ഓക്സിജന്റെ അപര്യാപ്തത ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം മെഡിക്കൽ ഓക്സിജന്റെ ഉപഭോഗം സംസ്ഥാനത്തിന്റെ ആകെ ഉത്പാദനശേഷിയായ 1,250 ടണ്ണിലെത്തി നിൽക്കുകയാണ്. മഹാരാഷ്ട്രയിൽ 6.38 ലക്ഷം കോവിഡ് രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. അവരിൽ 10% രോഗികൾക്കും ഓക്സിജൻ ആവശ്യമുണ്ട്. ഓക്സിജന്റെ ആവശ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ദിവസവും ഛത്തീസ്ഗഢിൽ നിന്നും ഗുജറാത്തിൽ നിന്നും 50 ടൺ വീതം ഓക്സിജൻ അധികമായി വാങ്ങേണ്ടുന്ന സാഹചര്യത്തിലാണ് സംസ്ഥാനം. ഗുജറാത്തിലെ ജാംനഗറിലെ റിലയൻസിന്റെ പ്ലാന്റിൽ നിന്നും 100 ടൺ ഓക്സിജൻ സ്വീകരിക്കാനും മഹാരാഷ്ട്ര തീരുമാനിച്ചിട്ടുണ്ട്.
advertisement
ഏപ്രിൽ 16 വരെ 59.193 കോവിഡ് രോഗികൾ ചികിത്സയിലുള്ള മധ്യപ്രദേശിന് ദിവസേന 250 ടൺ ഓക്സിജനാണ് ആവശ്യമുള്ളത്. സ്വന്തമായി ഓക്സിജൻ നിർമാണ പ്ലാന്റുകൾ ഇല്ലാത്ത മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ഓക്സിജനായി ആശ്രയിക്കുന്നത്. ഗുജറാത്തിന് ദിവസേന ആവശ്യമായ ഓക്സിജന്റെ അളവ് 500 ടൺ കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനം ആശങ്കജനകമാം വിധം വർദ്ധിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ്, കേരളം, തമിഴ്നാട്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ മിച്ചമുള്ള സംസ്ഥാനങ്ങളിൽ നിന്ന് 3 ബാച്ചുകളിലായി ഓക്സിജൻ എത്തിക്കാനാണ് തീരുമാനം.
You may also like:COVID 19| ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ
മെഡിക്കൽ ഓക്സിജൻ എത്തിക്കുന്നതിലെ വെല്ലുവിളികൾ എന്തൊക്കെ?
മെഡിക്കൽ ഓക്സിജൻ ഏഴ് ദിവസവും 24 മണിക്കൂറും തുടർച്ചയായി റോഡ് മാർഗം കൊണ്ടുപോകാൻ മതിയായ ക്രയോജനിക് ടാങ്കറുകൾ ഇന്ത്യയ്ക്കില്ല. ഇപ്പോൾ ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ കൊണ്ടുപോകേണ്ടുന്ന സാഹചര്യത്തിൽ, ഓക്സിജൻ നിർമാണ പ്ലാന്റിൽ നിന്ന് ഒരു രോഗിയുടെ കിടക്കയിലേക്ക് ഓക്സിജൻ എത്താൻ എടുക്കുന്ന ശരാശരി സമയം 3-5 ദിവസങ്ങളിൽ നിന്ന് 6-8 ദിവസങ്ങളായി ഉയർന്നു. ചെറിയ ആശുപത്രികളിലും വിദൂരഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഓക്സിജൻ എത്തിക്കാൻ കൂടുതൽ സമയമെടുക്കുന്നു. ഗതാഗതത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ചെലവിലുണ്ടായ വർദ്ധനവ് സിലിണ്ടറുകൾ റീഫിൽ ചെയ്യാനുള്ള ചെലവ് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. മുമ്പ് സിലിണ്ടർ റീഫിൽ ചെയ്യാൻ 100-150 രൂപ ചെലവായിരുന്നെങ്കിൽ ഇന്ന് 500-2000 രൂപ വരെയാണ് ചെലവ്.
You may also like:'ഡോ. അശീൽ, അത് ഡോ അശ്ലീലമായി'; രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
മുന്നിലുള്ള വഴിയെന്താണ്?
പൊതുവെ നൂറിൽ 20 രോഗികൾക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടാകാറുള്ളത്. അവരിൽ 3 പേർ ഗുരുതരാവസ്ഥയിലാകുന്നു. 100 രോഗികളിൽ 10-15 ശതമാനം പേർക്കാണ് ഓക്സിജൻ ആവശ്യമായി വരിക.
വിദൂര ദേശങ്ങളിലെ 100 ആശുപത്രികൾ തിരഞ്ഞെടുത്ത് അവിടങ്ങളിൽ പ്രെഷർ സ്വിങ്അബ്‌സോപ്‌ഷൻ പ്ലാന്റുകൾ സ്ഥാപിച്ച് സ്വയം ഓക്സിജൻ നിർമിക്കാനുള്ള സൗകര്യം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എംപവേർഡ് ഗ്രൂപ്പ് ശ്രമിക്കുന്നത്. 10 ദിവസം വരെ ഓക്സിജൻ സൂക്ഷിക്കാൻ കഴിയുന്ന വലിയ സ്റ്റോറേജ് ടാങ്കുകൾ ആശുപത്രികളിൽ സജ്ജീകരിക്കുന്നുണ്ട്. അതോടൊപ്പം വ്യാവസായികമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഓക്സിജൻ മെഡിക്കൽ ആവശ്യത്തിനായി ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓക്സിജൻ പാഴാക്കിക്കളയുന്നതിനും അനാവശ്യമായി ഉപയോഗിക്കുന്നതിനുമെതിരെ കർശന നിർദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ളത്.