ഉത്തര്‍പ്രദേശിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ് സിവാളിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു സിവാള്‍ എന്ന് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്തെ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങള്‍ ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2021 മുതലാണ് മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ സെക്യൂരിറ്റി അസിസ്റ്റന്റായി ഇയാള്‍ ജോലിയ്ക്ക് കയറിയത്.
അറസ്റ്റിന് ശേഷം ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ സിവാളിന് കഴിഞ്ഞിരുന്നില്ല.
advertisement
ഐഎസ്‌ഐയുമായി ഇയാള്‍ ആശയവിനിമയം നടത്തിയതിന്റെ രേഖകകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിരോധം, വിദേശകാര്യമന്ത്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സൈനിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയാണ് ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയിരുന്നത്. പണത്തിന് വേണ്ടിയാണ് ഇയാള്‍ ചാരവൃത്തി ചെയ്തിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആരാണ് സത്യേന്ദ്ര സിവാള്‍?
ഉത്തര്‍പ്രദേശിലെ ഹാപൂരിലുള്ള ഷഹ്മഹിയുദ്ദീന്‍പൂര്‍ ഗ്രാമത്തിലാണ് സിവാളിന്റെ വീട്. 2021 മുതല്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
അതേസമയം രാജ്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ അറിയാന്‍ ചില ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഐഎസ്‌ഐ ശ്രമം നടത്തിവരുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അത്തരത്തില്‍ ഐഎസ്‌ഐയ്ക്ക് ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥനാണ് സത്യേന്ദ്ര സിവാള്‍. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ തൃപ്തികരമായ മറുപടി നല്‍കാനും സിവാളിന് കഴിഞ്ഞിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ ചാരവൃത്തി ചെയ്തിരുന്നുവെന്ന കാര്യം ഇയാള്‍ സമ്മതിച്ചത്.