TRENDING:

Explained: എന്താണ് ഗർഭച്ഛിദ്രം? നിയമപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Last Updated:

സർക്കാർ ആശുപത്രികളിലോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ മാത്രമേ ഗർഭച്ഛിദ്രം നടത്താനാകൂ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് ഗർഭച്ഛിദ്രം. ഗർഭപാത്രത്തിൽ നിന്ന് ഭ്രൂണമോ മറുപിള്ളയോ നീക്കം ചെയ്യാൻ മരുന്ന് ഉപയോഗിച്ചോ ശസ്ത്രക്രിയ വഴിയോ നടത്തുന്ന പ്രക്രിയയാണ് ഗർഭച്ഛിദ്രം
advertisement

ഗർഭച്ഛിദ്രം ഇന്ത്യയിൽ നിയമപരമാണോ?

അതെ, വൈദ്യശാസ്ത്രപരമായി നിർദ്ദേശിക്കപ്പെടുമ്പോൾ മാത്രമേ ഇത് നിയമപരമാകൂ. എന്നാൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത ഡോക്ടർമാർ മാത്രമേ ഗർഭച്ഛിദ്രം നടത്താവൂ. ഗർഭം രണ്ട് ഘട്ടങ്ങളിൽ അലസിപ്പിക്കാം:

a) ഗർഭം 20 ആഴ്ചയിൽ താഴെയാണെങ്കിൽ, ഒരു ഡോക്ടർക്ക് ഗർഭച്ഛിദ്രം നടത്താം.

b) ഗർഭാവസ്ഥ 20 ആഴ്ച പിന്നിടുകയും 24 ആഴ്ചയ്ക്ക് മുമ്പുമാണെങ്കിൽ ഗർഭച്ഛിദ്രം നടത്താൻ കുറഞ്ഞത് 2 ഡോക്ടർമാർ ആവശ്യമാണ്.

സർക്കാർ ആശുപത്രികളിലോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ മാത്രമേ ഗർഭച്ഛിദ്രം നടത്താനാകൂ.

advertisement

18 വയസ്സിന് താഴെയുള്ളവർക്ക് ഗർഭച്ഛിദ്രം നടത്താനാകുമോ?

നടത്താം. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കും ഗർഭം അലസിപ്പിക്കാം. എന്നാൽ രക്ഷിതാവിന്റെ സമ്മതം നിർബന്ധമാണ്.

Also Read കാട്ടാനയെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറൽ; മൂന്ന് ആദിവാസി യുവാക്കൾക്കെതിരെ കേസ്

അവിവാഹിതയായ സ്ത്രീക്ക് ഗർഭച്ഛിദ്രം നടത്താൻ കഴിയുമോ?

ഇന്ത്യയിലെ ഗർഭച്ഛിദ്രം അനുവദിക്കുന്നത് സ്ത്രീയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്താണ്. ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഗർഭിണിയായ സ്ത്രീയുടെ ജീവൻ അപകടത്തിലാകുകയോ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിന് ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്താൽ ഗർഭം അലസിപ്പിക്കാമെന്നാണ് നിയമം പറയുന്നത്.

advertisement

ഗർഭച്ഛിദ്രത്തിന് ആരുടെ സമ്മതമാണ് ആവശ്യം?

ഗർഭച്ഛിദ്രത്തിന് ഗർഭിണിയായ സ്ത്രീയുടെ സമ്മതം മാത്രമേ ആവശ്യമുള്ളൂ. അവളുടെ മാതാപിതാക്കളുടെയോ ഭർത്താവിന്റെയോ സമ്മതം ആവശ്യമില്ല. 18 വയസ്സിന് താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരു രക്ഷിതാവിന്റെ സമ്മതം നിർബന്ധമാണ്.

Also Read പൊട്ടിച്ചൊഴിച്ച മുട്ടയ്ക്കുള്ളിൽ ഒരു കോഴിക്കുഞ്ഞ്; യുവതി പങ്കുവച്ച വീഡിയോ വൈറലാകുന്നു

ഗർഭിണിയായി 24 ആഴ്ചയ്ക്ക് ശേഷം ഗർഭച്ഛിദ്രം അനുവദനീയമല്ലേ?

24 ആഴ്ച പരിധിക്ക് ശേഷം ഗർഭച്ഛിദ്രം നടത്തുന്നത് സ്ത്രീയുടെ ജീവന് അപകടസാധ്യത കൂടുതലാണ്. ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടെങ്കിലാണ് 24 ആഴ്ച്ചയ്ക്ക് ശേഷം ഗർഭച്ഛിദ്രത്തിന് അനുവദിക്കുകയുള്ളൂ.

advertisement

കുഞ്ഞിന്റെ ജനന വൈകല്യം, ആരോഗ്യപരമായി അമ്മയ്ക്കുള്ള അപകടസാധ്യത, സാമ്പത്തിക പ്രശ്നങ്ങൾ, ബലാത്സംഗം അല്ലെങ്കിൽ പീഡനത്തെ തുടർന്നുണ്ടാകുന്ന ഗർഭം, അല്ലെങ്കിൽ ഒരു കുഞ്ഞ് ജനിക്കാൻ ആഗ്രഹിക്കാത്തത് എന്നിവയൊക്കെ ഗർഭച്ഛിദ്രത്തിന്റെ കാരണമാകാറുണ്ട്. ഗർഭച്ഛിദ്രത്തിന് കാരണം എന്തുതന്നെയായാലും, അലസിപ്പിക്കൽ ഒരു മനുഷ്യാവകാശമാണെന്ന് ഓർമ്മിക്കേണ്ടതാണ്. ഗർഭധാരണം വൈകാരികമായും ശാരീരികമായും മാനസികമായും ആവശ്യപ്പെടുന്ന പ്രക്രിയയാണ്. എന്നാൽ അതിലൂടെ കടന്നുപോകാൻ ആരും നിർബന്ധിക്കപ്പെടരുത്.

ഏറ്റവും പ്രധാനമായി, കൃത്യസമയത്തുള്ള ഗർഭച്ഛിദ്രം ചിലപ്പോൾ ജീവൻ രക്ഷിച്ചേക്കും. ഇന്ത്യയിൽ 21 മുതൽ 40 ശതമാനം ഗർഭാവസ്ഥകളും ഗർഭച്ഛിദ്രത്തിൽ അവസാനിക്കുന്നു. ഗർഭച്ഛിദ്രം നിയമപരമല്ലാത്ത രാജ്യങ്ങളിൽ സ്ത്രീകൾ നിയമവിരുദ്ധമായ അലസിപ്പിക്കലുകളെയാണ് ആശ്രയിക്കുന്നത്. അവ മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി നിയന്ത്രിക്കപ്പെടാത്തതും അപകടകരവുമാണ്.

advertisement

ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ കഴിഞ്ഞ വർഷം ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇവിടെ ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ 2018 ൽ സെനറ്റ് തള്ളിയിരുന്നു. സുരക്ഷിതവും സൗജന്യവുമായി ഗർഭഛിദ്രം അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അർജന്റീനയിൽ ഓരോ വർഷവും നിയമവിരുദ്ധമായി 350000 ൽ അധികം ഗർഭഛിദ്രം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.

Keywords:

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: എന്താണ് ഗർഭച്ഛിദ്രം? നിയമപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories