ജാഥ നടത്താനുള്ള ഫീസും കൂട്ടി
പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി ഉയർത്തി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ 10,000 രൂപയും അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ലിക് ലൈബ്രറികൾ, ശാസ്ത്രസ്ഥാപനങ്ങൾ എന്നിവയ്ക്ക് പണം നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
പൊലീസ് നായയ്ക്ക് 7280 രൂപ; വയർലെസ് സെറ്റിന് 2425
പൊലീസ് നായയെ 7280 രൂപ നൽകിയാൽ ഒരു ദിവസത്തേക്ക് വാടകയ്ക്ക് ലഭിക്കും. വയർലെസ് സെറ്റൊന്നിന് 2425 രൂപ നൽകണം.
advertisement
സ്വകാര്യ ആവശ്യത്തിനുള്ള ഫീസും ഉയർത്തി
സ്വകാര്യ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനുള്ള ഫീസ് നിരക്കും വർധിപ്പിച്ചു. സി ഐ വരെയുള്ള ഉദ്യോഗസ്ഥരെ ഇത്തരത്തിൽ സ്വകാര്യ ആവശ്യത്തിന് നൽകും. സി ഐയെ പകൽ നാലുമണിക്കൂർ വിട്ടുകിട്ടുന്നതിന് 3340 രൂപയും രാത്രിയിലെങ്കിൽ 4370 രൂപയും നൽകണം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് ഇതിലും കുറഞ്ഞ നിരക്ക് നൽകിയാൽ മതി. റൈഫിൾ, കെയ്ൻ ഷീൽഡ്, മെറ്റൽ ക്യാപ് ഉൾപ്പെടെയാണ് ഈ തുക നൽകേണ്ടത്.
പരിശോധനാ തുക കൂട്ടി
ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് സയൻസ് ലാബ് എന്നിവയിൽ നിന്നുള്ള സേവന നിരക്കും വർധിപ്പിച്ചു. സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ അയക്കുന്ന ഡിഎൻഎ സാംപിളുകളുടെ പരിശോധനയ്ക്ക് 24,255 രൂപയാക്കി വർധിപ്പിച്ചു. ഫോറൻസിക് ലാബിലെ ഹാർഡ് ഡിസ്ക് പരിശോധന, ഫോണുകളിലെ മെമ്മറി കാർഡ് ഉൾപ്പെടെയുള്ളവയുടെ പരിശോധനാ തുകയും വർധിപ്പിച്ചു.
‘കേസില്ലാ റിപ്പോർട്ടി’നും ഫീസ് കൂടി
വിദേശത്തു പോകുന്നതിനും ജോലിയിൽ പ്രവേശിക്കുന്നതിനുമൊക്കെ ആവശ്യമായി വരുന്ന ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റിന് നേരത്തേ 555 രൂപയുണ്ടായിരുന്നത് 610 രൂപയായി ഉയർത്തി. പൊലീസ് വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് വിട്ടുകിട്ടുന്നതിനുള്ള തുകയിലും വർധന വരുത്തിയിട്ടുണ്ട്. മിനിമം ചാർജ് തുകയും വർധിപ്പിച്ചു. വാഹനം കേടായാൽ നൽകേണ്ട തുകയിലും നേരിയ വർധന വരുത്തി സർക്കാർ ഉത്തരവിറക്കി.
മൈക്ക് ലൈസൻസിന്
മൈക്ക് ലൈൻസൻസിനുള്ള ഫീസ് 15 രൂപ വർധിപ്പിച്ചു. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോഗത്തിന് 610 രൂപ ഫീസടയ്ക്കണം. ഇത്തരം വാഹനങ്ങൾ സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് നേരത്തേ 5515 രൂപയാണ് ഈടാക്കിയിരുന്നതെങ്കിൽ ഒക്ടോബർ മുതൽ ഇത് 6070 രൂപയാക്കി.