യാത്രയിലും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളിലും വലിയ കുറവുണ്ടായി. അതിന്റെ ഫലമായി കാർബൺ ഡയോക്സൈഡിന്റെ പുറന്തള്ളലും കുറഞ്ഞു എന്നാണ് പഠനം. ആഗോളതാപനവും (Global Warming) വായു മലിനീകരണവും (Air Pollution) തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പഠനഫലങ്ങൾ.
നാസയിൽ (NASA) നിന്നും മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളിൽ നിന്നുമുള്ള സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് നടത്തിയ ഒരു പുതിയ പഠനത്തിന്റെ ഭാഗമായി കാലാവസ്ഥാ താപനം, വായു മലിനീകരണം എന്നിവയുടെ ഭീഷണികളെ മറികടക്കാനുള്ള പുതിയ ഉൾക്കാഴ്ചകൾശാസ്ത്രജ്ഞർ പുറത്തുവിട്ടു. “ഇവയെ രണ്ട് വ്യത്യസ്ത പ്രശ്നങ്ങളായി പരിഗണിക്കാൻ കഴിഞ്ഞിരുന്ന ഘട്ടം കഴിഞ്ഞു. വായുവിന്റെ ഗുണനിലവാരവും കാലാവസ്ഥയും പരസ്പരം സ്വാധീനിക്കുന്നുണ്ട്", കാലിഫോർണിയയിലെ പസഡേനയിലെ കാൽടെക്കിലെ പോസ്റ്റ്ഡോക്ടറൽ ഫെല്ലോയും പഠനത്തിന്റെ പ്രധാന എഴുത്തുകാരനുമായ ജോഷ്വ ലോഫ്നർ പറഞ്ഞു. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലെ കണക്ക് അനുസരിച്ച് 2020 ൽ കാർബൺ ഡൈ ഓക്‌സൈഡ് (CO2) എമിഷൻ 5.4 ശതമാനം കുറഞ്ഞെങ്കിലും അന്തരീക്ഷത്തിലെ CO2 വിന്റെ അളവ് മുൻവർഷങ്ങളിലെ അതേ നിരക്കിൽ തുടരുകയാണ്.
advertisement
2014 ൽ വിക്ഷേപിച്ച നാസയുടെ ഓർബിറ്റിംഗ് കാർബൺ ഒബ്‌സർവേറ്ററി-2 സാറ്റലൈറ്റ്, നാസ ഗൊദാർഡ് എർത്ത് ഒബ്സർവിംഗ് സിസ്റ്റം അന്തരീക്ഷ മാതൃക എന്നിവയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് കാർബൺ എമിഷൻ കുറഞ്ഞു എന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിയത്. സമീപ വർഷങ്ങളെ അപേക്ഷിച്ച് സമുദ്രം അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യുന്ന CO2 വിന്റെ അളവ് കുറഞ്ഞു എന്നതാവാം അന്തരീക്ഷത്തിൽ ആകെയുള്ള CO2 വിന്റെ അളവ് കുറയാതിരിക്കാൻ കാരണമായതെന്നും ഗവേഷകർ വിശ്വാസിക്കുന്നു.
Also Read-Barren Island Volcano | ഇന്ത്യയിലുമുണ്ട് പുകയുന്ന ഒരു അഗ്നിപർവ്വതം: എവിടെയാണെന്ന് അറിയണ്ടേ?
മഹാമാരി സമയത്ത് എത്രമാത്രം മീഥെയ്ൻ എമിഷൻ കുറഞ്ഞുവെന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ഒരു പഠനം കണക്കാക്കുന്നത് ഈ കുറവ് 10 ശതമാനമെങ്കിലും വരുമെന്നാണ്. എന്നിരുന്നാലും, എമിഷൻ കുറയുന്നത് അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രതയെ കുറച്ചില്ല. പകരം, മീഥെയ്ന്റെ സാന്ദ്രത കഴിഞ്ഞ വർഷം 0.3 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ ദശകത്തിലെ ഏറ്റവും വേഗതയേറിയ നിരക്കാണിത്.
നൈട്രിക്ക് ഓക്സൈസിന്റെ അളവ് കുറഞ്ഞതിനാൽ മീഥേൻ നീക്കം ചെയ്യാൻ ഹൈഡ്രോക്‌സിൽ റാഡിക്കൽ കുറവായിരുന്നു, അതിനാൽ അന്തരീക്ഷത്തിൽ കൂടുതൽ നേരം മീഥേൻ നിലനിന്നു എന്നാണ് കണ്ടെത്തൽ. 2020-ന്റെ അവസാനത്തോടെ, കോവിഡ് വ്യാപനത്തിന് മുമ്പുള്ള നിലയിലേക്ക് എമിഷൻ തിരിച്ചെത്തിയെന്നും ഗവേഷകർ പറയുന്നു.