TRENDING:

'വിദ്യാർത്ഥി ​ഗവേഷക ശാക്തീകരണത്തിന് 6,000 കോടി; 'ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ' പദ്ധതിയുമായി കേന്ദ്രം

Last Updated:

ലളിതവും ഉപയോക്തൃ സൗഹൃദവുമായ ഈ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ 'ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ' (ONOS) പദ്ധതി കേന്ദ്രമന്ത്രി സഭ അം​ഗീകരിച്ചു. വിവിധ പബ്ലിക്കേഷനുകള്‍ ഏകീകൃത കുടക്കീഴില്‍ ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതവും ഉപയോക്തൃ സൗഹൃദവുമായ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്.
advertisement

ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറികൾക്കും ഈ പദ്ധതി ഏറെ ​ഗുണം ചെയ്യും. വിദ്യാർത്ഥികൾക്കും ​ഗവേഷകർക്കുമുള്ള ഈ പദ്ധതിക്കായി 6,000 കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ മാറ്റിവച്ചത്. ‌

2025, 2026, 2027 എന്നിങ്ങനെ മൂന്ന് വിദ്യാഭ്യാസ വർഷത്തിലേക്കാണ് ഈ തുക. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ ലേഖനങ്ങളിലേക്കും ജേണല്‍ പ്രസിദ്ധീകരണങ്ങളാണ് ഇതുവഴി സാധ്യമാക്കുവാൻ ശ്രമിക്കുന്നത്.

ആദ്യഘട്ടത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കീഴിലുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പബ്ലിക്കേഷനുകളും പാഠപുസ്തകങ്ങളും ഒറ്റ പോര്‍ട്ടലില്‍നിന്ന് ലഭിക്കും. അടുത്ത വര്‍ഷംമുതല്‍ ആരംഭിക്കുന്ന ഒരു രാജ്യം ഒരു സബ്സ്‌ക്രിപ്ഷന്‍' പദ്ധതി പ്രകാരം 30 പ്രധാന അന്താരാഷ്ട്ര പ്രസാധകരില്‍നിന്നായി 13000 ഇ-ജേണലുകളാണ് ആവശ്യകാർക്ക് ലഭിക്കുന്നത്.

advertisement

ഉന്നത വിദ്യാഭ്യാസ വകുപ്പിന് "ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ" എന്ന ഒരു ഏകീകൃത പോർട്ടൽ ഉണ്ടായിരിക്കും. അതിലൂടെ സ്ഥാപനങ്ങൾക്ക് ലേഖവങ്ങൾ ലഭ്യമാക്കാൻ കഴിയും. വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ്റെ ഉപയോഗവും ഈ സ്ഥാപനങ്ങളുടെ ഇന്ത്യൻ രചയിതാക്കളുടെ പ്രസിദ്ധീകരണങ്ങളും ANRF (Anusandhan National Research Foundation Act 2023) ഇടയ്ക്കിടെ അവലോകനം ചെയ്യും. ഡിഎച്ച്ഇയും അവരുടെ മാനേജ്മെൻ്റിന് കീഴിലുള്ള എച്ച്ഇഐകളും ഗവേഷണ-വികസന സ്ഥാപനങ്ങളും ഉള്ള മറ്റ് മന്ത്രാലയങ്ങളും ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർക്കിടയിൽ ഒരു രാജ്യം ഒരു സബ്ക്രിപ്ഷന്റെ ലഭ്യതയെ കുറിച്ചുള്ള കാമ്പയിനും നടത്തും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
'വിദ്യാർത്ഥി ​ഗവേഷക ശാക്തീകരണത്തിന് 6,000 കോടി; 'ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ' പദ്ധതിയുമായി കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories