TRENDING:

ബുള്ളറ്റുകളേറ്റ് മരണത്തെയും തോൽപിച്ച് ഇന്ത്യയെ നയിച്ച പടത്തലവൻ; 'സാം മനേക്ഷാ' വെള്ളിത്തിരയിൽ വരുമ്പോൾ

Last Updated:

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത 'സാം ബഹാദൂര്‍' എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യയുടെ സൈനിക നായകന്‍ വീണ്ടും പുനര്‍ജനിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
1971-ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യന്‍ വിജയമുറക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍ സാം ഹോര്‍മൂസ്ജി ഫ്രാംജി ജംഷഡ്ജി മനേക്ഷായുടെ ജീവിതം വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത 'സാം ബഹാദൂര്‍' എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യയുടെ സൈനിക നായകന്‍ വീണ്ടും പുനര്‍ജനിക്കുന്നത്. വിക്കി കൗശലാണ് ചിത്രത്തില്‍ മനേക്ഷായുടെ വേഷം ചെയ്യുന്നത്.
advertisement

ഈ സാഹചര്യത്തിലാണ് സാം മനേക്ഷായെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. ഒരു സൈനിക തലവന്‍ എന്ന നിലയില്‍ നിരവധി സൈനിക വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെയിലെ അദ്ദേഹത്തിന്റെ സുപ്രധാന ഇടപെടലാണ് ചരിത്രം ഇന്നും ഓര്‍ക്കുന്നത്.

സാം ബഹദൂര്‍ എന്നായിരുന്നു മറ്റുള്ളവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം ഗൂര്‍ഖ സേനയുടെ ആദ്യ ഇന്ത്യന്‍ കമാന്‍ഡറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബര്‍മയില്‍ വെച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മരണത്തെ അദ്ദേഹം മുഖാമുഖം കണ്ട ദിവസങ്ങളായിരുന്നു ഇത്. ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും ഉയര്‍ന്ന പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ നേടിയ രണ്ട് ഇന്ത്യക്കാരില്‍ ഒരാളു കൂടിയാണ് അദ്ദേഹം. മറ്റൊരാള്‍ ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പയാണ്.

advertisement

Also read-അമേരിക്കയിൽ ഖലിസ്ഥാൻ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂനെ വധിക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ വംശജൻ നിഖിൽ ഗുപ്ത അറസ്റ്റിലായതെങ്ങനെ?

ആദ്യകാല ജീവിതം

ഗുജറാത്തിലെ തീരപ്രദേശ പട്ടണമായ വല്‍സാദില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലേക്ക് കുടിയേറിയ പാഴ്‌സി കുടുംബത്തിലാണ് സാം മനേക്ഷാ ജനിച്ചത്. 1914, ഏപ്രില്‍ 3നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1969ല്‍ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയുടെ എട്ടാമത്തെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധ കാലത്താണ് അദ്ദേഹം ജനിച്ചത്.

advertisement

അമൃത്സറിലും നൈനിറ്റാളിലെ ഷേര്‍വുഡ് കോളേജിലുമായാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം 1932 ഒക്ടോബര്‍ 1ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ 40 കേഡറ്റുകളുടെ ആദ്യ ബാച്ചില്‍ അദ്ദേഹം ചേരുകയും ചെയ്തു. 1934 ഡിസംബറില്‍ ഐഎംഎയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന് ഇന്ത്യന്‍ ആര്‍മിയില്‍ സെക്കന്‍ഡ് ലെഫ്റ്റ്‌നന്റായി ജോലി ലഭിക്കുകയും ചെയ്തു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അദ്ദേഹം ആദ്യം റോയല്‍ സ്‌കോട്ട്‌സിലും പിന്നീട് 4/12 ഫ്രോണ്ടിയര്‍ ഫോഴ്‌സ് റെജിമെന്റിലും സേവനമനുഷ്ടിച്ചു.

വിവാഹം

advertisement

1937ല്‍ ലാഹോറില്‍ വെച്ചാണ് സാം മനേക്ഷാ സിലോ ബോഡ് എന്ന പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. തുടര്‍ന്ന് 1939 ഏപ്രില്‍ 22ന് ഇരുവരും വിവാഹിതരായി. ബോംബെയിലെ എല്‍ഫിന്‍സ്റ്റോണ്‍ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് സിലോ ബോഡ്. വെള്ളിത്തിരയില്‍ സിലോ ആയി വേഷമിടുന്നത് നടി സാനിയ മല്‍ഹോത്രയാണ്.

''മരിച്ചയാള്‍ക്ക് മിലിട്ടറി ക്രോസ്''

രണ്ടാം ലോക മഹായുദ്ധകാലത്ത് 4/12 ഫ്രോണ്ടിയര്‍ ഫോഴ്‌സ് റെജിമെന്റിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ബര്‍മ്മയിലെ സിറ്റാംഗ് നദീ പ്രദേശത്തായിരുന്നു അദ്ദേഹം സൈന്യത്തെ നയിച്ചത്.

advertisement

ബര്‍മയില്‍ ജപ്പാന്റെ സൈന്യത്തോടും അദ്ദേഹം ഏറ്റുമുട്ടി. ആക്രമണത്തിനിടെ എല്‍എംജി ബുള്ളറ്റുകള്‍ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. വയറ്റിലാണ് ഗുരുതരമായി പരിക്കേറ്റത്. അന്ന് മരണം മുഖാമുഖം കാണുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ജീവന്‍ മുറുകെപ്പിടിച്ച് ജപ്പാനീസ് സൈന്യത്തിനെതിരെ വീണ്ടും പോരാടണമെന്ന തീവ്രമായ ആഗ്രഹമാണ് അന്ന് അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നത്. മേജര്‍ ജനറല്‍ ഡിടി കോവന്‍ ആണ് പരിക്കേറ്റ നിലയില്‍ സാം മനേക്ഷായെ ആദ്യം കണ്ടത്. ഉടന്‍ തന്റെ മിലിട്ടറി ക്രോസ് റിബ്ബണ്‍ അദ്ദേഹം മനേക്ഷായുടെ ശരീരത്തില്‍ കെട്ടിവെച്ചു. എന്നിട്ട് ' മരിച്ച വ്യക്തിയ്ക്ക് മിലിട്ടറി ക്രോസ് നല്‍കാനാകില്ല' എന്നാണ് അദ്ദേഹം അതിന് കാരണമായി പറഞ്ഞത്.

എന്നാല്‍ ഭാഗ്യം ഇത്തവണ മനേക്ഷായോട് ഒപ്പമായിരുന്നു. ഗുരുതര മുറിവുകളില്‍ നിന്നും അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജീവിതത്തിലേക്ക് തിരികെയെത്തിയ അദ്ദേഹം ക്വെറ്റയിലെ സ്റ്റാഫ് കോളേജിലെത്തി. അവിടെ ഇന്‍സ്ട്രക്ടറായി സേവനമനുഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ജനറല്‍ സ്ലിമ്മിന്റെ കീഴിലുള്ള 14-ാം ആര്‍മിയുടെ ബര്‍മ്മയിലെ 12 ഫ്രോണ്ടിയര്‍ ഫോഴ്‌സ് റൈഫിള്‍സിലേക്ക് അദ്ദേഹം നിയമിക്കപ്പെടുകയും ചെയ്തു. വീണ്ടും ജപ്പാനീസ് സൈന്യവുമായി അദ്ദേഹം ഏറ്റുമുട്ടി. അത്തവണയും അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.

വിഭജനവും ജമ്മുകശ്മീരിലെ ഓപ്പറേഷനും

1947ലെ ഇന്ത്യാ വിഭജനകാലത്തും മനേക്ഷാ സുപ്രധാന പ്രവര്‍ത്തനം കാഴ്ചവെച്ചു.1947-48ലെ ജമ്മു കശ്മീരിലെ സൈനിക ഓപ്പറേഷനുകളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

പിന്നീട് അദ്ദേഹം ഇന്‍ഫന്‍ട്രി സ്‌കൂളിന്റെ കമാന്ററായി നിയമിതനായി. കൂടാതെ 8 ഗൂര്‍ഖ റൈഫിള്‍സിന്റെ കേണലായും നിയമിക്കപ്പെട്ടു. ജമ്മുകശ്മീരീലെ സൈന്യത്തിന്റെ ഒരു വിഭാഗത്തെ അദ്ദേഹം നിയന്ത്രിച്ചു. കൂടാതെ വടക്ക്-കിഴക്കന്‍ ഇന്ത്യയിലും അദ്ദേഹം തന്റെ സ്വാധീനം ശക്തമാക്കി.

ബംഗ്ലാദേശിന്റെ രൂപീകരണം

1971ലെ ഇന്തോ-പാക് യുദ്ധകാലത്ത് കിഴക്കും പടിഞ്ഞാറും നിന്ന് പാകിസ്ഥാനെതിരായ ആക്രമണം അഴിച്ചുവിടുക എന്ന നയമാണ് അദ്ദേഹം പിന്തുടര്‍ന്നത്. ആക്രമണത്തിനൊടുവില്‍ കിഴക്കന്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിക്കുകയും പടിഞ്ഞാറ് ഭാഗത്ത് ലാഹോര്‍ വരെ സൈന്യം കനത്ത പ്രതിരോധം തീര്‍ക്കുകയും ചെയ്തു. പക്വതയോടെയുള്ള അദ്ദേഹത്തിന്റെ യുദ്ധ തന്ത്രം ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു.

സാം -എന്ന ഫീല്‍ഡ് മാര്‍ഷല്‍

1968ലാണ് സാം മനേക്ഷായ്ക്ക് പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്. 1972ല്‍ അദ്ദേഹത്തിന് പദ്മവിഭൂഷണ്‍ ലഭിക്കുകയും ചെയ്തു. 1973 ജനുവരി ഒന്നിനാണ് അദ്ദേഹത്തിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്.

വിരമിക്കല്‍

നാല് പതിറ്റാണ്ട് നീണ്ട സൈനിക സേവനത്തിന് ഒടുവില്‍ 1973 ജനുവരി 15നാണ് അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ച ശേഷം തമിഴ്‌നാട്ടിലെ നീലഗിരിയ്ക്കടുത്തുള്ള കൂനൂരില്‍ അദ്ദേഹം താമസമാക്കുകയും ചെയ്തു.

മരണം

2008 ജൂണ്‍ 27നാണ് അദ്ദേഹം അന്തരിച്ചത്. എല്ലാ സൈനിക ബഹുമതികളോടെയുമാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ബുള്ളറ്റുകളേറ്റ് മരണത്തെയും തോൽപിച്ച് ഇന്ത്യയെ നയിച്ച പടത്തലവൻ; 'സാം മനേക്ഷാ' വെള്ളിത്തിരയിൽ വരുമ്പോൾ
Open in App
Home
Video
Impact Shorts
Web Stories