TRENDING:

ക്രിക്കറ്റ് ക്രീസിൽ നിന്ന് അജയ് ജഡേജ ഇനി കിരീടം ചൂടിയ രാജാവ് ; പ്രഖ്യാപനം ദസറ ആഘോഷത്തിനിടെ

Last Updated:

ഗുജറാത്തിലെ ജംനഗർ നവാനഗർ രാജവംശത്തിലെ അടുത്ത കിരീടാവകാശി ഇനി ജഡേജയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കിരീടം ചൂടി രാജാവാകാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ. ഗുജറാത്തിലെ ജംനഗർ നവാനഗർ രാജവംശത്തിലെ അടുത്ത കിരീടാവകാശി ഇനി ജഡേജയാണ്. നിലവിലെ മഹാരാജാവായ ശത്രുശല്യസിൻഹജി ദിഗ്വിജയ് സിൻഹജിയാണ് ജഡേജയെ അടുത്ത 'ജാം സാഹിബ്' ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജഡേജയുടെ പിതാവിന്റെ മരണത്തിന് പിന്നാലെ 1966 ൽ ജാംനഗർ രാജാവായി ശത്രുശല്യസിൻഹജി കിരീടം ചൂടുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു അജയ് ജഡേജ.
advertisement

ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനായി അറിയപ്പെട്ട ജഡേജക്ക് പറക്കും ഫീൽഡർ എന്ന പേരും ആരാധകർ നൽകി. അജയ് ജഡേജയുടെ അച്ഛന്റെ അർധ സഹോദരൻ ആണ് നിലവിലെ മ​ഹാരാജാവായ ശത്രുശല്യസിൻഹജി ദിഗ്‌വിജയ്സിൻഹജി. അച്ഛൻ ദൗലത്‌സിൻഹ് ജഡേജ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. അദ്ദേഹം ദൗലത് സിംഗ് ജാംനഗറിൽ നിന്നുള്ള കോൺഗ്രസ് എം പിയായിരുന്നു.

അജയ് ജഡേജയ്ക്ക് കേരളവുമായും അടുത്ത ബന്ധമുണ്ട്. അമ്മ ഷാൻ മലയാളി ആണ്. ആലപ്പുഴ സ്വദേശിനിയായ അവർ ജൂണിൽ അന്തരിച്ചിരുന്നു. കൂടാതെ ഭാര്യയായ അദിതി വഴിയും ജഡേജയ്ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ട്. ഭാര്യയുടെ അമ്മ ജനതാദള്‍ നേതാവും മലയാളിയുമായ ജയാ ജയ്റ്റിലിയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഗുജറാത്തിലെ ഒരു പ്രമുഖ നാട്ടുരാജ്യമായിരുന്ന നവനഗർ ഇന്ന് ജാംനഗർ എന്നാണ് അറിയപ്പെടുന്നത്.

advertisement

ക്രിക്കറ്റിൽ വലിയ പാരമ്പര്യമുള്ള കുടുംബമാണ് അജയ് ജഡേജയുടേത്. പ്രശസ്തമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നിവ ജഡേജയുടെ ബന്ധുക്കളായ കെ എസ് രഞ്ജിത് സിംഗ്ജിയുടെയും കെ എസ് ദുലീപ് സിംഗ്ജിയുടെയും പേരിലാണ് അറിയപ്പെടുന്നത് എന്നും ഒരു വസ്തുതയാണ്. 1971 ഫെബ്രുവരി 1 നാണ് അജയ് ജഡേജയുടെ ജനനം. 1992 മുതൽ 2000 വരെ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങിയിട്ടുണ്ട്. ഇന്ത്യക്കായി 15 ടെസ്റ്റ് മത്സരങ്ങളും 196 ഏകദിനങ്ങളും കളിച്ച ജഡേജയെ വാതുവെയ്പ്പ് ആരോപണവുമായി ബന്ധപ്പെട്ട് 2000 ൽ ബി സി സി ഐ 5 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
ക്രിക്കറ്റ് ക്രീസിൽ നിന്ന് അജയ് ജഡേജ ഇനി കിരീടം ചൂടിയ രാജാവ് ; പ്രഖ്യാപനം ദസറ ആഘോഷത്തിനിടെ
Open in App
Home
Video
Impact Shorts
Web Stories