TRENDING:

11വയസ് മുതൽ ശിൽപ്പകലാ രംഗത്ത് നിരവധി നേട്ടങ്ങൾ; അയോധ്യ പ്രതിഷ്ഠയ്ക്കായുള്ള ശ്രീരാമ വിഗ്രഹം നിര്‍മ്മിച്ച അരുണ്‍ യോഗിരാജ്

Last Updated:

അഞ്ച് തലമുറകളിലായി ശില്‍പ്പ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് അരുണ്‍ യോഗിരാജ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായുള്ള ശ്രീരാമവിഗ്രഹം നിര്‍മ്മിച്ചതിലൂടെ വാര്‍ത്തകളിലിടം നേടിയ പേരാണ് കര്‍ണാടക സ്വദേശിയായ അരുണ്‍ യോഗിരാജിന്റേത്. രാജ്യത്തെ പ്രശസ്തനായ ശില്‍പ്പിയാണ് ഇദ്ദേഹം. അഞ്ച് തലമുറകളിലായി ശില്‍പ്പ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് അരുണ്‍ യോഗിരാജ്.
അരുണ്‍ യോഗിരാജ്
അരുണ്‍ യോഗിരാജ്
advertisement

അരുണ്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പം ക്ഷേത്ര ട്രസ്റ്റ് ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. ശ്രീരാമന്റെ കുട്ടിക്കാലം പ്രതിനിധാനം ചെയ്യുന്ന ശില്‍പ്പമാണ് അരുണ്‍ നിര്‍മ്മിച്ചത്. അമ്പും വില്ലുമായി നില്‍ക്കുന്ന ബാലനായ രാമനെയാണ് അരുണ്‍ നിര്‍മ്മിച്ചത്. ഈ ശില്‍പ്പമാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാദിനത്തില്‍ രാമക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ടിക്കുകയെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

ആറ് മുതല്‍ ഏഴ് മാസമെടുത്താണ് അരുണ്‍ ശില്‍പ്പം നിര്‍മ്മിച്ചത്. ഒരു ദിവസം 12 മണിക്കൂറോളമാണ് ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയാക്കാനായി അദ്ദേഹം വിനിയോഗിച്ചത്.

advertisement

അരുണ്‍ യോഗിരാജിനെപ്പറ്റി അറിയേണ്ടതെല്ലാം

അഞ്ച് തലമുറകളായി ശില്‍പ്പകലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് അരുണ്‍ യോഗിരാജ്. 11-ാം വയസ്സ് മുതലാണ് അരുണ്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.

അതേസമയം എംബിഎ ബിരുദദാരിയായ അദ്ദേഹം സ്വകാര്യ കമ്പനിയില്‍ കുറച്ച് കാലം ജോലി നോക്കിയിരുന്നു. അതിന് ശേഷമാണ് മുഴുവന്‍ സമയ ശില്‍പ്പകലയിലേക്ക് അദ്ദേഹം തിരിഞ്ഞത്. 2008 മുതല്‍ അദ്ദേഹം ശില്‍പ്പകലാരംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.

'' എന്റെ തീരുമാനത്തില്‍ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അച്ഛന്‍ എല്ലാവിധ പിന്തുണയും നല്‍കി. 2014ല്‍ എനിക്ക് സൌത്ത് ഇന്ത്യാസ് യങ് ടാലന്റ് പുരസ്‌കാരം ലഭിച്ചിരുന്നു. അതോടെ അമ്മയും എന്റെ തീരുമാനത്തെ അംഗീകരിച്ചു,'' അരുണ്‍ പറഞ്ഞു.

advertisement

അതേസമയം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ശില്‍പ്പങ്ങളാണ് അരുണ്‍ ഇതുവരെ പണിതത്.

അരുണ്‍ യോഗിരാജിന്റെ പ്രധാന ശില്‍പ്പങ്ങള്‍

1. ഇന്ത്യാഗേറ്റിന് പിന്നിലുള്ള അമര്‍ ജവാന്‍ ജ്യോതിയ്ക്ക് സമീപത്തെ 30 അടി ഉയരമുള്ള സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അരുണ്‍ യോഗിരാജാണ് രൂപകല്‍പ്പന ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രതിമ അനാവരണം ചെയ്തത്.

2. സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് അരുണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബോസിന്റെ ഒരു ചെറിയ പ്രതിമ സമ്മാനിച്ചിരുന്നു. ഇതേപ്പറ്റി നരേന്ദ്രമോദി സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരുന്നു.

advertisement

3. കേദാര്‍നാഥില്‍ 12 അടി ഉയരത്തിലുള്ള ശങ്കരാചാര്യ പ്രതിമ രൂപകല്‍പ്പന ചെയ്തതും അരുണ്‍ യോഗിരാജാണ്. അതുകൂടാതെ മൈസൂരിലെ ചുഞ്ചന്‍കാറ്റേയില്‍ 21 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും ഇദ്ദേഹം നിര്‍മ്മിച്ചിരുന്നു. മൈസൂരില്‍ സ്ഥാപിച്ച 15 അടി ഉയരമുള്ള അംബേദ്കര്‍ പ്രതിമ രൂപകല്‍പ്പന ചെയ്തതും അരുണ്‍ ആണ്.

4. വെളുത്ത മാര്‍ബിളില്‍ കൊത്തിയെടുത്ത സ്വാമി രാമകൃഷ്ണ പരമഹംസരുടെ പ്രതിമ നിര്‍മ്മിച്ചതും അരുണ്‍ ആണ്. മൈസൂരിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ആറടി ഉയരമുള്ള നന്തിയുടെ പ്രതിമ, ബനശങ്കരി ദേവി പ്രതിമ എന്നിവയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ 14.5 അടി നീളമുള്ള മൈസൂര്‍ മഹാരാജാവായിരുന്ന ജയചാമരാജേന്ദ്ര വോഡയാറിന്റെ പ്രതിമയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. വെളുത്ത മാര്‍ബിളിലാണ് ഈ ശില്‍പ്പം അദ്ദേഹം പൂര്‍ത്തിയാക്കിയത്.

advertisement

ശില്‍പ്പകലയിലെ അദ്ദേഹത്തിന്റെ കഴിവ് രാജ്യം അംഗീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളാണ് ഈ മേഖലയില്‍ അദ്ദേഹം വാരിക്കൂട്ടിയത്. കര്‍ണാടക മുഖ്യമന്ത്രിയുടെ അംഗീകാരം, മൈസൂര്‍ ജില്ലാ അതോറിറ്റിയുടെ അംഗീകാരം, ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
11വയസ് മുതൽ ശിൽപ്പകലാ രംഗത്ത് നിരവധി നേട്ടങ്ങൾ; അയോധ്യ പ്രതിഷ്ഠയ്ക്കായുള്ള ശ്രീരാമ വിഗ്രഹം നിര്‍മ്മിച്ച അരുണ്‍ യോഗിരാജ്
Open in App
Home
Video
Impact Shorts
Web Stories