ഉയർന്ന ജുഡീഷ്യറി പദവികളിൽ ജഡ്ജിമാരെ നിയമിക്കുന്നത് കൊളീജിയം സംവിധാനത്തിലൂടെയാണ്. ആർട്ടിക്കിൾ 124 പ്രകാരം സിജെഐയെ നിയമിക്കുന്നത് സ്ഥാനം ഒഴിയുന്ന ചീഫ് ജസ്റ്റിസിന്റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ്.
ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പിൻഗാമിയെ ശുപാർശ ചെയ്യൽ
പ്രോട്ടോക്കോൾ അനുസരിച്ച് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയായണ് ചീഫ് ജസ്റ്റിസായി നിയോഗിക്കുന്നത്. നടപ്പ് രീതി അനുസരിച്ച്, നിലവിലെ സിജെഐ അടുത്ത സിജെഐയെ ഔപചാരികമായി ശുപാർശ ചെയ്യും. അദ്ദേഹം വിരമിക്കുന്ന തീയതിക്ക് ഏകദേശം ഒരു മാസം മുമ്പ് തന്നെ അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് ശുപാർശ ചെയ്യും.
advertisement
read Also: കേരളാ പൊലീസിനെ വാടകയ്ക്ക് കിട്ടാൻ എന്തു കൊടുക്കണം?
ജഡ്ജിമാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് അവർ സുപ്രീം കോടതി ജഡ്ജിയായി എത്ര വർഷം സേവനമനുഷ്ഠിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഇത് അവരുടെ പ്രായത്തെ അടിസ്ഥാനമാക്കിയല്ല നിർണയിക്കുന്നത്. രണ്ട് ജഡ്ജിമാർ ഒരേ ദിവസമാണ് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതെങ്കിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്ന ജഡ്ജിയ്ക്കായിരിക്കും സീനിയോറിറ്റി കൂടുതൽ.
ജഡ്ജിമാരുടെ സീനിയോറിറ്റിയാണ് കൊളീജിയം സംവിധാനത്തിനും ചീഫ് ജസ്റ്റിസ് പദവിയുടെ പിന്തുടർച്ചാവകാശത്തിനും അടിസ്ഥാനം. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയുടെ പേരായിരിക്കും നിലവിലെ ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്യുക. ഈ വിവരം നിയമ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കും. തുടർന്ന്, നിലവിലുള്ള മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ (എംഒപി) പ്രകാരം പ്രധാനമന്ത്രിക്ക് വിവരം കൈമാറും.
see also: ഇന്ത്യയിലെ പതാകനിയമം: ഭേദഗതികൾ വിവാദമാകുന്നത് എന്തുകൊണ്ട്?
തുടർന്ന് ശുപാർശ പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിക്കുകയും അതിനു ശേഷം ആർട്ടിക്കിൾ 124 (2) പ്രകാരം രാഷ്ട്രപതി ഇന്ത്യയുടെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്യപ്പെട്ട ആളെ നിയമിക്കുകയും ചെയ്യും.
കൊളീജിയത്തിന്റെയും സർക്കാരിന്റെയും പങ്ക്
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമന പ്രക്രിയ അതിന്റെ അവ്യക്തതയുടെ പേരിൽ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. സുപ്രീം കോടതി കൊളീജിയത്തിലാണ് നിയമനം നടത്താൻ ഉദ്ദേശിക്കുന്ന പേരുകളുടെ ചർച്ച നടക്കുകയും ഒരാളുടെ പേര് ശുപാർശ ചെയ്യുകയും ചെയ്യുന്നത്. തുടർന്ന് സർക്കാർ ഈ തീരുമാനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ചീഫ് ജസ്റ്റിസ് നിയമനത്തിൽ, സീനിയോറിറ്റി സംബന്ധിച്ച പ്രോട്ടോക്കോളുകൾ മിക്കവാറും പാലിക്കാറുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ പങ്ക് ശുപാർശ തേടുകയും അത് പ്രധാനമന്ത്രി വഴി രാഷ്ട്രപതിയ്ക്ക് കൈമാറുന്നതും മാത്രമാണ്.
നിലവിലുള്ള സിജെഐ, നാല് മുതിർന്ന ജഡ്ജിമാർ എന്നിവരടങ്ങുന്നതാണ് സുപ്രീം കോടതി കൊളീജിയം. ഉന്നത ജുഡീഷ്യറി പദവിയിലേയ്ക്കുള്ള നിയമന ഒഴിവുകൾ നികത്തുന്നത് ഈ അഞ്ച് പേരടങ്ങുന്ന കൊളീജിയം ആണ്. ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജി ആകും അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുക. എന്നാൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സീനിയോറിറ്റി പ്രോട്ടോക്കോൾ രണ്ട് തവണ ഒഴിവാക്കിയിട്ടുണ്ട്.