ആധാർ കാർഡിന്റെ പ്രാധാന്യം വളരെ വലുതായതുകൊണ്ട് തന്നെ നിരവധി തട്ടിപ്പുകളും ഇതിന്റെ പേരിൽ നടക്കുന്നുണ്ട്. വ്യാജ (Fake) ആധാർ കാർഡ് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ഇതിനൊരു പരിഹാരമെന്നോണം നിങ്ങളുടെ കൈവശമുള്ള ആധാർ കാർഡ് വ്യാജമാണോ എന്ന് നിങ്ങൾക്ക് തന്നെ എളുപ്പത്തിൽ പരിശോധിച്ചുറപ്പിക്കാൻ സാധിക്കും.
"ആധാർ കാർഡിന്റെ ആധികാരികത പരിശോധിക്കുന്നതിന്, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം ഓൺലൈൻ, ഓഫ് ലൈൻ മോഡുകളിൽ ആധാർ പരിശോധിച്ചുറപ്പിക്കുന്നതിനുള്ള ഒരു സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ആധാർ നമ്പർ യുഐഡിഎഐ ഇഷ്യൂ ചെയ്തതാണോ അല്ലയോ എന്ന് യുഐഡിഎഐയുടെ (https://resident.uidai.gov.in/verify) ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്", യുഐഡിഎഐ (UIDAI) അതിന്റെ വെബ്സൈറ്റിൽ പറയുന്നു.
advertisement
ആധാർ നമ്പർ വ്യാജമാണോ അല്ലയോ എന്ന് ഓൺലൈനിലൂടെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
ഘട്ടം 1: നിങ്ങളുടെ കൈവശമുള്ള ആധാർ നമ്പർ യഥാർത്ഥമാണോ വ്യാജമാണോ എന്ന് മനസിലാക്കാൻ ആദ്യമായി നിങ്ങൾ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://resident.uidai.gov.in/offlineaadhaar സന്ദർശിക്കുക.
ഘട്ടം 2: തുടർന്ന് 'ആധാർ വെരിഫൈ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആധാറിന്റെ ആധികാരികത പരിശോധിക്കാൻ https://resident.uidai.gov.in/verify എന്ന ലിങ്കിലേക്ക് നേരിട്ടും പോകാം.
ഘട്ടം 3: മുന്നോട്ട് പോകുന്നതിന് 12 അക്ക ആധാർ നമ്പറോ 16 അക്ക വെർച്വൽ ഐഡി നമ്പറോ നൽകുക.
ഘട്ടം 4: സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സുരക്ഷാ കോഡ് നൽകുക, വൺ ടൈം പാസ് വേഡ് അല്ലെങ്കിൽ ഒടിപിയ്ക്ക് അഭ്യർത്ഥിക്കുക. അതല്ലെങ്കിൽ TOTP ഉപയോഗിക്കാനുള്ള ഓപ്‌ഷനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഘട്ടം 5: നൽകിയിട്ടുള്ള ആധാർ നമ്പറിനോ വെർച്വൽ ഐഡിക്കോ വേണ്ടി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഉടനടി ഒരു ഒടിപി ലഭിക്കും. വെബ്സൈറ്റിൽ ആ ഒടിപി നൽകുക.
ഘട്ടം 6: ശേഷം, ആധാർ നമ്പർ സാധുതയുള്ളതാണോ അല്ലയോ എന്ന് നിർദ്ദേശിക്കുന്ന ഒരു പുതിയ പേജിലേക്ക് നിങ്ങൾ എത്തും
E-Passport Explained | മൈക്രോചിപ്പുള്ള ഇ-പാസ്പോർട്ട് അവതരിപ്പിക്കാൻ ഇന്ത്യ; കൂടുതൽ അറിയാം
ഘട്ടം 7: ലഭിക്കുന്ന മെസേജിനൊപ്പം നിങ്ങളുടെ പേര്, സംസ്ഥാനം, പ്രായം, ലിംഗം, മറ്റ് വിശദാംശങ്ങൾ എന്നിവയും ബന്ധപ്പെട്ട ആധാർ നമ്പറിനൊപ്പം സ്ക്രീനിൽ കാണാനാകും. ഈ വിവരങ്ങളെല്ലാം കൃത്യമാണെങ്കിൽ നിങ്ങളുടെ പക്കലുള്ള ആധാർ നമ്പർ യഥാർത്ഥമാണെന്ന് മനസിലാക്കാം.
ആധാർ ലെറ്റർ/ ഇആധാർ/ ആധാർ പിവിസി കാർഡ് എന്നിവയിലെ അച്ചടിച്ച ക്യുആർ കോഡ് സ്കാൻ ചെയ്താണ് ഓഫ്‌ലൈനായി വെരിഫിക്കേഷനിൽ നടത്തുന്നത്.