- ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം.
- ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി.
- അരലക്ഷംരൂപ നല്‍കി പ്രത്യേക ഏകദിന പെര്‍മിറ്റ് എടുക്കണം. ഏഴുദിവസംമുന്‍പ് അപേക്ഷിക്കണം.
- ഒന്നാംതീയതി ഡ്രൈ ഡേയില്‍ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളില്‍ അനുമതിയില്ല.
- പാലക്കാട് എലപ്പുള്ളിയിലേതുപോലെ കൂടുതല്‍ മദ്യനിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനും മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.
- സ്പിരിറ്റ് നിര്‍മാണ യൂണിറ്റുകള്‍, ബ്രൂവറി, ഡിസ്റ്റിലറി എന്നിവ തുടങ്ങാം. ഹോര്‍ട്ടി വൈനുകള്‍ ബെവറജസ് വഴിമാത്രമേ വില്‍ക്കാവൂ എന്ന വ്യവസ്ഥയിലും ഇളവുനല്‍കി.
- ലക്ഷദ്വീപിലേക്ക് മദ്യം കയറ്റിയയയ്ക്കാന്‍ ബിവറജസ് കോര്‍പ്പറേഷന് അനുമതി നല്‍കി. കയറ്റുമതിചെയ്യുന്ന മദ്യത്തിനുള്ള നികുതി കൂട്ടും.
- ബിവറജസ് മദ്യക്കുപ്പികളില്‍ ക്യൂആര്‍കോഡ് നിര്‍ബന്ധമാക്കും.
- വ്യവസായ-ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി ലഭിക്കും. മുന്‍ മദ്യനയത്തില്‍ പ്രഖ്യാപിച്ചതാണെങ്കിലും ചട്ടമുണ്ടാക്കാത്തതിനാല്‍ ഇതുവരെ തുടങ്ങിയിരുന്നില്ല.
- ടോഡി ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച് കള്ള് ബോട്ടിലിലാക്കി കയറ്റുമതിക്ക് അനുമതി നല്‍കി. എന്നാല്‍, ഷാപ്പും ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയും തമ്മില്‍ കുറഞ്ഞദൂരം 400 മീറ്ററില്‍ നിന്ന് 150 ആക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
- തെങ്ങില്‍നിന്ന് ഒരു ദിവസം ചെത്താവുന്ന കള്ള് രണ്ടുലിറ്ററെന്നത് പുതുക്കി നിശ്ചയിക്കും.
- വിനോദസഞ്ചാര പ്രോത്സാഹനത്തിന്റെ ഭാഗമായി ആഡംബരക്കപ്പലുകളിലും മദ്യം വിളമ്പാന്‍ അനുമതിനല്‍കും. നെഫര്‍റ്റിറ്റി എന്ന കപ്പലിന് ഇപ്പോള്‍ പ്രത്യേകാനുമതിയായിട്ടുണ്ട്.
- ബാറുകളുടെ പാര്‍ട്ണര്‍ഷിപ്പും ഡയറക്ടര്‍ബോര്‍ഡും പുനഃസംഘടിപ്പിക്കാന്‍ എക്‌സൈസിന്റെ മുന്‍കൂര്‍ അനുമതി വേണ്ട. ഒരുമാസത്തിനുള്ളില്‍ അറിയിച്ചാല്‍ മതി. വൈകിയാല്‍ പിഴചുമത്തും.
- ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി ഒരു മണിക്കൂര്‍കൂടി കൂട്ടണമെന്ന ശുപാര്‍ശ അംഗീകരിച്ചില്ല.
advertisement
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 10, 2025 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Liquor Policy: ബാറുകളിലെ ഡ്രൈ ഡേ ഇളവ് എങ്ങനെയൊക്കെ ബാധിക്കും? പുതിയ മദ്യനയം സമ്പൂർണ വിവരം