ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗം യാത്ര തിരിക്കുകയാണെങ്കില്‍ 58 മണിക്കൂര്‍ സമയം കൊണ്ട് അവിടെ എത്തി ചേരാന്‍ സാധിക്കും. അവിടെ നിന്നും നാലു മണിക്കൂര്‍ കപ്പലില്‍ വീണ്ടും സഞ്ചരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയിലെ ഒരേയോരു സജീവ അഗ്‌നി പര്‍വ്വതം കാണാം. ബാരണ്‍ ഐലന്റിലാണ് ഈ അഗ്‌നി പര്‍വ്വതം സ്ഥിതി ചെയ്യുന്നത്.
സ്‌ഫോടനങ്ങള്‍
106 മില്യണ്‍ വര്‍ഷങ്ങളുടെ പഴക്കമാണ് ഈ സമുദ്രാന്തര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വതത്തിന് ഉള്ളത്. 16 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായി ബാരന്‍ ഐലന്റ് അഗ്‌നി പര്‍വ്വതം പൊട്ടിത്തെറിച്ചതായി കണക്കാക്കുന്നത്. അഗ്‌നിപര്‍വ്വതത്തിന്റെ ഉപഗ്രഹ ലാവാ പ്രവാഹങ്ങള്‍ നല്‍കുന്ന സൂചനകളാണ് ഈ കണക്കു കൂട്ടലിന്റെ അടിസ്ഥാനം.
advertisement
എന്തായാലും കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയ ഈ അഗ്‌നിപര്‍വ്വതത്തിന്റെ ഏറ്റവും പഴക്കം ചെന്ന സ്ഫോടനം സംഭവിച്ചത് 1787 - 1832 കാലഘട്ടത്തിന് ഇടയിലായിരിക്കും എന്നാണ് ഭൗമ ശാസ്ത്രജ്ഞരുടെ അനുമാനം. അതിന് ശേഷം, ഏതാണ്ട് ഒരു നൂറ്റാണ്ടോളം കാലം, അഗ്‌നിപര്‍വ്വതം നിശബ്ദമായി നില കൊണ്ടു. പിന്നീട് വീണ്ടും ഒരു സ്ഫോടനം ഉണ്ടായത്, 1991ലാണ്. അതിന് ശേഷം, എല്ലാ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോഴും ബാരന്‍ അഗ്‌നിപര്‍വ്വതം ചെറിയ സ്ഫോടനങ്ങള്‍ ഒരു പതിവാക്കിയിട്ടുണ്ട്. 2018 സെപ്റ്റംബറിലായിരുന്നു ബാരന്‍ അവസാനമായി പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറിയില്‍ ബാരന്‍ പുറലോകത്തിന് തന്റെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന ലാവ ഫൗണ്ടനുകളുടെയും, ശക്തമായ ലാവാ പ്രവാഹങ്ങളുടെയും ഒരു നേര്‍ചിത്രം തന്നെ കാട്ടി കൊടുത്തു. ബാരന്‍ അഗ്‌നിപര്‍വ്വതത്തെ കുറിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഗ്‌നിപര്‍വ്വതത്തില്‍ ഇടയ്ക്കിടെ ചെറിയ സ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്.
അഗ്‌നിപര്‍വ്വതം
മൂന്ന് കിലോമീറ്റര്‍ വിസ്തീര്‍ണ്ണതയിലാണ് ബാരന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അതില്‍ 250 മുതല്‍ 350 മീറ്റര്‍ വരെ ഉയരമുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട 2 കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കാല്‍ഡെറയും (അഗ്‌നിപര്‍വ്വതത്തിന്റെ വിസ്ഫോടനങ്ങള്‍ മൂലമുണ്ടാകുന്ന വിള്ളലാണ് കാല്‍ഡെറ) സ്ഥിതി ചെയ്യുന്നു.
ബാരന്‍ അഗ്‌നിപര്‍വ്വതത്തിന്റെ 99 ശതമാനവും ഇന്ത്യന്‍ മഹാസമുദ്രത്തിന് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. അഗ്‌നി പര്‍വ്വതത്തിന്റെ ഉത്ഭവം 18 ലക്ഷം മില്യണ്‍ ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നാണ് പറയപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിഭാഗത്ത് ഉണ്ടായ ഭൗമഫലകങ്ങളുടെ വശങ്ങളിലേക്കോ താഴോട്ടോ ഉണ്ടായ ചലനത്തിന്റെ ഫലമായാണ് ഈ അഗ്‌നി പര്‍വ്വതം ഉത്ഭവിച്ചത്. സമുദ്രോപരിതലത്തിന് 2.2 കിലോമീറ്റര്‍ ഉള്ളില്‍ നിന്നാണ് അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ ആവിര്‍ഭവിക്കുന്നത്. 70000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാരന്‍ കൂടുതല്‍ ലാവകളെ പാറകളാക്കി മാറ്റാന്‍ തുടങ്ങി.
ഇതിന് ശേഷം, അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള സ്ഫോടനങ്ങളില്‍ മിതത്വം വന്നു. എന്നാല്‍ വീണ്ടും ഏതാണ്ട് 61000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാരന്‍ വീണ്ടും അക്രമാസക്തമായി. 15 കിലോമീറ്റര്‍ ഉയരത്തിലാണ് ബാരനില്‍ നിന്നും ചാരം പുറന്തള്ളാന്‍ തുടങ്ങിയത്. വളരെ വലിയ അളവിലുള്ള മാഗ്മയും ഇതിനോടൊപ്പം തന്നെ പുറംതള്ളപ്പെട്ടു. സാധാരണ ഗതിയില്‍ നൂറു കണക്കിന് വര്‍ഷം സമയമെടുക്കുന്ന പ്രക്രിയയാണിത്. എന്നാല്‍ ബാരന്റെ കാര്യത്തില്‍ കേവലം ഒരാഴ്ച കൊണ്ടാണ് ഇത് സംഭവിച്ചത്. ഇത് അഗ്‌നി പര്‍വ്വതത്തിന്റെ മധ്യഭാഗം തകരുന്നതിന് കാരണമായി. അങ്ങനെയാണ് 2 കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കാല്‍ഡെറ രൂപപ്പെട്ടത്.
ഇന്ത്യയിലെ മറ്റ് അഗ്‌നിപര്‍വ്വതങ്ങള്‍
സജീവമായ ഒരേയൊരു അഗ്‌നിപര്‍വ്വതം ബാരന്‍ ഐലന്റ് അഗ്‌നിപര്‍വ്വതമാണന്നിരിക്കെ, ഇന്ത്യയില്‍ സജീവമല്ലാത്തെ വേറെ അഗ്‌നിപര്‍വ്വതങ്ങളും നില കൊള്ളുന്നുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം.
നാര്‍ക്കണ്ടം അഗ്‌നിപര്‍വ്വതം
ആന്‍ഡമാന്‍ സമുദ്രത്തില്‍ തന്നെയാണ് നാര്‍ക്കണ്ടം അഗ്‌നിപര്‍വ്വതവും സ്ഥിതി ചെയ്യുന്നത്. 5,60,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാര്‍ക്കണ്ടം അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ ഇത് നിഷ്‌ക്രിയമാണ്. സമുദ്ര നിരപ്പില്‍ നിന്നും 710 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഡെക്കാന്‍ ട്രാപ്സ്
മഹാരാഷ്ട്രയിലാണ് ഡെക്കാന്‍ ട്രാപ്സ് സ്ഥിതി ചെയ്യുന്നത്. 66 മില്യണ്‍ മുന്‍പാണ് ഇത് പൊട്ടിത്തെറിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. നിലവില്‍ ഡെക്കാന്‍ ട്രാപ്പ്സ് നിഷ്‌ക്രിയമാണ്. ഭൂമിയിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്ന് എന്ന സ്ഥാനവും ഡെക്കാന്‍ ട്രാപ്സിന് ഉണ്ട്.
ദിനോധര്‍ ഹില്‍സ്
ദിനോധര്‍ ഹില്‍സ് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്. ഇപ്പോള്‍ ഈ അഗ്‌നിപര്‍വ്വതവും നിഷ്‌ക്രിയമാണ്. 386 മീറ്റര്‍ ഉയരമുള്ള ദിനോധര്‍ അവസാനമായി പൊട്ടിത്തെറിച്ചത് 500 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദിനോധര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഇപ്പോള്‍ ഒരു വിനോദ സഞ്ചാര മേഖലയും തീര്‍ത്ഥാടന കേന്ദ്രവുമായി മാറിയിട്ടുണ്ട്.
ധോസി ഹില്‍
ആരവല്ലി പര്‍വ്വത നിരയുടെ ഭാഗമാണ് ധോസി ഹില്‍. 732 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ധോസി ഹില്‍ അവസാനമായി പൊട്ടിത്തെറിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അതിന് ശേഷം, ധോസി നിഷ്‌ക്രിയമാകാന്‍ തുടങ്ങി. ഡല്‍ഹിയില്‍ നിന്ന് 4 മണിയ്ക്കൂര്‍ ദൂരം മാത്രമുള്ള ഹരിയാനയിലെ ധോസിയിലാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്.
തോഷാം ഹില്‍
ധോസി ഹില്‍ സ്ഥിതി ചെയ്യുന്ന അതേ അഗ്‌നിപര്‍വ്വത ശൃംഖലയുടെ ഭാഗമാണ് തോഷാം ഹില്‍ അഗ്‌നിപര്‍വ്വതവും. 732 വര്‍ഷം മുന്‍പാണ് തോഷാമും പൊട്ടിത്തെറിച്ചത്. ശേഷം, ധോസിയെപ്പോലെ തന്നെ തോഷാമും നിഷ്‌ക്രിയമാകാന്‍ തുടങ്ങി.
ബരാതാങ്
ആന്‍ഡമാന്‍ ദ്വീപുകളില്‍ തന്നെയാണ് ബരാതാങും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മറ്റു പര്‍വ്വതങ്ങളില്‍ നിന്നും ബരാതാങ് അല്‍പം വ്യത്യസ്തമാണ്. മറ്റ് അഗ്‌നിപര്‍വ്വതങ്ങളെ പോലെ ലാവയല്ല ബരാതാങ്ങില്‍ നിന്ന് വമിക്കുന്നത്. ചെളി തുപ്പുന്ന അഗ്‌നിപര്‍വ്വതമാണ് ബരാതാങ്. ചെളിയും കളിമണ്ണും കലര്‍ന്ന മിശ്രിതമാണ് ബരാതാങ് പുറംതള്ളുന്നത്. ബരാതാങ് സ്ഥിതി ചെയ്യുന്നിടത്ത് വാസയോഗ്യമായ താപനിലയാണ് ഉള്ളത്.
ലോക്തക് തടാകം
മണിപ്പൂരിലാണ് ലോക്തക് തടാകം സ്ഥിതി ചെയ്യുന്നത്. ലോക്തക് തടാകത്തില്‍ ഒരു ബൃഹത്തായ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്തിരുന്നു. അത് 100 മില്യം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനമായി പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഈ അഗ്‌നിപര്‍വ്വതവും നിഷ്‌ക്രിയമായി.