എന്താണ് അയണ്‍ ഡോം?
ഹ്രസ്വദൂര വ്യോമയാന ഭീഷണികളെ നിര്‍വീര്യമാക്കി ജനവാസ മേഖലകളെയും നിര്‍ണായക സ്വത്തുക്കളെയും സംരക്ഷിക്കുന്നതിന് ഇസ്രയേല്‍ സ്വയം രൂപകല്‍പന ചെയ്ത സംവിധാനമാണ് അയണ്‍ ഡോം. ഈ പ്രതിരോധ സംവിധാനത്തിലൂടെ വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടെത്തുന്ന റോക്കറ്റുകളെ തകര്‍ക്കാനും റോക്കറ്റിന്റെ പാത, വേഗത, പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്നിവ കണ്ടെത്താനും കഴിവുണ്ട്. വളരെ വേഗത്തില്‍ സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ നടത്താനുമുള്ള അയണ്‍ ഡോമിന്റെ കഴിവും ശ്രദ്ധേയമാണ്. മിസൈലുകളെ ആകാശത്തുവെച്ചു തന്നെ നശിപ്പിക്കുന്നതിനുള്ള കണക്കുകൂട്ടലുകള്‍ നടത്തുന്നതിനുതിന് ഇത് ഉപയോഗിക്കുന്നു.
advertisement
2011ല്‍ തെക്കന്‍ നഗരമായ ബീര്‍ഷേവയ്ക്ക് സമീപമായാണ് ആദ്യ ബാറ്ററി സ്ഥാപിച്ചത്. ഗാസ മുനമ്പില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ബീര്‍ഷേവ. ഹമാസ് ഏറ്റവും അധികം ഉന്നമിടുന്ന സ്ഥലംകൂടിയാണിത്. പലസ്തീന്‍ തൊടുക്കുന്ന സോവിയറ്റ് രൂപകല്‍പ്പന ചെയ്ത ഗ്രാഡ് റോക്കറ്റുകളെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേല്‍ അയണ്‍ ഡോം സ്ഥാപിച്ചത്. ഇന്ന് ഇസ്രയേലില്‍ ഇത്തരത്തിലുള്ള 10 ബാറ്ററികള്‍ ഉണ്ട്.
അയണ്‍ ഡോം പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമായാണ് അയണ്‍ ഡോമിനെ കണക്കാക്കുന്നത്. ആകാശത്തുകൂടിയുള്ള ഭീഷണികളെ തിരിച്ചറിയുന്നതിനും നശിപ്പിക്കുന്നതിനും റഡാര്‍ സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഗാസയില്‍ നിന്ന് തൊടുത്തുവിടുന്ന റോക്കറ്റുകള്‍ പോലുള്ള ഹ്രസ്വദൂര ആയുധങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നതിനാണ് ഈ ആയുധ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അയണ്‍ ഡോമിലെ ഓരോ ബാറ്ററിയിലും റഡാര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് ട്രാക്കിംഗ് സിസ്റ്റം, ഫയറിംഗ് കണ്‍ട്രോള്‍ സിസ്റ്റം, 20 ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ക്കുള്ള മൂന്ന് ലോഞ്ചറുകള്‍ എന്നിവയുണ്ട്. ഓരോ ബാറ്ററിക്കും നാല് മുതല്‍ 70 കിലോമീറ്റര്‍ ദൂരം വരെ പരിധിയുണ്ട്.
അയണ്‍ ഡോം എന്തുകൊണ്ട് തന്ത്രപ്രധാനമാകുന്നു?
വടക്കന്‍ നഗരമായ ഹെയ്ഫയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള റാഫേല്‍ അഡ്‌വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ആണ് അയണ്‍ ഡോം വികസിപ്പിച്ചത്. ഇതിന് ഭാഗികമായി ഫണ്ട് നല്‍കിയിരിക്കുന്നത് യുഎസ് ആണ്. 2016-ല്‍ അതിന്റെ വികസന ചെലവുകള്‍ക്കായി അഞ്ച് ബില്ല്യണ്‍ ഡോളര്‍ യുഎസ് നല്‍കി.
2011-ല്‍ ഇത് ആദ്യമായി അവതരിപ്പിച്ചതു മുതല്‍ അയണ്‍ ഡോം ഇസ്രയേലിന്റെ പ്രതിരോധസംവിധാനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഇസ്രയേല്‍-യുഎസ് സഖ്യത്തിലെ തന്ത്രപ്രധാനമായ നെടുംതൂണുകളിലൊന്നാണ് ഈ അയണ്‍ ഡോം. തങ്ങളുടെ ഹ്രസ്വദൂര മിസൈല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതായി രണ്ട് അയണ്‍ ഡോം ബാറ്ററികള്‍ വാങ്ങുന്നതിനുള്ള കരാറില്‍ 2019 ഓഗസ്റ്റില്‍ യുഎസ് സൈന്യം ഒപ്പുവെച്ചിരുന്നു.
ബാലിസ്റ്റിക് മിസൈലുകളെ തടയുന്ന ആരോ (Arrow), മധ്യ ദൂര റോക്കറ്റുകള്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണങ്ങള്‍ എന്നിവയെ തടയുന്നതിനുള്ള ഡേവിഡ്‌സ് സ്ലിങ് തുടങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇസ്രയേലിന് സ്വന്തമായുണ്ട്.
അയണ്‍ ഡോമിനെ ഹമാസ് മറികടന്നത് എങ്ങനെ?
നാളുകളായി അയണ്‍ ഡോം സംവിധാനത്തിന്റെ പിഴവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഹമാസ്. ഇസ്രയേലില്‍ വലിയ സ്‌ഫോടനം നടത്തിയപ്പോള്‍ അയണ്‍ ഡോമിന്റെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹമാസ് മനസ്സിലാക്കി. ഈ പിഴവ് പ്രയോജനപ്പെടുത്തിയാണ് ശനിയാഴ്ച ഹമാസ് ആക്രമണം നടത്തിയത്. തുടര്‍ന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒട്ടേറെ റോക്കറ്റുകള്‍ തൊടുത്തുവിട്ടും. തുടര്‍ന്ന് എല്ലാ റോക്കറ്റാക്രമണങ്ങളും തിരിച്ചറിഞ്ഞ് അവയെ തടുക്കാന്‍ അയണ്‍ ഡോമിന് കഴിയാതെ വന്നു.
20 മിനിറ്റിനുള്ളില്‍ 5000-ല്‍ പരം റോക്കറ്റുകളാണ് ശനിയാഴ്ചത്തെ ആക്രമണത്തില്‍ ഹമാസ് തൊടുത്തത്. എന്നാല്‍, അവയില്‍ 90 ശതമാനം റോക്കറ്റുകളെ അയണ്‍ ഡോം തടഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹമാസ് തങ്ങളുടെ ക്രൂഡ് റോക്കറ്റ് സങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രയേലിലെ സുപ്രധാന നഗരങ്ങളായ ജറുസലേം, ടെല്‍ അവീവ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നവിധത്തില്‍ അതിന്റെ ശ്രേണി അവര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിന് പുറമെ, ഹമാസ് വിക്ഷേപിച്ച ഒരു റോക്കറ്റിന് അതിനെ തടയാന്‍ തൊടുത്ത താമിര്‍ മിസൈലിനേക്കാള്‍ വിലയും കുറവാണ്. അയണ്‍ ഡോമിന്റെ ഓരോ വിക്ഷേപണത്തിനും ഏകദേശം 50,000 ഡോളര്‍ ചെലവ് വരും.
