എന്താണ് DIGIPIN?
ഡിജിപിന്‍ അഥവാ ഡിജിറ്റല്‍ പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ ഒരു വസ്തുവിന്റെ കൃത്യമായ സ്ഥാനം കണക്കാക്കുന്ന ഒരു 10 അക്ക കോഡ് ആണ്. പിന്‍കോഡ് വിശാലമായ ഒരു പ്രദേശത്തെ ഉള്‍ക്കൊള്ളുമ്പോള്‍ ഡിജിപിന്‍ ഒരു വസ്തുവിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ സഹായിക്കും.
2025 മേയ് 27നാണ് ഡിജിപിന്‍ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുന്നത്. ഉപയോക്താക്കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സഹായകരമാകുന്ന വിധത്തിലാണ് തപാല്‍ വകുപ്പ് ഡിജിപിന്‍ അവതരിപ്പിച്ചിരിക്കുന്നത്.
advertisement
നിങ്ങളുടെ ഡിജിപിന്‍ എങ്ങനെ കണ്ടെത്താം?
https://dac.indiapost.gov.in/mydigipin/home എന്ന സര്‍ക്കാര്‍ വെബ്സൈറ്റാണ് ഡിജിപിന്‍ കണ്ടെത്താനായി തയ്യാറാക്കിയിട്ടുള്ളത്. ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തിയതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ 10 അക്ക ഡിജിപിന്‍ ലഭിക്കും.
ഡിജിപിന്‍ കൃത്യമായി നിര്‍ണയിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) സൗകര്യമുള്ള ഒരു ഉപകരണം ആവശ്യമാണ്.
ഉപയോക്താക്കള്‍ക്ക് ജിഡിപിന്‍ ലഭ്യമാകുന്നതിനായി തപാല്‍ വകുപ്പ് ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പിന്‍കോഡില്‍ ഡിജിപിന്‍ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?
പിന്‍കോഡ് വലിയൊരു പ്രദേശത്തെയാണ് ഉള്‍ക്കൊള്ളുന്നത്. അതേസമയം, ഡിജിപിന്‍ നാല് മീറ്റര്‍ ചുറ്റളവിലുള്ള കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിത്തരും. ഇത് കൃത്യമായ ജിയോലൊക്കേഷന്‍ സ്ഥാനം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് തപാല്‍ വകുപ്പ് പറയുന്നു.
പരമ്പരാഗത രീതിയിലുള്ള അഡ്രസ്സ് സംവിധാനം ഇല്ലാതാകുമോ?
ഡിജിപിന്‍ പരമ്പരാഗത മേല്‍വിലാസം ഇല്ലാതാക്കില്ലെന്ന് തപാല്‍ വകുപ്പ് വ്യക്തമാക്കി, പകരം ഒരു വസ്തുവിന്റെയോ വീടിന്റെയോ സ്ഥാപനത്തിന്റെയോ മേല്‍വിലാസം മാറ്റി സ്ഥാപിക്കാതെ തന്നെ കൃത്യമായ ഡിജിറ്റല്‍ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയും.
ഡിജിപിന്നിന് വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതുണ്ടോ?
ഡിജിപിന്‍ സൃഷ്ടിക്കുന്നതിന് ആവശ്യമുള്ള സ്ഥലത്തിന്റെ അക്ഷാംശ, രേഖാംശ വിവരങ്ങള്‍ മാത്രമെ ആവശ്യമുള്ളൂ. കൂടാതെ, ഒരു വ്യക്തിവിവരങ്ങളൊന്നും അതുമായി ബന്ധപ്പെട്ടതല്ല. ഈ കോഡ് ഒരു സ്ഥലത്തെ മാത്രമെ പ്രതിനിധീകരിക്കുന്നുള്ളൂ.