പരാതിക്കാരിയുടെ ജീവിതത്തിലെ ശാരീരികമോ മാനസികമോ ആയ സുരക്ഷയെ അപായപ്പെടുത്തുന്ന തരത്തിലുള്ള എതിർ കക്ഷിയുടെ ഏതൊരു പ്രവൃത്തിയെയും വീഴ്ചയെയുമൊക്കെ ഗാർഹിക പീഡനത്തിന്റെ പരിധിയിൽ കണക്കാക്കും. ഇതിൽ ശാരീരികമോ വൈകാരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ അതിക്രമങ്ങൾ ഉൾപ്പെടും. സ്ത്രീധനത്തിനോ, സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയേയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിർകക്ഷി നിർബന്ധിക്കുകയോ, പീഡിപ്പക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേൽപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാർഹികാതിക്രമമായി കണക്കാക്കും.
advertisement
ഗാർഹിക പീഡനത്തിനെതിരെ ഇന്ത്യയിൽ കേസ് ഫയൽ ചെയ്യാനുള്ള പ്രക്രിയ എന്താണ്?
അടുത്തുള്ള മഹിളാ കോടതിയിലോ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലോ ആണ് പരാതി നൽകേണ്ടത്. സിവിൽ, ക്രിമിനൽ സ്വഭാവമുള്ള പരിഹാരമാർഗങ്ങൾ തേടിക്കൊണ്ടാവണം പരാതി.
എന്താണ് ഇൻസിഡന്റ് റിപ്പോർട്ട്?
ഗാർഹിക പീഡനം അന്വേഷിക്കാനുള്ള പരാതി ലഭിച്ചതിനുശേഷം പ്രൊട്ടക്ഷൻ ഓഫീസർ തയ്യാറാക്കുന്ന റിപ്പോർട്ട് ആണ് ഇൻസിഡന്റ് റിപ്പോർട്ട്. പരാതിയിൽ ആരോപിക്കുന്ന, ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്ന സംഭവങ്ങൾ അന്വേഷിച്ചതിനു ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കുക.
സ്ത്രീകൾ സ്ത്രീകൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുമോ?
തീർച്ചയായും വരും. നിർണായകമായ ചില വിധികളിലൂടെ സുപ്രീം കോടതി ഇതിന് വ്യക്തത നൽകിയിട്ടുണ്ട്.
ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ എന്തൊക്കെയാണ്?
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005. സെക്ഷൻ 498A. ഇന്ത്യൻ പീനൽ കോഡിലെ പ്രസക്തമായ മറ്റു സെക്ഷനുകളാണ് 406, 323, 354 എന്നിവ.
സ്ത്രീകളുടെ ലിവ്-ഇൻ-റിലേഷൻഷിപ്പ് ഗാർഹിക പീഡനത്തിൽ നിന്നുള്ള സംരക്ഷണമാണോ?
അതെ.
ഗാർഹിക പീഡനം ആരോപിച്ചുള്ള കേസിന് സാധുത നൽകാൻ എന്തൊക്കെ നിയമപരമായ തെളിവുകളാണ് വേണ്ടത്?
ദൃക്സാക്ഷികളുടെ മൊഴി, രേഖാമൂലമുള്ള തെളിവ്, സെക്കന്ററി എവിഡൻസ് ആയി ഓഡിയോ, വീഡിയോ മുതലായവ.
498A പ്രകാരമുള്ള കേസും ഗാർഹിക പീഡനവും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഏത് തരത്തിലുള്ള ഉപദ്രവവും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഉപദ്രവം അല്ലാതെയുള്ള ശാരീരികമോ മാനസികമോ സാമൂഹ്യമോ സാമ്പത്തികമോ ആയ അതിക്രമങ്ങൾ കൂടി അതിന്റെ പരിധിയിൽ വരും. പക്ഷേ, ഇന്ത്യൻ പീനൽ കോഡിലെ 498A സെക്ഷൻ ചാർജ് ചെയ്യുക പ്രാഥമികമായി സ്ത്രീധനം നൽകാത്തതിന്റെ പേരിലുള്ള അതിക്രമത്തിന് സ്ത്രീകൾ വിധേയരാകുന്ന സന്ദർഭങ്ങളിലാണ്.
വിവാഹം കഴിച്ചു കൊണ്ടുവന്ന വീട്ടിൽ നിന്ന് ഭാർത്താവ് ഭാര്യയെ ഇറക്കിവിടുന്നത് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുമോ?
തീർച്ചയായും.
ഗാർഹിക പീഡനത്തിന്റെ ഇരയായ ഒരു പുരുഷൻ എന്താണ് ചെയ്യേണ്ടത്?
പൊലീസിന് റിപ്പോർട്ട് ചെയ്യുക. MLC പോലെയുള്ള രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ ഫയൽ ചെയ്യാൻ ശ്രമിക്കുക.
ഇന്ത്യയിലെ എൽ ജി ബി ടി കമ്യൂണിറ്റിയ്ക്കും ഗാർഹീക പീഡന സംബന്ധമായ നിയമങ്ങൾ ബാധകമാണോ?
അതെ.