TRENDING:

100 നാൾ പിന്നിട്ട ഇസ്രയേല്‍-ഹമാസ് യുദ്ധം; യുദ്ധം മിഡിൽ ഈസ്റ്റിനെ ബാധിച്ചതെങ്ങനെ?

Last Updated:

2023 ഒക്ടോബറിലായിരുന്നു ഇസ്രയേലിന്റെ പ്രതിരോധങ്ങളെ കാറ്റിൽ പറത്തി ഹമാസ് ആക്രമണം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഞായറാഴ്ച നൂറ് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 1948-ൽ ഇസ്രയേൽ സ്ഥാപിതമായതിന് ശേഷം കണ്ട ഏറ്റവും രക്തരൂക്ഷിതവും ദൈർഘമേറിയതുമായ ഇസ്രയേൽ- പലസ്തീൻ പോരാട്ടമായി ഇത് മാറിയിട്ടുണ്ട്. എന്നാൽ, യുദ്ധത്തിന് സമീപഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള തീർപ്പുണ്ടാകുമെന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനയും പുറത്തുവന്നിട്ടുമില്ല. യാതൊരു മുന്നറിയിപ്പും കൂടാതെ 2023 ഒക്ടോബറിലായിരുന്നു ഇസ്രയേലിന്റെ പ്രതിരോധങ്ങളെ കാറ്റിൽ പറത്തി ഹമാസ് ആക്രമണം നടത്തിയത്.
advertisement

അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ 1200 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഏറെയും സാധാരണക്കാരായിരുന്നു. തുടർന്ന് 250-ൽ പരം ആളുകളെ തട്ടിക്കൊണ്ടുപോയി. തൊട്ടുപിന്നാലെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. ഗാസയിൽ ആഴ്ചകളോളം കനത്ത ബോംബാക്രമണം നടത്തിയാണ് ഇസ്രയേൽ ഇതിന് മറുപടി നൽകിയത്. ഹമാസിനെ ഇല്ലാതാക്കണമെന്നതും അവർ ഇപ്പോഴും ബന്ധിയാക്കി വെച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കുകയെന്നതുമാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ എന്ന് അവർ വ്യക്തമാക്കി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്നു.

യുദ്ധം ഇത്രത്തോളമായിട്ടും ഹമാസിന്റെ ഭാഗത്ത് കാര്യമായ നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്നതും ബന്ദികൾ മോചിക്കപ്പെട്ടിട്ടില്ലയെന്നതുമാണ് വാസ്തവം. 2024-ലും യുദ്ധം നീളുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം ഇസ്രയേലിനെ അന്ധരാക്കി. ഇത് ഇസ്രയേൽ പൗരന്മാർക്കിടയിൽ പോലും നേതൃത്വത്തിനെതിരേ അതൃപ്തിക്ക് ഇത് വഴിവെച്ചിട്ടുണ്ട്. സൈന്യത്തിന്റെ യുദ്ധ ശ്രമങ്ങൾക്ക് പിന്നിൽ പൊതുജനങ്ങൾ അണിനിരന്നെങ്കിലും അത് അവർക്കേൽപ്പിച്ച ആഴത്തിലുള്ള ആഘാതത്തിന്റെ പ്രതിഫലനമാണ്. ഏറെ സന്തോഷമുള്ള ദിനമാണ് ഇസ്രയേൽ ജനതയെ സംബന്ധിച്ച് ഒക്ടോബർ ഏഴ്.

advertisement

Also read-ഹമാസ് നേതാവ് സലേഹ് അല്‍ അറൂരിയുടെ കൊലപാതകം; ഇസ്രയേല്‍ - ഹമാസ് യുദ്ധം വീണ്ടും രൂക്ഷമാകുമോ?

എന്നാൽ ഹമാസിന്റെ ആക്രമണത്തിൽ ആളുകൾ വീടിനുള്ളിൽ തന്നെ കൊലചെയ്യപ്പെട്ടു. സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ആക്രമിക്കപ്പെടുകയും കുട്ടികളെയും പ്രായമായവരെയും ഹമാസ് അനുകൂലികൾ മോട്ടോർ സൈക്കിളിലും മറ്റും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ ജനങ്ങൾ പൊതുനിരത്തിൽ ഉയർത്തി. ആളുകൾ ടീ ഷർട്ടുകൾ ധരിച്ച് നേതാക്കളോട് അവരെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇസ്രയേലി വാർത്താ ചാനലുകൾ തങ്ങളുടെ പ്രക്ഷേപണങ്ങൾ 24 മണിക്കൂറും യുദ്ധകവറേജിനായി നീക്കിവെച്ചു.

advertisement

ഗാസയിലെ മരണസംഖ്യ കുതിച്ചുയരുന്നതിനെക്കുറിച്ചും മാനുഷിക സ്ഥിതി വഷളാകുന്നതിനെക്കുറിച്ചും ചർച്ചയോ സഹതാപം പ്രകടിപ്പിക്കലോ വളരെ കുറവാണ്. യുദ്ധത്തിന് ശേഷമുള്ള ഗാസയെക്കുറിച്ചുള്ള പദ്ധതികൾ വളരെ അപൂർവമായാണ് പരാമർശിക്കപ്പെടുന്നത്. ശിക്ഷിക്കപ്പെട്ട ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥർ മാപ്പ് പറയുകയും യുദ്ധാനന്തരം രാജിവെക്കുമെന്ന് സൂചന നൽകുകയും ചെയ്തപ്പോഴും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധത്തിൽ ഉറച്ചുനിൽക്കുകയാണ്.

തന്റെ പൊതുജനസമ്മതിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിട്ടും സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് മാപ്പ് പറയാനോ രാജിവെക്കാനോ അന്വേഷിക്കാനുള്ള ആഹ്വാനങ്ങളെ അദ്ദേഹം എതിർത്തു. കഴിഞ്ഞ 15 വർഷമായി രാജ്യത്തെ നയിക്കുന്ന നെതന്യാഹു യുദ്ധത്തിന് ശേഷം അന്വേഷണം നടത്താനുള്ള സമയമുണ്ടെന്ന് പറയുന്നു. യുദ്ധം രാജ്യത്തെ വരും വർഷങ്ങളെ പിടിച്ചുകുലുക്കുമെന്ന് ചരിത്രകാരനായ ടോം സെഗേവ് പറഞ്ഞു. ചിലപ്പോൾ അത് അടുത്ത തലമുറകളോളം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

advertisement

ഗാസയും പഴയതു പോലെയാകില്ല

2007-ൽ ഗാസ ഹമാസ് ഏറ്റെടുത്തതിനെതുടർന്ന് ഇസ്രയേലും ഈജിപ്തും ഏർപ്പെടുത്തിയ ഉപരോധത്തിൽ ഒക്ടോബർ ഏഴിന് മുമ്പും അവസ്ഥ പരിതാപകരമായിരുന്നു. ഇന്ന് ഈ പ്രദേശം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം തകർന്നിരിക്കുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് ഇസ്രയേൽ നടത്തിയതെന്ന് വിദഗ്ധർ പറയുന്നു. മരണസംഖ്യ ഇതിനോടകം തന്നെ 23,000 കടന്നതായി ഗാസയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു. പാലസ്തീൻ ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുമിത്.

മിഡിൽ ഈസ്റ്റിനെ ബാധിച്ചോ?

ഹമാസിന്റെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ലെബനനിലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികൾ ഇസ്രയേലിനെ ആക്രമിച്ചു തുടങ്ങി. ഇത് ഇസ്രയേലിന്റെ പ്രതികാരം വർധിപ്പിച്ചു. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിൽ സിവിലിയൻ ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ഇറാൻ പിന്തുണയുള്ള ഭീകരവാദികൾ ഇറാഖിലും സിറിയയിലും യുഎസ് സേനയെ ആക്രമിച്ചു.

advertisement

അക്രമം നിയന്ത്രിക്കാൻ അമേരിക്ക മെഡിറ്ററേനിയൻ, ചെങ്കടൽ എന്നിവിടങ്ങളിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ട്. യുദ്ധം തുടരുകയും മരണസംഖ്യ ഭീമമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധം എന്നു അവസാനിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഗാസയിൽ ദീർഘകാല സൈനിക സാന്നിധ്യം നിലനിർത്താനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. പുനർനിർമാണത്തിന് വർഷങ്ങൾ സമയമെടുക്കും. അതിന് ആര് പണം മുടക്കും എന്നതിന് വ്യക്തതയുമില്ല.

മലയാളം വാർത്തകൾ/ വാർത്ത/Explained/
100 നാൾ പിന്നിട്ട ഇസ്രയേല്‍-ഹമാസ് യുദ്ധം; യുദ്ധം മിഡിൽ ഈസ്റ്റിനെ ബാധിച്ചതെങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories