TRENDING:

ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറിയത് എങ്ങനെ? 

Last Updated:

ഐഎസ്ആര്‍ഒയുടെ അഭിമാനകരമായ പല വിക്ഷേപണങ്ങള്‍ക്കും വേദിയായ സ്ഥലമാണ് ശ്രീഹരിക്കോട്ട

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. വിക്ഷേപണത്തിന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ എസ്ഡിഎസ്‌സിയ്ക്ക് മുന്നിലെ ലോഞ്ച് വ്യൂ ഗ്യാലറിയില്‍ നിരവധി പേരാണ് ഒത്തുകൂടിയത്. ഐഎസ്ആര്‍ഒയുടെ അഭിമാനകരമായ പല വിക്ഷേപണങ്ങള്‍ക്കും വേദിയായ സ്ഥലമാണ് ശ്രീഹരിക്കോട്ട.
advertisement

ബംഗാള്‍ ഉള്‍ക്കടലിന് അടുത്തുള്ള ഒരു ചെറിയ ദ്വീപാണ് ശ്രീഹരിക്കോട്ട. അത്തരമൊരു ദ്വീപ് എങ്ങനെയാണ് ഇന്ത്യയുടെ ബഹിരാകാശ തുറമുഖമായി മാറിയത്? അതേപ്പറ്റിയാണ് ഇനി പറയുന്നത്.ഇന്ത്യയിലെ രണ്ട് പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നാണ് ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്‌സി. രണ്ടാമത്തെ കേന്ദ്രം കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനാണ്. 1971 ഒക്ടോബര്‍ 9നാണ് ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.

ഇനി എങ്ങനെയാണ് ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായി മാറിയത് എന്നല്ലേ? ഇതിനുത്തരം കിട്ടിയത് 1969കളിലാണ്. അന്നാണ് ഒരു ഉപഗ്രഹ വിക്ഷേപണത്തിനായി ഈ സ്ഥലം തെരഞ്ഞെടുത്തത്. ഈ തെരഞ്ഞെടുപ്പിന് സഹായിച്ച നിരവധി ഘടകങ്ങളുണ്ട് ഈ ചെറിയ ദ്വീപില്‍. ഏകദേശം 43,360 ഏക്കര്‍ വിസ്തൃതിയിലുള്ള ദ്വീപാണിത്. ദ്വീപിന്റെ കടല്‍ത്തീര ദൈര്‍ഘ്യം ഏതാണ്ട് 50 കിലോമീറ്റര്‍ ആണ്.

advertisement

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായുള്ള അനുയോജ്യമായ സ്ഥലം തേടിയുള്ള യാത്രയ്ക്ക് അന്ന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായിയാണ്. വിക്ഷേപണ കേന്ദ്രത്തിനായി രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ഒരു സ്ഥലം കണ്ടെത്തണമെന്നായിരുന്നു അന്ന് അദ്ദേഹം തന്റെ അടുത്ത അനുയായിയായ ഏക്‌നാഥ് വസന്ത് ചിട്‌നിസിനോടും സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നത്.

തുടര്‍ന്ന് 1968ല്‍ ആന്ധ്രാപ്രദേശിലെ വ്യവസായ ഡയറക്ടറായ ആബിദ് ഹുസൈനുമായി ചിട്‌നിസ് ബന്ധപ്പെട്ടു. അദ്ദേഹം വിക്ഷേപണത്തിന് അനുയോജ്യമായ പ്രദേശങ്ങളുടെ വിവരങ്ങള്‍ തേടാനും മാപ്പ് തയ്യാറാക്കാനും ചിട്‌നിസിനെ സഹായിച്ചു.അക്കൂട്ടത്തില്‍ നിന്നാണ് ശ്രീഹരിക്കോട്ടയെ വിക്ഷേപണത്തിന് അനുയോജ്യമായ കേന്ദ്രമായി തെരഞ്ഞെടുത്തത്. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത പ്രദേശമായിരുന്നു ഇത്. ഈ പ്രത്യേകത ഉപഗ്രഹ വിക്ഷേപണത്തെ ഏറെ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

advertisement

ഇതു കൂടാതെ മറ്റ് ചില ഘടകങ്ങളും ഈ പ്രദേശം തെരഞ്ഞെടുക്കാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചിരുന്നു. ഇവിടുത്തെ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അതില്‍പ്പെടുന്നു. അതായത് ഒരു വിക്ഷേപണം വിജയകരമായി നടക്കണമെങ്കില്‍ വിക്ഷേപണ വേളയിലുണ്ടാകുന്ന തീവ്രമായ പ്രകമ്പനങ്ങളെ പ്രതിരോധിക്കാന്‍ തക്ക ദൃഢത ആ പ്രദേശത്തിനുണ്ടായിരിക്കണം. മണ്ണിന്റെ ദൃഢത അത്രമാത്രം ശക്തമായിരിക്കണം. ഈ പ്രത്യേകതയുള്ള ഭൂമിയാണ് ശ്രീഹരിക്കോട്ടയിലുള്ളത്. അതുകൊണ്ട് തന്നെ ഈ പ്രദേശം ഉപഗ്രഹ വിക്ഷേപണത്തിന് അനിയോജ്യമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ലോഞ്ച് പാഡിന് സതീഷ് ധവാന്റെ പേര് നല്‍കാന്‍ കാരണമെന്ത്?

advertisement

ഇന്ത്യന്‍ എയറോസ്‌പേസ് എന്‍ജീനിയറായിരുന്നു സതീഷ് ധവാന്‍. ഇന്ത്യയിലെ എക്സ്പെരിമെന്റൽ ഫ്ലൂയിജ് ഡൈനാമിക്സ് റിസേർച്ചിന്റെ (experimental fluid dynamics research) പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1972 മുതല്‍ 1984 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടെലികമ്യൂണിക്കേഷന്‍ ഉപഗ്രഹമായ ഇന്‍സാറ്റ്, റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹമായ ഐആര്‍എസ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാലത്ത് വികാസിപ്പിച്ചവയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറിയത് എങ്ങനെ? 
Open in App
Home
Video
Impact Shorts
Web Stories