന്ന യുവതിയുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
ഭോപ്പാല്‍: വീട്ടുകാർ എതിർത്ത യുവാവിനെ പ്രേമിച്ച് വിവാഹം കഴിച്ചതിന് പിതാവ് ബലാത്സംഗം ചെയ്തു കൊന്ന യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സീഹോര്‍ ജില്ലയിലാണ് സംഭവം. 21 കാരനായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് 21കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷം മുന്‍പാണ് യുവതിയും യുവാവും പ്രണയിച്ചു വിവാഹം കഴിച്ചത്. നവംബര്‍ നാലിന് ഇവരുടെ ആറുമാസം പ്രായമായ ആണ്‍കുട്ടി അസുഖം ബാധിച്ച് മരിച്ചു. കൊല്ലപ്പെട്ട യുവതി, സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുട്ടിയെ സംസ്ക്കരിക്കുന്നതിന് സഹോദരി പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തി.
കുട്ടിയെ സംസ്ക്കരിക്കാന്‍ പോകുന്നതിനിടെ സമാസ്ഗാവ് വനത്തില്‍ വച്ച് പിതാവ് മകളെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. വനത്തിനു പുറത്തു കാത്തു നിന്ന മകനോട്, മകളെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞു. ഫോറസ്റ്റ് ഗാര്‍ഡ് ആണ് വനത്തില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
ഒരു വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടക്കുന്നത്. ഇതര ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടർന്ന് മകളുമായി ഇയാൾ നിരന്തരം കലഹിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനെ തുടർന്ന് മകളെ ഇയാൾ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
രണ്ട് ദിവസം മുമ്പാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം വികൃതമായ നിലയിൽ വനത്തിൽ നിന്ന് കണ്ടെത്തിയതെന്ന് റാത്തിബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുധേഷ് തിവാരിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിശോധനയിൽ മൃതദേഹം ബിൽകീസ്ഘഞ്ജിലുള്ള യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.