TRENDING:

Zumba | മാനസികാരോഗ്യം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ച സുംബ എന്താണ്? വിശദമായി അറിയാം

Last Updated:

രസകരവും ഫലപ്രദവുമായ എയറോബിക് വ്യായാമം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു നൃത്താധിഷ്ഠിത ഫിറ്റ്‌നസ് പ്രോഗ്രാമാണ് സുംബ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളിൽ സുംബ (Zumba) നൃത്തം ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം മുന്നോട്ടുവച്ചു. യുവ തലമുറയിൽ സമ്മർദ്ദവും മയക്കുമരുന്നും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ, അടുത്ത അധ്യയനവർഷത്തിന്റെ തുടക്കത്തിൽ സുംബ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇത്രയേറെ ചർച്ചയായ സുംബ നൃത്തം എന്തെന്നും, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമെന്നും പരിശോധിക്കാം.
സുംബ
സുംബ
advertisement

എല്ലാ പ്രായക്കാർക്കും ഫിറ്റ്‌നസ് തലങ്ങളിലുമുള്ളവർക്കും രസകരവും ഫലപ്രദവുമായ എയറോബിക് വ്യായാമം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു നൃത്താധിഷ്ഠിത ഫിറ്റ്‌നസ് പ്രോഗ്രാമാണ് സുംബ. ലാറ്റിൻ, പാശ്ചാത്യ സംഗീതവും ഊർജ്ജസ്വലമായ നൃത്തച്ചുവടുകളും സംയോജിപ്പിക്കുന്ന രീതിയാണിത്.

സുംബ ക്‌ളാസുകൾ സാധാരണയായി വേഗതയേറിയതും പതിഞ്ഞതുമായ താളങ്ങളുടെ സമ്മിശ്രമാണ്. ശരീരത്തെ ടോൺ ചെയ്യാനും, രൂപപ്പെടുത്താനും ഹൃദയ സംബന്ധമായ ഫിറ്റ്നസ് മെച്ചപ്പെടുത്താനും രൂപകൽപ്പന ചെയ്ത ചലനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2001ൽ കൊളംബിയൻ നർത്തകനും നൃത്തസംവിധായകനുമായ ബെറ്റോ പെരെസാണ് സുംബ ആരംഭിച്ചത്.

advertisement

180 രാജ്യങ്ങളിലും 200,000 സ്ഥലങ്ങളിലുമായി ആഴ്ചയിൽ 15 ദശലക്ഷത്തിലധികം ആളുകൾ ക്ലാസുകളിൽ പങ്കെടുക്കുന്ന ഒരു ആഗോള പ്രതിഭാസമായി സുംബ വളർന്നു.

എല്ലാ ഫിറ്റ്‌നസ് തലങ്ങളിലുമുള്ള വ്യക്തികൾക്ക് പിന്തുടരാവുന്ന തരത്തിലാണ് സുംബയുടെ രൂപകൽപ്പന. ഇൻസ്ട്രക്ടർമാർ എളുപ്പത്തിൽ പിന്തുടരാവുന്ന സൂചനകൾ നൽകുകയും ആസ്വദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

സൽസ, സാംബ, മെറെൻഗ്യു, റെഗ്ഗെറ്റൺ, ഹിപ്-ഹോപ്പ് എന്നിവയുടെ ഘടകങ്ങൾ സുംബയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുംബ ക്ലാസുകൾ സാധാരണയായി ഒരു മണിക്കൂർ നീണ്ടുനിൽക്കും. അതിൽ നേരിയ വാം-അപ്പ്, നൃത്തച്ചുവടുകൾ, മറ്റ് ചലനങ്ങൾ, ഒരു കൂൾ-ഡൗൺ എന്നിവ ഉൾപ്പെടുന്നു.

advertisement

ഒരു മണിക്കൂർ കൊണ്ട് ഇടത്തരം മുതൽ ഉയർന്ന തീവ്രതയുള്ള സുംബ വ്യായാമത്തിലൂടെ നിങ്ങൾക്ക് 300 മുതൽ 900 വരെ കലോറി ഉപേക്ഷിക്കാൻ കഴിഞ്ഞേക്കും. ഉന്മേഷദായകമായ സംഗീതവും ഊർജ്ജസ്വലമായ ഗ്രൂപ്പ് വ്യായാമ അന്തരീക്ഷവും ആസ്വദിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന രസകരവും ഫലപ്രദവുമായ ഒരു നൃത്ത വ്യായാമമാണ് സുംബ.

സുംബ കേരളത്തിലെ വിവിധ കോളേജുകളിലും സ്കൂളുകളിലും പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഹാർവാർഡ് മെഡിക്കൽ സ്കൂൾ പറയുന്നത് പ്രകാരം, നൃത്തത്തിന് തലച്ചോറിൽ ധാരാളം ഗുണങ്ങൾ ഉണ്ടെന്നും പാർക്കിൻസൺസ് രോഗമുള്ളവരെ ചികിത്സിക്കാൻ പോലും ഇത് ഉപയോഗിക്കുന്നു എന്നുമാണ്. മാനസിക ക്ഷേമവും വൈജ്ഞാനിക ശേഷിയും മെച്ചപ്പെടുത്തുന്നതിന് മറ്റ് ശാരീരിക പ്രവർത്തനങ്ങളെ അപേക്ഷിച്ച് നൃത്തം മികച്ചതാണെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിഡ്നി സർവകലാശാലയിലെ അധ്യാപകരും പറയുന്നു.

advertisement

Summary: All about Zumba, a dance-based fitness programme, mooted by Chief Minister Pinarayi Vijayan for the mental well-being of students in schools. Here we explore the origin, popularity and various benefits Zumba could offer

മലയാളം വാർത്തകൾ/ വാർത്ത/Explained/
Zumba | മാനസികാരോഗ്യം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ച സുംബ എന്താണ്? വിശദമായി അറിയാം
Open in App
Home
Video
Impact Shorts
Web Stories