കോഴിക്കോട്: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന നാലുപേർ അറസ്റ്റില്‍ . കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്‌സ് വര്‍ഗീസ് (24), സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചംപൊയിൽ ഇകെ പുഷ്പ എന്ന റജീന(40), രാരോത്ത് പരപ്പൻപൊയിൽ സനീഷ് കുമാർ(38) എന്നിവരാണ് അറസ്റ്റിലായത്.
ബാലുശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡില്‍ വാടകവീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന നടത്തിയത്. ശനിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് യുവതിയും സംഘവും പിടിയിലായത്. ഇവരിൽ നിന്ന് 9 കിലോ കഞ്ചാവ് പിടിച്ചെടുത്തു. അറസ്റ്റിലായ റജീനയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളിലും കേസുകളുണ്ട്.
Also Read-അമ്മയുടെ സൗഹൃദം ചോദ്യം ചെയ്ത മകന്‍റെ സ്കൂട്ടർ കത്തിച്ചു; 48കാരിയും സുഹൃത്തും അറസ്റ്റിൽ
വാടക വീട്ടില്‍ വച്ചും ഇവിടെനിന്ന് കഞ്ചാവ് പുറത്തെത്തിച്ചുമാണ് വില്‍പന നടത്തിയിരുന്നത്. രാത്രികാലങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ വാഹനങ്ങളില്‍ എത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.