‘തെലുങ്ക് പതാക ഉയരത്തില്‍ പറക്കുന്നു! ആന്ധ്രപ്രദേശിലെ എല്ലാവരുടെയും പേരില്‍, എം.എം. കീരവാണി, എസ്. എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍., രാം ചരണ്‍ എന്നിവരെയും ആര്‍ ആര്‍ ആര്‍ സിനിമയുടെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഞങ്ങള്‍ അഭിമാനിക്കുന്നു’,എന്നായിരുന്നു മഖ്യമന്ത്രിയുടെ ട്വീറ്റ്.
‘തെലുങ്ക് പതാകയോ? താങ്കൾ ഉദ്ദേശിച്ചത് ഇന്ത്യന്‍ പതാക അല്ലേ? നമ്മള്‍ ആദ്യം ഇന്ത്യക്കാരാണ്, രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിര്‍ത്തുന്നത് ദയവായി നിര്‍ത്തുക… നമ്മള്‍ ഒരു രാജ്യമാണ്! 1947-ല്‍ നമ്മള്‍ കണ്ടതുപോലെ ഈ ‘വിഘടനവാദ’ മനോഭാവം അത്യന്തം അനാരോഗ്യകരമാണ്, നന്ദി…ജയ് ഹിന്ദ്’ എന്നാണ് അദ്‌നാന്‍ സാമി ഇതിനോട് പ്രതികരിച്ചത്.
advertisement
മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്.
വൈഎസ്ആര്‍സിപിയുടെ മറുപടി
വിവാദത്തിൽ ആന്ധ്രാ പ്രദേശ് ഇന്‍ഡസ്ട്രി, ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി ഗുഡിവാഡ അമര്‍നാഥ് അദ്‌നാന്‍ സാമിക്ക് മറുപടി നല്‍കി. തങ്ങളുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ആർക്കുമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും സ്വത്വത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞാന്‍ വീണ്ടും പറയുന്നു, ഞങ്ങള്‍ തെലുങ്കരാണ്. ഞങ്ങളുടെ രാജ്യസ്നേഹത്തെക്കുറിച്ച് പറയാന്‍ നിങ്ങള്‍ ആരുമല്ല,’ മന്ത്രി ട്വീറ്റ് ചെയ്തു.
ട്വിറ്ററിലെ മറ്റ് പ്രതികരണം
നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ അദ്‌നാന്‍ സമിയെ പിന്തുണച്ചും രൂക്ഷമായി വിമര്‍ശിച്ചു പോസ്റ്റുകളിട്ടിട്ടുണ്ട്.’പ്രാദേശികമായി ചിന്തിക്കുന്നത് കൊണ്ട് ഇന്ത്യക്കാരനല്ലാതാകുന്നില്ല.’ എന്ന് ഒരു ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചു
പ്രാദേശിക വികാരവും ദേശീയ വികാരവും
പ്രാദേശിക സ്വത്വവും ദേശീയ സ്വത്വവും സംബന്ധിച്ച് ഇന്ത്യയില്‍ വളരെക്കാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോക്നീതി – സിഎസ്ഡിഎസും അസിം പ്രേംജി യൂണിവേഴ്സിറ്റിയും ചേര്‍ന്ന് 2016-നും 2018-നും ഇടയില്‍ ‘തെരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള രാഷ്ട്രീയവും സമൂഹവും’ എന്ന പഠനത്തില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ആളുകളുടെ ഇത്തരം മുന്‍ഗണനകളെക്കുറിച്ച് അറിയാന്‍ 2021 -ല്‍ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ശ്രമിച്ചിരുന്നു.
ഇതില്‍ പ്രാദേശിക അല്ലെങ്കില്‍ ദേശീയ വികരാമോ ഏതിനോടാണ് കൂടുതല്‍ താത്പര്യമെന്നാണ്ജനങ്ങളോട് ചോദിച്ചത്. ഏകദേശം മൂന്നിലൊന്ന് (36%) പേരും ദേശീയ വികാരവുമായി ബന്ധപ്പെട്ടവരും 30% പേര്‍ സംസ്ഥാന വികാരവുമായി ബന്ധപ്പെട്ടവരുമാണ്. അതേസമയം, നാലിലൊന്ന്(27%) ആളുകള്‍ രണ്ടും തുല്യമായിട്ടാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കി.