TRENDING:

വൈദ്യുതാഘാതമേറ്റാൽ മനുഷ്യ ശരീരത്തിൽ സംഭവിക്കുന്നതെന്ത്? പ്രഥമശുശ്രൂഷ നൽകേണ്ടത് എങ്ങനെ?

Last Updated:

വൈദ്യുത ആഘാതങ്ങള്‍ എങ്ങനെ സംഭവിക്കുന്നു, അവ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു, അടിയന്തിര സാഹചര്യങ്ങളില്‍ എങ്ങനെ പ്രാഥമിക ചികിത്സ നല്‍കണം എന്നിവയെക്കുറിച്ച് വിശദമായി അറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടുത്തിടെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് വയർ പൊട്ടി വീണ് ഒരാള്‍ക്ക് വൈദ്യുതാഘാത മേല്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അപകടത്തില്‍ സാരമായി പൊള്ളലേറ്റയാൾ പിന്നീട് രക്ഷപ്പെട്ടു. എന്നാല്‍ ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാഴ്ചക്കാരെ ഞെട്ടിച്ചിരുന്നു.
advertisement

ഈ സാഹചര്യത്തില്‍ വൈദ്യുത ആഘാതങ്ങള്‍ എങ്ങനെ സംഭവിക്കുന്നു, അവ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു, അടിയന്തിര സാഹചര്യങ്ങളില്‍ എങ്ങനെ പ്രാഥമിക ചികിത്സ നല്‍കണം എന്നിവയെക്കുറിച്ച് വിശദമായി അറിയാം:

മനുഷ്യശരീരം വൈദ്യുതാഘാതത്തോട് പ്രതികരിക്കുന്നത് എങ്ങനെ?

ശരീരത്തിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രവാഹത്തിന്റെ സംവേദനമാണ് വൈദ്യുതാഘാതം. ജീവനുള്ള ഒരു കോശത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ വൈദ്യുതിയുടെ സ്വാഭാവിക ചാലകമാണ് കോശം. അതായത്, വിശ്രമവേളയില്‍, മനുഷ്യശരീരം ഏകദേശം 100 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ഹൃദയം പോലുള്ള ആന്തരിക അവയവങ്ങളിലേക്ക് സിഗ്‌നലുകള്‍ അയയ്ക്കാന്‍ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നതായി, ജസ്റ്റ് എനര്‍ജിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.

advertisement

പൊട്ടിയ വൈദ്യുതി ലൈനോ മിന്നലാക്രമണമോ പോലെയുള്ള ഒരു ബാഹ്യ വൈദ്യുതി സ്രോതസ്സ് ശരീരത്തിന്റെ ഒരു ഭാഗവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, അവിടെ വൈദ്യുതാഘാതം സംഭവിക്കുന്നു. ഇത് ചില സമയങ്ങളില്‍ ഗുരുതരമായ പൊള്ളലേല്‍പ്പിക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നു.

വൈദ്യുതി മനുഷ്യശരീരത്തില്‍ പ്രവേശിക്കുമ്പോള്‍, അത് ശരീരത്തിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നു. ശരീരത്തിന്റെ ഒന്നിലധികം ഭാഗങ്ങള്‍ വൈദ്യുത സ്രോതസ്സുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍, അത് മറ്റൊരു അവയവത്തിലൂടെ കടന്നുപോകാം. ഒരാളുടെ നെഞ്ചിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്ന് പോകുമ്പോള്‍, അത് ഹൃദയസ്തംഭനത്തിന് കാരണമാകും.

advertisement

മരണം സംഭവിക്കുന്നത് എങ്ങനെ?

വൈദ്യുതാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ പ്രധാന കാരണം ഹൃദയമിടിപ്പിലുണ്ടാകുന്ന വൃതിചലനം മൂലമാണ്. ചില വൈദ്യുതധാരകള്‍ ഹൃദയത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കും. ഹൃദയമിടിപ്പ് നിലച്ചില്ലെങ്കിലും, ഗുരുതരമായ പൊള്ളല്‍ അല്ലെങ്കില്‍ മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ എന്നിവയും മരണത്തിന് കാരണമാകാറുണ്ട്.

വൈദ്യുതാഘാതം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • കേടായ എക്സ്റ്റന്‍ഷന്‍ കോര്‍ഡ് ഒരിക്കലും ഉപയോഗിക്കരുത്.
  • കേടായ വൈദ്യുത ഉപകരണം ഉപയോഗിക്കരുത്.
  • ഒരു ഇലക്ട്രിക് ഉപകരണം പ്ലഗില്‍ പിടിച്ച് മാത്രം അണ്‍പ്ലഗ് ചെയ്യുക
  • advertisement

  • ബള്‍ബ് മാറ്റുന്നതിന് മുമ്പ്, സ്വിച്ച് ഓഫ് ചെയ്യുക
  • ചുവരില്‍ ദ്വാരം ഇടുന്നതിന് മുമ്പ് ഇലക്ട്രിക്കല്‍ വയറുകള്‍ കണ്ടെത്തുക.
  • നനഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ബാത്ത്‌റൂമില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
  • കുളത്തിന് സമീപം ഇലക്ട്രിക്കല്‍ ഉപകരണങ്ങളോ എക്സ്റ്റന്‍ഷന്‍ കോഡുകളോ ഉപയോഗിക്കരുത്.

ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റാല്‍ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

– വൈദ്യുതാഘാതമേറ്റ വ്യക്തി വൈദ്യുത പ്രവാഹവുമായി സമ്പർക്കം പുലർത്തുന്നുണ്ടെങ്കിൽ തൊടരുത്.

– അടിയന്തര സഹായത്തിനായി 108-നെയോ പ്രാദേശിക എമര്‍ജന്‍സി സേവന ദാതാവിനെയോ വിളിക്കുക. വൈദ്യുതി ഓഫാകും വരെ അടുത്ത് പോകരുത്. കുറഞ്ഞത് 20 അടി (ഏകദേശം 6 മീറ്റര്‍) അകലെ മാറി നില്‍ക്കുക.

advertisement

അടിയന്തര പരിചരണം

പരിക്കേറ്റ വ്യക്തിക്ക് ഗുരുതരമായ പൊള്ളല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഹൃദയ മിടിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍, ഹൃദയ സ്തംഭനം, പേശി വേദന, ബോധം നഷ്ടപ്പെടുക, എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ 108 അല്ലെങ്കില്‍ പ്രാദേശിക എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം തേടുക.

വൈദ്യസഹായം ലഭിക്കാന്‍ താമസിച്ചാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  • സാധ്യമെങ്കില്‍ വൈദ്യുതിയുടെ ഉറവിടം ഓഫ് ചെയ്യുക. പരിക്കേറ്റ വ്യക്തിയില്‍ നിന്നും വൈദ്യുതി അകറ്റാന്‍ കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക് അല്ലെങ്കില്‍ തടി എന്നിവ ഉപയോഗിക്കുക.
  • പരിക്കേറ്റ വ്യക്തിയ്ക്ക് അനക്കമില്ലെങ്കിൽ ഉടൻ സിപിആര്‍ നല്‍കുക.
  • പൊള്ളലേറ്റ ഭാഗം അണുവിമുക്തമായ ബാന്‍ഡേജ് അല്ലെങ്കില്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് മൂടുക.

കാര്യമായ ലക്ഷണങ്ങളോ മറ്റ് ബുദ്ധിമുട്ടലുകളോ ഉണ്ടാക്കാത്ത ഒന്നാണ് നേരിയ വൈദ്യുതാഘാതം. പൊതുവേ, 50 വോള്‍ട്ടില്‍ താഴെയുള്ള വൈദ്യുത പ്രവാഹം കാര്യമായ നാശമോ മരണമോ ഉണ്ടാക്കാന്‍ സാധ്യതയില്ല. എന്നാല്‍ ലോ-വോള്‍ട്ടേജ് ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍ ചില സാഹചര്യങ്ങളില്‍ കാര്യമായ പരിക്ക് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റ് എനര്‍ജിയുടെ റിപ്പോര്‍ട്ട് പറയുന്നു.

500 വോള്‍ട്ടില്‍ കൂടുതലുള്ള വൈദ്യുതധാരകളാണ് ഹൈ-വോള്‍ട്ടേജ്. ഇത് പൊള്ളല്‍, ആന്തരിക പരിക്കുകള്‍, ഹൃദയസ്തംഭനം എന്നിവയ്ക്ക് സാധ്യതയുള്ളവയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
വൈദ്യുതാഘാതമേറ്റാൽ മനുഷ്യ ശരീരത്തിൽ സംഭവിക്കുന്നതെന്ത്? പ്രഥമശുശ്രൂഷ നൽകേണ്ടത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories