ടീം സ്പോർട്സിൽ ചൈനയുടെ അവസ്ഥ
1984 മുതൽ ചൈന നേടിയ 546 ഒളിമ്പിക് മെഡലുകളിൽ 13 എണ്ണം മാത്രമാണ് ടീം ബോൾ ഇവന്റുകളിൽ നിന്ന് നേടിയിട്ടുള്ളത്. എന്നാൽ ഈ മെഡലുകൾ നേടിയത് വനിതാ ടീമുകളാണ്. വനിതാ വോളിബോൾ മത്സരത്തിൽ നിന്ന് ചൈന മൂന്ന് തവണ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്. കൂടാതെ ബാസ്കറ്റ്ബോൾ, ഫീൽഡ് ഹോക്കി, സോഫ്റ്റ്ബോൾ, ബീച്ച് വോളിബോൾ, ഹാൻഡ്‌ബോൾ എന്നീ വിഭാഗത്തിൽ നിന്നും വനിതകൾ മെഡലുകൾ നേടിയിട്ടുണ്ട്. എന്നാൽ പുരുഷന്മാർ ടീം ബോൾ വിഭാഗത്തിൽ മെഡലുകളൊന്നും നേടിയിട്ടില്ല. ആകെ ഒളിമ്പിക്സ് മെഡലുകളിൽ 533 എണ്ണവും വ്യക്തിഗത ഇവന്റുകളിലാണ് നേടിയിട്ടുള്ളത്.
advertisement
ഫുട്ബോളിൽ ചൈനയുടെ സ്ഥാനം
ചൈനയാണ് ഫുട്ബോൾ എന്ന കായികവിനോദം കണ്ടുപിടിച്ചതെന്നാണ് അവകാശപ്പെടുന്നത്. കാരണം ഫുട്ബോൾ അവരുടെ പുരാതന കായിക വിനോദമായ കാജുവിനോട് സാമ്യമുള്ളതാണ്. എന്നാൽ ദേശീയ ഫുട്ബോൾ ടീം 2002 ലോകകപ്പിൽ യോഗ്യത നേടി. 1988ൽ സിയോൾ ഒളിമ്പിക്സിലും മത്സരിച്ചിരുന്നു. പിന്നീട് 2008 ബീജിംഗിൽ ആതിഥേയരായി മത്സരിച്ചു. ലോകത്ത് 75-ാം റാങ്കിലുള്ള ദേശീയ ടീം ഏഷ്യയിൽ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ ജനുവരിയിൽ എ.എഫ്.സി അണ്ടർ 23ൽ ഉസ്ബെക്കിസ്ഥാനോട് 2-0 തോറ്റു, സൌത്ത് കൊറിയയോട് 1-0 ന് പരാജയപ്പെട്ടു. ഇതോടെ ടോക്കിയോ പ്രതീക്ഷകൾ അവസാനിപ്പിച്ചു.
Also Read- കണ്ണീരണിഞ്ഞ് വിനോദ് കാംബ്ലി; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത ദിനത്തിന്റെ ഓർമ്മ
ചൈനീസ് ബാസ്കറ്റ് ബോൾ നിരാശപ്പെടുത്തുന്നത് എന്തുകൊണ്ട്?
യോഗ്യത ഉറപ്പായതോടെ ചൈന ആവേശത്തോടെയാണ് 2019 ൽ ഫിബ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. 625 ദശലക്ഷം ആരാധകരുള്ള ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലീഗാണ് എൻബിഎ. ലോകകപ്പിൽ പോളണ്ടും പിന്നീട് വെനിസ്വേലയും ചൈനയെ പുറത്താക്കി. ടീം വളരെ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൈനീസ് ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് യാവോ മിംഗ് സമ്മതിക്കുന്നു.
വോളിബോളിലെ വനിതകളുടെ നേട്ടം പുരുഷന്മാർക്ക് നേടാനാകാത്തത് എന്തുകൊണ്ട്?
ഒളിമ്പിക്സിൽ വോളിബോളിൽ 3 സ്വർണ്ണ മെഡലുകൾ നേടിയ സ്ത്രീകളുടെ നേട്ടം പുരുഷന്മാർക്ക് പിന്തുടരാനാകാത്തത് എന്തുകൊണ്ട്? ഒളിമ്പിക്സിൽ വോളിബോളിൽ ചൈനയുടെ പുരുഷ ടീം രണ്ടു തവണ മത്സരിച്ചു. 1984ൽ ബീജിംഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. 1978 ലും 1982 ലും ലോകത്തിൽ ഏഴാം സ്ഥാനത്തെത്തി. 2018 ൽ ലോകത്തിൽ 22 ആം സ്ഥാനത്തെത്തി. വോളിബോളിൽ ചൈനയുടെ അവസാന ഏഷ്യൻ ഗെയിംസ് സ്വർണം 1998ൽ ജക്കാർത്തയിൽ വച്ചാണ് നേടിയത്. 2019 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 44 വർഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിംഗിൽ ചൈന ഫിനിഷ് ചെയ്തു.
പരാജയത്തിന് പിന്നിലെ സാമൂഹിക കാരണങ്ങൾ
അന്താരാഷ്ട്ര തലത്തിൽ പുരുഷ ടീമുകളുടെ പരാജയത്തിന് കാരണമെന്തെന്ന് പരിശോധിക്കാം. ടിടി, ബാഡ്മിന്റൺ, ഡ്രാഗൺ ബോട്ട് റേസിംഗ് എന്നിവപോലുള്ള മറ്റ് കായിക ഇനങ്ങളോടുള്ള മുൻതൂക്കം കാരണം ചൈനീസ് സംസ്കാരത്തിലേക്ക് ഫുട്ബോൾ ഉൾപ്പെടുത്താൻ കൂടുതൽ സമയമെടുക്കുമെന്ന് എം ലിയോൺ ബിസിനസ് സ്കൂളിലെ യുറേഷ്യൻ സ്പോർട്ട് ഡയറക്ടർ സൈമൺ ചാഡ്വിക്ക് പറഞ്ഞു. തീരുമാനമെടുക്കൽ, സ്വാതന്ത്ര്യം, സർഗ്ഗാത്മകത, നവീകരണം, ടീം വർക്ക്, പ്രശ്‌നം പരിഹരിക്കൽ തുടങ്ങിയ സോഫ്റ്റ് സ്‌കിൽസ് ചൈനീസ്, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുറവാണെന്നും ഇത് തന്നെയാണ് രാജ്യത്തെ ഫുട്‌ബോളിലെയും കുറവെന്ന് ചാഡ്വിക്ക് വിശ്വസിക്കുന്നു.
രാഷ്ട്രീയ വ്യവസ്ഥയ്ക്ക് പങ്കുണ്ടോ?
ജനകീയ അഭിപ്രായത്തിന് വിരുദ്ധമായി, ചൈന വളരെ വ്യക്തിഗത സമൂഹമാണ്. ഇറാൻ, സൗദി അറേബ്യ, ജപ്പാൻ, കൊറിയ എന്നിവ ടീം സ്പോർട്സിൽ ഏഷ്യയെ മുന്നിലെത്തിക്കുമ്പോൾ, ഫുട്ബോൾ ക്ലബ്ബുകളെ സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള സൗദിയുടെ സമീപകാല ശ്രമങ്ങൾ ചൈന ശ്രദ്ധിക്കണമെന്ന് ചാഡ്വിക് പറഞ്ഞു. സൗദി മികച്ച ക്ലബ്ബുകളെ സ്വകാര്യവൽക്കരിച്ചിരുന്നു.