TRENDING:

ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു

Last Updated:

ഒരു വര്‍ഷത്തോളമായി ദേവസ്വം നിയമനങ്ങളുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം കേരളാ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശരിവെച്ചു. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹർജിയാണ് ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
advertisement

എന്തായിരുന്നു ഹർജി ?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തത്. 2024 ലാണ് ഇത് സംബന്ധിച്ച ഹർജി കോടതിയുടെ പരിഗണനയില്‍ വരുന്നത്. പാര്‍ട്ട് - ടൈം ശാന്തി നിയമന ചട്ടങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റത്തെ എതിര്‍ത്തു കൊണ്ടായിരുന്നു അഖില കേരളാ തന്ത്രി സമാജം ഹര്‍ജി നല്‍കിയത്. മുന്നൂറോളം തന്ത്രി കുടുംബങ്ങളെ പ്രതിനിധീകരിച്ച് അഖില കേരള തന്ത്രിസമാജത്തിന്റെ പ്രസിഡന്റ് അടക്കം രണ്ട് ഭാരവാഹികളായിരുന്നു ഹര്‍ജിക്കാര്‍.

advertisement

എന്തായിരുന്നു ആ യോഗ്യത ?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയാണു ചോദ്യം ചെയ്തത്. പത്താം ക്ലാസും ടിഡിബി, കെഡിആര്‍ബി എന്നിവര്‍ അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് എന്നതായിരുന്നു മാനദണ്ഡം.

ഹർജിക്കാരുടെ വാദങ്ങൾ

  • ദേവസ്വം റിക്രൂട്ട്‌മെന്റ് പ്രസിദ്ധീകരിച്ച യോഗ്യതകൾ ഭരണഘടനാ വിരുദ്ധമാണ്.
  • ബ്രാഹ്‌മണ്യം ജന്മാധിഷ്ഠിതമല്ല, അത് ഗുണകർമ്മങ്ങളിൽ അധിഷ്ഠിതമായ ചാതുർവർണ്യത്തിന്റെ ഭാഗമാണ് (ചാതുർവർണ്യം ദൈവസൃഷ്ടിയാണ്).
  • advertisement

  • താന്ത്രിക വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനോ അവയ്ക്ക് അംഗീകാരം നൽകാനോ ഉള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനോ (കെഡിആർബി) ഇല്ല.

ദേവസ്വം ബോര്‍ഡിന്റെ വാദം

  • ദേവസ്വം ബോർഡിന്റെ നടപടി നിയമപരമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
  • ജാതി വിവേചനം അവസാനിപ്പിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് ദേവസ്വം ബോർഡ് വാദിച്ചു.
  • ക്ഷേത്രങ്ങളിലെ ശാന്തി നിയമനം തന്ത്രി കുടുംബത്തിന്റെ പാരമ്പര്യ അവകാശം അല്ലെന്നും ദേവസ്വം ബോർഡ് കോടതിയിൽ വാദിച്ചു.
  • advertisement

കോടതി വിധി

  • ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങൾക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ല.
  • യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാപരമായ തുല്യത ഉറപ്പാക്കും.
  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല.
  • പാരമ്പര്യത്തിനു മാത്രം പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാകില്ല.
  • സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അംഗീകാരത്തോടെയാണ് റിക്രൂട്ട്‌മെന്റ് ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുന്നത്.
  • തന്ത്രവിദ്യാലയങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നത് കുറ്റമറ്റരീതിയിലാണ്.
  • ഈ നടപടികളിൽ ഹർജിക്കാരിലൊരാൾ പങ്കെടുത്തിട്ടുണ്ട്.
  • നിയമനത്തിനു മുൻപ് ഉദ്യോഗാർത്ഥികളുടെ യോഗ്യതകൾ വീണ്ടും പരിശോധിച്ച് ഉറപ്പിക്കുന്നുണ്ട്.
  • advertisement

  • ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങള്‍ രൂപീകരിക്കാനുമുള്ള വൈദഗ്ധ്യം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഇല്ലെന്നും മാനദണ്ഡ തീരുമാനം റദ്ദാക്കണമെന്ന അഖിലകേരള തന്ത്രി സമാജത്തിന്റെ ഹരജിയും ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്

മനുഷ്യാവകാശങ്ങള്‍,സിവില്‍ അവകാശനിയമം, ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സമത്വം എന്നിവ ലംഘിക്കുന്ന ആചാരങ്ങൾ ഭരണഘടനയ്ക്കു മുമ്പ് നിലനിൽക്കുന്നവയാണെങ്കില്‍ക്കൂടി അവയെ നിയമമായി അംഗീകരിക്കാനാവില്ല. അടിച്ചമര്‍ത്തുന്നതും പൊതുനയത്തെയോ ദേശത്തിന്റെ നിയമത്തെയോ താഴ്ത്തുന്നതോ ആയ ആചാര അനുഷ്ഠാനങ്ങള്‍ക്കു കോടതിയുടെ അംഗീകാരവും സംരക്ഷണം നല്‍കാനാവില്ല.

എന്താണ് കെഡിആര്‍ബി പാഠ്യക്രമം?

ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെയുള്ള കോഴ്‌സാണിത്. കെഡിആര്‍ബി തയാറാക്കിയ പാഠ്യക്രമത്തില്‍ വേദ ഗ്രന്ഥങ്ങള്‍, ആചാരങ്ങള്‍ മതാനുഷ്ഠാനങ്ങള്‍, ആരാധന രീതികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠിപ്പിക്കുന്നത് യോഗ്യരായ പണ്ഡിതരും തന്ത്രിമാരുമാണ്. വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കു പ്രവേശനച്ചടങ്ങുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത് കര്‍ശനമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. ഇതിനുള്ള സമിതിയില്‍ പണ്ഡിതന്‍മാരെക്കൂടാതെ പ്രശസ്തനായ തന്ത്രിയുമുണ്ട്.

വിധികൊണ്ട് എന്ത് സംഭവിക്കും ?

ഒരു വര്‍ഷത്തോളമായി ദേവസ്വം നിയമനങ്ങളുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഈ വിധിയോടെ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അഡൈ്വസ് മെമ്മോയും പിറകെ നിയമനം നല്‍കാനും ദേവസ്വം ബോര്‍ഡിന് യാതൊരു തടസവുണ്ടാകില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Bench of Justice Raja Vijayaraghavan V and Justice K.V. Jayakumar of Kerala High Court upheld the legality of the Travancore Devaswom Board Officers and Servants’ Service Rules, 2022, emphasizing that modern recruitment and certification practices cannot be subjugated to hereditary monopolies.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
Open in App
Home
Video
Impact Shorts
Web Stories