മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര റോഡ് ഗതാഗത- ദേശീയ പാതാ സഹമന്ത്രി ജനറൽ വി.കെ. സിങ്, വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതികൾ
- സംസ്ഥാനത്തെ എൻഎച്ച് 66 നിർമാണത്തിനും മറ്റു റോഡു നിർമ്മാണത്തിനും കൂടി 1.52 ലക്ഷം കോടി രൂപ.
- എൻഎച്ച് 66 ആറുവരിപ്പാത നിർമാണത്തിന് 65,000 കോടി രൂപ.
- മറ്റ് റോഡ് പദ്ധതികൾക്കായി 86,000 കോടി രൂപ.
- അഞ്ച് പുതിയ ബൈപ്പാസുകള്‍- വിഴിഞ്ഞം-പാരിപ്പള്ളി ഔട്ടർ റിങ് റോഡിനു പുറമേ, നാഷണൽ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന ഭാരത്മാല പദ്ധതി പ്രകാരം അഞ്ച് ബൈപ്പാസുകളുടെ നിർമാണവും തുടങ്ങും.
- മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകളുടെ നിർമാണം.
- കടമ്പാട്ടുകോണം-ചെങ്കോട്ട ഹരിതപാത, തിരുവനന്തപുരം-അങ്കമാലി ബൈപ്പാസ്, പാലക്കാട്-കോഴിക്കോട് ബൈപ്പാസ്, മലപ്പുറം- മൈസൂർ ഹരിതപാത, കൊച്ചി-തൂത്തുക്കുടി അതിവേഗ പാതാ എന്നിവ.
- ഭാരത് മാല പദ്ധതി പ്രകാരം കൊച്ചിയിൽ ലോജിസ്റ്റിക് പാർക്കും നിർമിക്കും.
advertisement
മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്
കണ്ടയ്നർ ടെർമിനലുകൾ, കാർഗോ ടെർമിനലുകൾ, വെയർ ഹൗസുകൾ, കോൾഡ് സ്റ്റോറേജ്, വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള യന്ത്രവൽകൃത സൗകര്യങ്ങൾ, മൂല്യവർധിത സേവനങ്ങളായ കസ്റ്റംസ് ക്ലിയറൻസ്, ടെസ്റ്റിങ് സൗകര്യങ്ങൾ, വെയർ ഹൗസിങ് മാനേജ്മെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതും റെയിൽ, റോഡ് സൗകര്യമുള്ളതുമായ ചരക്ക് കൈകാര്യം ചെയ്യൽ കേന്ദ്രമായിരിക്കും മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്. ഇവിടേക്ക് ഹൈവേകൾ, റെയിൽവെ, ഉൾനാടൻ ജലപാതകൾ എന്നിവയെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
കടമ്പാട്ടുകോണം-ചെങ്കോട്ട പാത
കടമ്പാട്ടുകോണം-ചെങ്കോട്ട പാതയ്ക്കു സ്ഥലമെടുപ്പു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് ഉൾപ്പെടെയാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചിട്ടുള്ളത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികളും മുഖ്യമന്ത്രി ചെയർമാനായി സംസ്ഥാന സമിതിയുമാണ് റോഡ് വികസനം വിലയിരുത്താൻ രൂപികരിച്ചിട്ടുണ്ട്.