TRENDING:

ബിൽക്കിസ് ബാനു കേസ്: ​ഗുജറാത്ത് കലാപം മുതൽ സുപ്രീംകോടതി വിധി വരെയുള്ള നാൾ വഴികൾ

Last Updated:

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായ ബിൽക്കിസ് ബാനുവിനേയും അമ്മയെയും കുടുംബത്തിലെ മറ്റ് മൂന്ന് സ്ത്രീകളെയും 11 പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദ് ചെയ്തു. കേസിന്റെ വിചാരണയും ശിക്ഷയും നടപ്പാക്കിയത് ബോംബെ ഹൈക്കോടതി ആയതുകൊണ്ട് തന്നെ പ്രതികൾക്ക് ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാർ ആണെന്നും ഗുജറാത്ത് സർക്കാരിന് അതിന് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.
advertisement

കേസിലെ നാൾ വഴികൾ

  • 2002 ലെ ഗുജറാത്ത് കലാപ സമയത്ത് കലാപകാരികളിൽ നിന്നും രക്ഷപെടാനായാണ് അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു തന്റെ മൂന്ന് വയസായ മകൾക്കും ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം റന്ധിക്പൂരിൽ നിന്നും പാലായനം ചെയ്തത്.
  • ചപർവാദ് ഗ്രാമത്തിൽ എത്തിയ കുടുംബത്തെ 30 ഓളം വരുന്ന ആയുധധാരികളായ സംഘം ആക്രമിക്കുകയും ബാനോയെയും, അവരുടെ അമ്മയെയും കുടുംബത്തിലെ മറ്റ് 3 സ്ത്രീകളെയും ആക്രമണ സംഘത്തിലെ 11 പുരുഷന്മാർ ചേർന്ന് കൂട്ട കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
  • advertisement

  • ആക്രമണത്തിൽ ബാനുവിന്റെ 3 വയസുകാരിയായ മകളുൾപ്പെടെ 7 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.
  • പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി നിരസിച്ചതിനെത്തുടർന്ന് 2003ൽ ബാനു ദേശീയ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ പരാതി സമർപ്പിക്കുകയും പിന്നീട് സുപ്രീം കോടതിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു
  • കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐയെ ചുമതലപ്പെടുത്തി
  • 2004ൽ കുറ്റക്കാരായ എല്ലാവരെയും സിബിഐ അറസ്റ്റ് ചെയ്തു. കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതകൾ മുൻ നിർത്തി കേസിന്റെ വിചാരണ അഹമ്മദാബാദിൽ നിന്നും ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി.
  • advertisement

  • ബലാത്സംഗം, കൊലപാതകം, ഗൂഢാലോചന എന്നിവയിൽ 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, അതിൽ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു
  • 2008ൽ തങ്ങളുടെ ശിക്ഷ പുന: പരിശോധിക്കണമെന്ന് പ്രതികൾ ബോംബെ ഹൈക്കോടതിക്ക് മുൻപാകെ ആവശ്യപ്പെട്ടു
  • 2017ൽ പ്രതികളായ 11 പേരുടെയും ജീവപര്യന്ത ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു.
  • കുറ്റവാളികളിൽ ഒരാളായ രാധേശ്യാം ഷാ ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് 2022ൽ സുപ്രീം കോടതിയെ സമീപിച്ചു.

  • സുപ്രീം കോടതി കേസ് ഗുജറാത്ത് ഹൈക്കോടതിക്ക് കൈമാറി
  • advertisement

  • ശിക്ഷാ ഇളവ് നയ പ്രകാരം കേസിലെ 11 പ്രതികളെയും 2022 ആഗസ്റ്റ് 15 ന് ഗുജറാത്ത് സർക്കാർ വിട്ടയച്ചു. ഈ നടപടി വലിയ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു.
  • ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ ബാനോ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു
  • 2023 മാർച്ചിൽ കേസിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
  • 2024 ജനുവരി 8 ന് ഗുജറാത്ത് സർക്കാർ അനുവദിച്ച ഇളവ് റദ്ദാക്കിയ സുപ്രീം കോടതി രണ്ടാഴ്ച്ചക്കകം പ്രതികൾ എല്ലാവരും ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടു.
  • advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
ബിൽക്കിസ് ബാനു കേസ്: ​ഗുജറാത്ത് കലാപം മുതൽ സുപ്രീംകോടതി വിധി വരെയുള്ള നാൾ വഴികൾ
Open in App
Home
Video
Impact Shorts
Web Stories