TRENDING:

Explained| തെരഞ്ഞെടുപ്പ് കാലത്ത് 50,000 രൂപയിൽ കൂടുതൽ പണവുമായി യാത്ര ചെയ്യാമോ?

Last Updated:

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിതമായി പണം പ്രചാരണത്തിനായി ചെലവിടുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് തടയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ കാരം വ്യാപകമായ പരിശോധന എല്ലായിടത്തും നടക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെരഞ്ഞെടുപ്പ് കാലമാണ്. അമിതമായ പണം പ്രചാരണത്തിനായി ചെലവിടുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത് തടയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം വ്യാപകമായ പരിശോധന എല്ലായിടത്തും നടക്കും. 50,000 രൂപയ്ക്ക് മുകളിലുള്ള തുകയുമായി യാത്രയ്ക്കിടെ പിടിക്കപ്പെട്ടാല്‍ രേഖ കാണിക്കേണ്ടി വരും.
advertisement

അടിയന്തര ആവശ്യത്തിന് പണവുമായി പോകുന്നവര്‍ പോലും ഇത്തരത്തില്‍ പിടിക്കപ്പെട്ടേക്കാം. പക്ഷേ, കൃത്യമായ രേഖയും കണക്കുകളുമുണ്ടെങ്കില്‍ ആര്‍ക്കും ഭയം വേണ്ട. കൈയില്‍ സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ട് എന്ന് മാത്രം. ആ പരിധി വിട്ടാല്‍ രേഖ കാണിക്കേണ്ടി വരും. പണം മാത്രമല്ല, സ്വര്‍ണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ആകട്ടെ, യാത്രയ്ക്കിടെ വാഹനത്തിലോ മറ്റോ സൂക്ഷിച്ചാലും രേഖ നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

50,000 രൂപയില്‍ താഴെ യാത്രയ്ക്കിടെ കൈയ്യില്‍ കരുതുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ 50000ത്തിന് മുകളില്‍ സംഖ്യയുമായി യാത്രയ്ക്കിടെ പിടിക്കപ്പെട്ടാല്‍ രേഖ കാണിക്കേണ്ടി വരും. പണല്ല, സ്വര്‍ണമായാലും ഇത്രയും സഖ്യയ്ക്ക് മുകളില്‍ മൂല്യമുള്ളതായാല്‍ രേഖ നിര്‍ബന്ധമാണ്. നിയമപ്രകാരമുള്ള മതിയായ രേഖ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ പണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കും. തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്ന വിഭാഗമാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുക. രേഖകള്‍ കൈവശം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ പിന്നീട് ഹാജരാക്കാന്‍ അവസരമുണ്ടാകും. പക്ഷേ, പണം ഉടനെ തിരിച്ചുകിട്ടില്ല എന്ന് മാത്രം.

advertisement

Also Read- Explained| മാർച്ച് 15,16 തീയതികളിൽ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ സമരം സേവനങ്ങളെ ബാധിക്കുമോ

രേഖകള്‍ കാണിക്കേണ്ടത് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന കമ്മിറ്റി മുൻപാകെയാണ്. ഈ കമ്മിറ്റി രേഖകള്‍ പരിശോധിച്ച്‌ ന്യായമാണ് എന്ന് ബോധ്യപ്പെട്ടാല്‍ പണം തിരികെ ലഭിക്കും. പക്ഷേ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 7 ദിവസം കഴിഞ്ഞാല്‍ മാത്രമേ പണം കൈയ്യില്‍ കിട്ടു. രേഖകളില്ലാത്ത പണമാണെങ്കില്‍ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറും. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. പിടിച്ചെടുത്ത പണം 10 ലക്ഷത്തിന് മുകളില്‍ വരുമെങ്കില്‍ വിഷയം ആദായ നികുതി വകുപ്പിന് കൈമാറും. പിന്നീട് ഐടി വിഭാഗമാകും നടപടി സ്വീകരിക്കുക..

advertisement

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ നിയോജക മണ്ഡലങ്ങളില്‍ ഒന്ന് മുതൽ മൂന്ന് വീതം സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടാകും.

സ്ഥാനാര്‍ത്ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാലും പിടിച്ചെടുത്തു ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചെലവുകള്‍ പരിശോധിക്കുന്നതിനു പുറമേ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധം കൈവശം വയ്ക്കുക, മദ്യം വിതരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡ് നിരീക്ഷിക്കും. അനധികൃതവും ചട്ടവിരുദ്ധവുമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| തെരഞ്ഞെടുപ്പ് കാലത്ത് 50,000 രൂപയിൽ കൂടുതൽ പണവുമായി യാത്ര ചെയ്യാമോ?
Open in App
Home
Video
Impact Shorts
Web Stories