TRENDING:

പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ

Last Updated:

ഇയാളിൽ നിന്ന് കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച 5 മില്ലി ഗ്രാം ബ്രൗണ്‍ ഷുഗർ കണ്ടെടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ യുവാവ് ശ്രമിച്ച ബ്രൗൺ ഷുഗറുമായി പിടിയിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ( 26 ) ആണ് പൊലീസ് പിടിയിലായത്. മാങ്കാവും പരിസര പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപന സജീവമാകുന്നുണ്ടെന്ന ഡാൻസഫ് സ്‌കോഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് യുവാവ് പിടിയിലായത്.
advertisement

പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ പൊലീസിനെ പരിക്കേല്പിച് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴടക്കിയത്. ഇയാളിൽ നിന്ന് കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച 5 മില്ലി ഗ്രാം ബ്രൗണ്‍ ഷുഗർ കണ്ടെടുത്തു.

Also Read-കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ യുവതി അടക്കം നാലുപേർ അറസ്റ്റിൽ

ഇയാൾ പതിവായി കണ്ണൂർ കാസർകോട് ഭാഗങ്ങളിൽ നിന്നുമാണ് ലഹരി മരുന്നെത്തിക്കുന്നതെന്നും ഇതിന്റെ കണ്ണികളെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും  പൊലീസ് അറിയിച്ചു.മാരക ക്രിമിനൽ സ്വഭാവം ഉണ്ടാക്കുന്നതും മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് അടിമ പെട്ടവരും പതിവായി ഉപയോഗിക്കുന്ന ലഹരി മരുന്നാണ് ബ്രൗണ് ഷുഗർ. ആക്രമണം കാണിക്കുന്ന ഇത്തരക്കാരെ പലപ്പോഴും പോലീസ് ജീവൻ പണയം വെച്ചാണ് പിടികൂടുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories