TRENDING:

വെടിക്കെട്ട് നിയന്ത്രണത്തിന് 35 തരം ഭേദഗതികളുമായി കേന്ദ്രം കൊണ്ടുവന്ന വിജ്ഞാപനം എന്താണ്?

Last Updated:

ഫയർലൈനും (വെടിപൊട്ടിക്കുന്ന സ്ഥലം) മാഗസിനും ( വെടിക്കെട്ടു സാമഗ്രികളുടെ സംഭരണ സ്ഥലം) തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് വിജ്ഞാപനത്തിലെ പ്രധാന നിബന്ധനകളിൽ ഒന്ന്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യവ്യാപകമായി വെടിക്കെട്ടു നിയന്ത്രണങ്ങളുമായി അടുത്ത സമയത്താണ് 35 ഭേദഗതികളുമായി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത്. വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തെയടക്കം സാരമായി ബാധിക്കുമെന്ന് ആക്ഷേപങ്ങളും പരാതികളും ഉയർന്നിരുന്നു. സ്ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 ഭേദഗതികളുമായാണ് വിജ്ഞാപനം ഇറങ്ങിയത്. 2016ലെ കൊല്ലം പുറ്റിംഗൽ ദുരന്തം അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരമാണ് വിജ്ഞാപനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഫയർലൈനും (വെടിപൊട്ടിക്കുന്ന സ്ഥലം) മാഗസിനും ( വെടിക്കെട്ടു സാമഗ്രികളുടെ സംഭരണ സ്ഥലം) തമ്മിൽ 200 മീറ്റർ വേണമെന്നാണ് വിജ്ഞാപനത്തിലെ പ്രധാന നിബന്ധനകളിൽ ഒന്ന്. 45 മീറ്റർ എന്നായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ഇതു പോലും കുറയ്ക്കണെം എന്ന് ദേവസ്വം ഭാരവാഹികളും പൂരക്കമ്മറ്റിക്കാരും മറ്റും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് അകലം 200 മീറ്ററായി വർദ്ധിപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നത്.

ജനത്തെ ബാരിക്കേഡ് കെട്ടി നിറുത്തേണ്ടത് വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽ നിന്ന് 100 മീറ്റർ അകലെയായിരിക്കണമെന്നാണ് വിജ്ഞാപനത്തിലെ മറ്റൊരു നിബന്ധന. വെടിക്കെട്ടു പുര ഫയർ ലൈനിൽ നിന്ന് 100 മീറ്റർ അകലെയായിരിക്കണമെന്നും മാഗസീനിൽ നിന്ന് കുറഞ്ഞത് 20 മീറ്റർ അകലം വേണമെന്നുമാണ് വിജ്ഞാപനത്തിൽ പറയുന്നത്.

advertisement

വിജ്ഞാപനത്തിലെ മറ്റ് പ്രധാന നിബന്ധനകൾ ഇങ്ങനെ

  • ആശുപത്രി, നേഴ്സിംഗ്ഹോം, സ്കൂൾ എന്നിവ 250 മീറ്റർ പരിധിയിൽ ഉണ്ടെങ്കിൽ അനുമതി ഇല്ലാതെ വെടിക്കെട്ടു നടത്തരുത്.
  • കാറ്റിന്റെ വേഗം 50 കിലോമീറ്റർ കൂടുതലാണെങ്കിൽ വെടിക്കെട്ടു നടത്തരുത്.
  • ആളുകളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാൽ വെടിക്കെട്ട് നടത്തരുത്.
  • വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പ് കുഴലുകളുടെ പകുതിഭാഗം മണ്ണിനടിയിൽ വരണം
  • 50 സെമി അകലമാണ് ഇരുമ്പ് കുഴലുകൾ തമ്മിൽ വേണ്ടത്.
  • വിവിധ വലുപ്പത്തിലുള്ള കുഴലുകളാണെങ്കിൽ അകലം 10 മീറ്റർ വേണം
  • advertisement

  • മറ്റ് സ്റ്റീൽ ഉപകരണങ്ങളോ, ഇരുമ്പ് വസ്തുക്കളോ, ആയുധങ്ങളോ വെടിക്കെട്ടു സ്ഥലത്തുണ്ടാകരുത്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
വെടിക്കെട്ട് നിയന്ത്രണത്തിന് 35 തരം ഭേദഗതികളുമായി കേന്ദ്രം കൊണ്ടുവന്ന വിജ്ഞാപനം എന്താണ്?
Open in App
Home
Video
Impact Shorts
Web Stories