TRENDING:

ഉറക്കം നാല് മണിക്കൂര്‍ മാത്രം മതിയോ? ഉറക്കത്തെ ബാധിക്കുന്ന ജനിതകമാറ്റം കണ്ടെത്തി

Last Updated:

എല്ലാ വ്യക്തികള്‍ക്കും ഒരേ അളവില്‍ ഉറക്കം ആവശ്യമില്ലെന്ന് പുതിയ പഠനം തെളിയിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശരിയായി ഉറങ്ങിയില്ലെങ്കില്‍ ദിവസം തന്നെ പോക്കാണെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ. മനുഷ്യരുടെ ആരോഗ്യവും പ്രവൃത്തികളുമെല്ലാം ഉറക്കത്തിന്റെ ദൈര്‍ഘ്യവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. മനുഷ്യര്‍ക്ക് ശരിയായി പ്രവൃത്തിക്കാന്‍ നല്ല ഉറക്കം കിട്ടേണ്ടത് ആവശ്യമാണെന്നാണ് പതിറ്റാണ്ടുകളായി നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ശാസ്ത്രം ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്.
News18
News18
advertisement

എന്നാല്‍, എല്ലാ വ്യക്തികള്‍ക്കും ഒരേ അളവില്‍ ഉറക്കം ആവശ്യമില്ല. മുതിര്‍ന്ന ഒരാളും കുഞ്ഞു കുട്ടികളും ഉറങ്ങുന്നത് ഒരുപോലെയല്ല. ചിലര്‍ സാധാരണയായി എല്ലാ ദിവസവും ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. എന്നാല്‍, മറ്റുചിലര്‍ നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ ഉറങ്ങിയാല്‍ മതിയാകും. എല്ലാ ദിവസവും എട്ട് മണിക്കൂര്‍ ഉറക്കം ആവശ്യമുള്ളവരെ അപേക്ഷിച്ച് ഈ ചെറിയ ഉറക്കക്കാര്‍ നന്നായി ഊർജ്ജസ്വലരായി കാണപ്പെടുന്നു.

വെറും നാല് മണിക്കൂര്‍ ഉറക്കം കൊണ്ട് അതിജീവിക്കുന്ന ഇത്തരക്കാര്‍ക്ക് പ്രയോജനകരമായ ഒരു സവിശേഷ ജനിതക പരിവര്‍ത്തനം ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വാഭാവികമായി വളരെ കുറച്ച് സമയം മാത്രം ഉറങ്ങുന്ന വ്യക്തികളില്‍ ഉറക്കത്തിന്റെ ദൈര്‍ഘ്യത്തെ ബാധിക്കുന്ന ഒരു ജനിതക മാറ്റം നടന്നതായാണ് 'പ്രസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്' (പിഎന്‍എഎസ്) ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നത്.

advertisement

പഠനത്തിന്റെ ഭാഗമായ 70 വയസ്സുള്ള ഒരു വോളണ്ടീയര്‍ ഹ്രസ്വനേരം മാത്രം ഉറക്കം ആവശ്യമുള്ള ആളായിരുന്നു. ഇവര്‍ പൂര്‍ണ്ണ ആരോഗ്യവതിയുമാണ്. ഇവരുടെ പതിവ് ഉറക്ക ശീലങ്ങളെ കുറിച്ച് ഗവേഷണത്തില്‍ പറയുന്നു. ഇവരുടെ ഉറത്തിന്റെ വ്യാപ്തിയും ദൈര്‍ഘ്യവും മനസ്സിലാക്കുന്നതിനായി റിസ്റ്റ് ആക്ടിഗ്രഫി ഉപയോഗിച്ചതായി മെഡിക്കല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ഉപയോഗിച്ച് അവരുടെ ഉറക്കം ഗവേഷകർ ട്രാക്ക് ചെയ്തു.

ഈ വേളണ്ടീയര്‍ എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. എന്നാല്‍ റിസ്റ്റ് ആക്ടിഗ്രഫി ഇവര്‍ ശരാശരി 6.3 മണിക്കൂര്‍ രാത്രിയില്‍ ഉറങ്ങുന്നതായി കാണിച്ചു. എന്നാല്‍, അസാധാരണമായി നന്നായി ഉറങ്ങാന്‍ കഴിയുംവിധം ഇവരിലുണ്ടായ ജനിതക മാറ്റം മനസ്സിലാക്കാന്‍ ഗവേഷകര്‍ ഇവരുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. തുടര്‍ന്ന് എക്‌സോം സ്വീക്വന്‍സിങ് നടത്തി. ഇതില്‍ ഉറക്കത്തെ സ്വാധീനിക്കുന്ന ചില ജനിതക പരിവര്‍ത്തനങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.

advertisement

നാല് ജീനുകളില്‍ നടന്നിട്ടുള്ള അഞ്ച് പരിവര്‍ത്തനങ്ങള്‍ ആളുകളുടെ കുറഞ്ഞ ഉറക്ക ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയെന്ന് മെഡിക്കല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

SIK3 യുടെ പ്രോട്ടീന്‍ ഘടനയില്‍ വന്നിട്ടുള്ള ജനിതക മാറ്റമാണ് ഇതില്‍ ഒന്നെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഈ ജീനിന്റെ ഘടനയില്‍ മാറ്റം വരുത്തുന്ന മ്യൂട്ടേഷന്‍ N783Y, ഉണര്‍ന്നിരിക്കുന്ന സമയവും ഉറക്ക രീതിയും നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമാണ്.

ജനിതകമാറ്റം വരുത്തിയ എലികളിലാണ് ഗവേഷകര്‍ SIK3-N783Y മ്യൂട്ടേഷന്‍ പരിശോധിച്ചത്. സാധാരണ എലികളേക്കാള്‍ ഈ എലികള്‍ ശരാശരി മുപ്പത് മിനിറ്റ് കുറവ് ഉറങ്ങുന്നതായി കണ്ടെത്തി. ഈ പരിവര്‍ത്തനം ഘടനാപരമായ മാറ്റങ്ങള്‍ക്ക് കാരണമായതായി അവര്‍ കണ്ടെത്തി. ഇത് പ്രോട്ടീനിന്റെ അവശ്യ ഫോസ്‌ഫേറ്റ് തന്മാത്രകളെ മറ്റ് പ്രോട്ടീനുകളിലേക്ക് കൈമാറാനുള്ള ശേഷിയെ തടസ്സപ്പെടുത്തുന്നു. ഇത് കുറഞ്ഞ ഉറക്ക ദൈര്‍ഘ്യത്തിലേക്ക് നയിക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍.

advertisement

എന്നാല്‍, ഉറക്കക്കുറവ് മനുഷ്യരില്‍ ആരോഗ്യപരമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുക, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ ആരംഭം എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമായേക്കും. ഇത്തരത്തില്‍ ജനിതക മാറ്റം സംഭവിച്ചവര്‍ കുറച്ച് നേരം മാത്രമേ ഉറങ്ങുന്നുള്ളുവെങ്കിലും കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരില്‍ നിന്നും വ്യത്യസ്ഥമായി പൂര്‍ണ്ണമായും ഉന്മേഷഭരിതരായി കാണപ്പെടുന്നു. ഇത്തരക്കാര്‍ക്ക് കുറച്ച് ഉറങ്ങുന്നതായിരിക്കും നല്ലതെന്നും കൂടുതല്‍ ഉറങ്ങിയാല്‍ മോശമാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

ഉറക്കക്കുറവ് പരിഹരിക്കുന്നതിനുള്ള മികച്ച ചികിത്സാരീതികള്‍ കണ്ടെത്താനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ പഠനം സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. നിങ്ങള്‍ അല്‍പ്പനേരം ഉറങ്ങുന്ന ആളാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ആ സൂപ്പര്‍ പവര്‍ ഉള്ളതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഉറക്കം നാല് മണിക്കൂര്‍ മാത്രം മതിയോ? ഉറക്കത്തെ ബാധിക്കുന്ന ജനിതകമാറ്റം കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories