പ്രയാഗ്‌രാജ് ജില്ലയിലെ ലാൽഗോപാൽഗഞ്ച് പ്രദേശത്തുനിന്നുള്ളതാണ് ഗുൽസാർ ഷെയ്ഖിന്റെ വീഡിയോകൾ. 2.35 ലക്ഷം വരിക്കാരുള്ള ഇന്ത്യൻ ഹാക്കർ എന്ന പേജിലാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂട്യൂബിൽ വ്യൂസ് വർധിപ്പിക്കാനാണ് റെയിൽവേ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ട്രെയിനുകൾക്ക് മുന്നിൽ ഗുൽസാർ ഷെയ്ഖ് പല വസ്തുക്കൾ സ്ഥാപിച്ചത്. സൈക്കിളുകളും സിലിണ്ടറുകളും മോട്ടോറുകളും മറ്റ് സമാന വസ്തുക്കളും റെയിൽവേ ട്രാക്കിൽ സ്ഥാപിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ട്രെയിൻ വരുന്നതിനു മുൻപായി വലിയ സൈക്കിൾ ട്രാക്കിനു നടുവിൽ വയ്‌ക്കുന്നു. ട്രെയിൻ പൂർണമായും കടന്നുപോയ ശേഷമുള്ള സൈക്കിളിന്റെ അവസ്ഥയാണ് പിന്നീട് വീഡിയോയിൽ കാണിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകളാണ് എല്ലാം.
ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയാണ് യൂട്യൂബറുടെ അറസ്റ്റ് എക്സിലൂടെ പങ്കുവച്ചത്. 'റെയിൽ ജിഹാദി' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കുറിപ്പ്. ഉടനടി നടപടി സ്വീകരിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി പൊലീസ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Summary: YouTuber Gulzar Sheikh, who was trying to endanger the lives of passengers placing various objects, including cycles, soaps, and stones, on railway tracks in the name of content creation, has been arrested by the UP police. The news was announced by BJP Spokesperson Shehzad Poonawalla.