കുട്ടികൾ കോവിഡ് 19 വാക്സിൻ എടുക്കേണ്ടതുണ്ടോ?
തീർച്ചയായും വേണം. കുട്ടികളിൽ കോവിഡ് 19 രോഗബാധഅതീവ ഗൗരവ സ്വഭാവമുള്ളതല്ലെന്ന് പഠനങ്ങൾ വന്നിട്ടുണ്ടെങ്കിലും കുട്ടികൾക്ക് വൈറസ് ബാധ ഉണ്ടാകാനുംഅതിലൂടെ മറ്റുള്ളവരിലേക്ക് പകരാനും ഉള്ള സാധ്യത ഒട്ടും തള്ളിക്കളയാനാവില്ല.
ചെറിയ കുട്ടികൾക്ക് കോവിഡ് ബാധ ഉണ്ടായാൽ പൊതുവെ നേരിയ ലക്ഷണങ്ങളാണ് ഉണ്ടാകാറുള്ളതെങ്കിലും അപകടസാധ്യത തള്ളിക്കളയാനാകില്ല. അമേരിക്കയിൽ 226 കുട്ടികൾ കോവിഡ് ബാധ മൂലം മരിക്കുകയും ആയിരക്കണക്കിന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നോർക്കണം.
advertisement
കുട്ടികൾ വൈറസ് പരത്തുമോ?
സ്‌കൂളുകളിൽ മാസ്ക്ധരിക്കലും സാമൂഹ്യ അകലവും കൃത്യമായി നടപ്പിലാക്കുകയും എല്ലാ മാർഗ നിർദ്ദേശങ്ങളും പാലിക്കുകയും ചെയ്താൽ കുട്ടികളിലൂടെ വൈറസ് പരക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, മുൻകരുതലുകൾ കൃത്യമായി സ്വീകരിക്കാതിരുന്നാൽ കൊറോണ വൈറസ് ബാധിതരായകുട്ടികൾക്ക് മുതിർന്നവരിലേക്ക് വൈറസ് പരത്താൻ കഴിയും.
സ്‌കൂളുകളിലെ സുരക്ഷയ്ക്ക് മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും കർശനമായി പാലിക്കുക വളരെ പ്രധാനമാണ്.
കുട്ടികൾക്ക് എപ്പോൾ വാക്സിൻ സ്വീകരിക്കാം?
വാക്സിൻ നിർമാതാക്കളായ മോഡേണയും ഫൈസറും കൗമാരപ്രായക്കാരിൽ വാക്സിൻ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ കൃത്യമായ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. ഈ വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പായാൽ കുട്ടികളിൽ വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കാൻ കഴിയും.
6 മാസം മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചുവെന്ന് മാർച്ച് 16ന് മോഡേണ അറിയിച്ചിരുന്നു. ഫൈസർ ഈ ഘട്ടം പോലുമെത്തിയിട്ടില്ല. പരീക്ഷണങ്ങളെല്ലാം കഴിഞ്ഞ് അന്തിമ അനുമതി ലഭിക്കാൻ ഇനിയും സമയമെടുത്തേക്കാം.
കുട്ടികൾക്ക് എടുക്കേണ്ട വാക്സിന്റെ പ്രത്യേകത എന്താണ്?
മുതിർന്നവർക്ക് ഉപയോഗിക്കുന്ന കോവിഡ് വാക്സിനിലെ അതേ ഘടകങ്ങൾ തന്നെയാവും കുട്ടികൾക്കുള്ള വാക്സിനിലും അടങ്ങിയിട്ടുണ്ടാവുക. എന്നാൽ, കുട്ടികൾക്കുള്ള വാക്സിന്റെ ഡോസ് മറ്റ് വാക്സിനിൽ നിന്ന് വ്യത്യസ്തമായിരിക്കും. വാക്സിന്റെ പരീക്ഷണഘട്ടത്തിലെ ആദ്യ പടി ശരിയായ ഡോസ് എത്രയാണെന്ന് നിർണയിക്കുക എന്നതാണ്. സുരക്ഷിതവും ആവശ്യത്തിന് ആന്റിബോഡികളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഡോസ് എത്രയാണെന്നാണ് കണ്ടെത്തേണ്ടത്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതും അവരെ മറ്റ് കുട്ടികളുമായി കായിക പ്രവർത്തങ്ങളിൽ ഏർപ്പെടാൻ അനുവദിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. വാക്സിൻ എടുക്കാത്ത കുട്ടികൾ വീടിനകത്തും മാസ്ക് ഇല്ലാതെ കളിക്കുന്നത് സുരക്ഷിതമല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഈ ഘട്ടത്തിൽ അപകട സാധ്യത ഉള്ളതായി തന്നെ നാം കാണേണ്ടിവരും. പുറത്ത് പോയി കുട്ടികൾ കളിയ്ക്കുമ്പോൾ അവർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണം.
Also Read- Coronavirus | ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗം തീവ്രമാകും; എസ്ബിഐ റിപ്പോർട്ട്