ഇത്തരമൊരു ഹ്യൂമൻ ലൈബ്രറി ഒരുക്കാനുള്ള തയ്യാറെടുപപ്പിലാണ് പാലക്കാട് ഐഐടി. വിവിധ അനുഭവങ്ങളുടെയും അതിജീവനത്തിന്റെയും പുസ്തകത്തോളം പറയാനുള്ള കഥകളിനി സ്വയം പുസ്തകമായി അവതരിപ്പക്കാം. എഴുതപ്പെടാത്ത പുസ്തകം. ഹ്യൂമൻ ലൈബ്രറിയിൽ മനുഷ്യർ തന്നെയാണ് പുസ്തകം.വ്യത്യസ്ത നിലപാടുകളുടെ പേരിൽ വിവേചനവും പൊതു ഇടങ്ങളിൽ വിമർശനവും നേരിട്ടവരെയാണ് ഐഐടി ഹ്യൂമൻ ലൈബ്രറി യാകാൻ ക്ഷണിക്കുന്നത്. ഐഐടിയുടെ നേതൃത്വത്തിൽ ഉന്നത് ഭാരത് അഭിയാ നാണ് ഹ്യൂമൻ ലൈബ്രറി ഒരു ക്കുന്നത്. താത്പര്യമുള്ളവർക്ക് ഐഐടി പാലക്കാടിന്റെ ഹ്യൂമൻ ലൈബ്രറിയിലെ പുസ്തകമാകാൻ അപേക്ഷിക്കാം. സമൂഹത്തിലെ സ്‌ഥാനം, എന്തുകൊണ്ട് അപേക്ഷിക്കുന്നു എന്നിവയെക്കുറിച്ചു ചുരുങ്ങിയത് 300 വാക്കുകളിൽ sudarshan@iitpkd.ac.in എന്ന ഇമെയിലിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം ഉണ്ടാകും. വിവ രങ്ങൾക്ക് പ്രോജക്ട് കോഓർഡിനേറ്റർ ആർ.പ്രഫുല്ലദാസ്: 9746074080.
advertisement
ഹ്യൂമൻ ലൈബ്രറിയുടെ തുടക്കം
2000-ൽ ഡെൻമാർക്കിലെ റോസ്കിൽഡ് ഫെസ്റ്റിവലിൽ ആരംഭിച്ച ഒരു ആഗോള പ്രസ്ഥാനമാണ് ഹ്യൂമൻ ലൈബ്രറി. ഡെന്മാർക്കിലെ പ്രശസ്‌തമായ റോസ്‌കീല മ്യൂസിക് ഫെസ്റ്റിവലിലാണ് ഹ്യൂമൻ ലൈബ്രറി ആരംഭിച്ചത്. പുസ്തകങ്ങൾ വായിക്കുന്നതിനപ്പുറം അനുഭവങ്ങൾ നേരിട്ടു കേൾക്കിക്കുന്നതിലൂടെ മനുഷ്യർക്കിടയിലെ അഹിംസയും സഹജീവന സാധ്യതയും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവരെ 80-ലധികം രാജ്യങ്ങളിലെ ലൈബ്രറികൾ, മ്യൂസിയങ്ങൾ, ഉത്സവങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഹ്യൂമൻ ലൈബ്രറി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 50-ലധികം ഭാഷകളിലായി 1,000-ത്തിലധികം മനുഷ്യ പുസ്തകങ്ങൾ ഈ സംഘടന വിതരണം ചെയ്യുന്നു. നിലവിൽ 86 രാജ്യ ങ്ങളിൽ ഈ ലൈബ്രറികളുണ്ട്. ഏതു ബെസ്‌റ്റ് സെല്ലർ പുസ്‌ത കത്തെക്കാളും വായനക്കാരും കേൾവിക്കാരുമുണ്ട് മനുഷ്യ പുസ്തകങ്ങൾക്ക്.