ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവും.
Also Read - India Skills 2024 | യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളമെന്ന് റിപ്പോര്‍ട്ട്
ദേശീയവും, അന്തര്‍ ദേശീയവുമായ പ്രവര്‍ത്തന അനുഭവമുള്ള വിദഗ്ദ്ധര്‍ ഉള്‍കൊള്ളുന്ന നവകേരള നഗര നയ കമ്മിഷന്റെ അദ്ധ്യക്ഷന്‍ ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും . യുകെയിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ അസ്സോഷിയേറ്റ് പ്രൊഫെസര്‍ ആണ് ഇദ്ദേഹം. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാറും അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണനും സഹ അധ്യക്ഷരായി പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറി ആയിരിക്കും.10 വിദഗ്ദ്ധ അംഗങ്ങള്‍ കൂടി ചേര്‍ന്നതാണ് കമ്മിഷന്‍.
advertisement
കമ്മീഷന്‍ ഘടന
അധ്യക്ഷന്‍- പ്രൊഫ. കെ. സതീഷ് കുമാര്‍, ബെല്‍ഫാസ്റ്റ്ക്വീന്‍സ് സര്‍വ്വകലാശാ , യു കെ
ഉപാധ്യക്ഷര്‍- അഡ്വ. എം. അനില്‍ കുമാര്‍. മേയര്‍, കൊച്ചി
ഡോ. ഇ. നാരായണന്‍, സെപ്റ്റ് സര്‍വ്വകലാശാല മുന്‍ പ്രൊഫസ്സര്‍
മെമ്പര്‍ സെക്രട്ടറി- പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്
അംഗങ്ങള്‍
1. പ്രൊഫ. ഡോ. ജാനകി നായര്‍, സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെ എന്‍ യു
2. എം. കൃഷ്ണദാസ്, അധ്യക്ഷന്‍, മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചേംബര്‍
3. പ്രൊഫ. കെ എസ് ജെയിംസ്, മുന്‍ ഡയറക്ടര്‍, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ്, മുംബൈ
4. വി സുരേഷ്, മുന്‍ സി എം ഡി, ഹഡ്കോ
5. ഡോ. ഹിതേഷ് വൈദ്യ, മുന്‍ ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ്
6. പ്രൊഫ. ഡോ. അശോക് കുമാര്‍, ഡീന്‍, സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍, ന്യൂ ഡല്‍ഹി
7. ഡോ. വൈ വി എന്‍ കൃഷ്ണമൂര്‍ത്തി, മുന്‍ റെജിസ്ട്രാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, തിരുവനന്തപുരം
8. പ്രൊഫ. കെ ടി രവീന്ദ്രന്‍, അക്കാദമിക് അഡ്വൈസര്‍, റിക്സ് സ്കൂള്‍ ഓഫ് ബില്‍റ്റ് എന്‍വയേന്‍മെന്റ്
9. തെക്കിന്ദര്‍ സിംഗ് പന്‍വര്‍, നഗരകാര്യ വിദഗ്ധന്‍.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനു നല്‍കുന്നത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രെട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. നഗര പഠനത്തില്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ ഒരു കേന്ദ്രമായി കിലയുടെ നഗരഭരണ പഠന കേന്ദ്രത്തെ അര്‍ബന്‍ കമ്മീഷന്‍ പ്രവര്‍ത്തനത്തിലൂടെ മാറ്റിയെടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ റീ ബില്‍ഡ് കേരള, ജര്‍മ്മന്‍ വികസന ബാങ്കായ KFW മായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളില്‍ ഉണ്ട്. പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ഇത്തരം ഏജന്‍സികള്‍ വഴിയുള്ള ഗ്രാന്‍റ് ഉപയോഗിക്കും.
ലക്ഷ്യങ്ങള്‍
- കേരളത്തിന്റെ നഗരവല്‍ക്കരണ സ്വഭാവവും മാതൃകകളും മനസിലാക്കുക
- നഗര വികസനത്തിന്റെ സ്ഥലപരമായ പ്രത്യാഘാതവും സവിശേഷതകളും മനസ്സിലാക്കികൊണ്ട് ശാസ്ത്രീയമായ നഗരാസൂത്രനത്തിന് സഹായകമായ ഉചിതമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക
- വിവിധങ്ങളായ നഗരവല്‍ക്കരണ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സഹായിക്കാന്‍ ഉതകുന്ന പ്രാദേശിക നഗര ഭരണനിര്‍വ്വഹണ ചട്ടക്കൂട് തയ്യാറാക്കുക
- കാലാവസ്ഥാവ്യതിയാനത്തെ മുന്‍ നിര്‍ത്തി മാനുഷിക മുഖമുള്ള നഗര വികസനം സാധ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുക
- സാങ്കേതികമായി നവീകരിച്ചതും പ്രൊഫഷണല്‍ സമീപനമുള്ളതുമായ ഭരണ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നതിന് നഗരസഭകളെ സഹായിക്കുന്നതിന് വിശദമായ പഠനങ്ങള്‍ നടത്തി നിര്‍ദേശങ്ങള്‍ നല്‍കുക.
- നഗരവല്ക്കരണവുമായി ബന്ധപ്പെട്ട വ്യവസായം, ഭാവനനിര്‍മ്മാണം, ഭൂവിനിയോഗം, മാലിന്യ പരിപാലനം, പൈതൃക സംരക്ഷണം തുടങ്ങി വിവിധ മേഖലകളെ ബന്ധപ്പെടുത്തി കേരള നഗര വല്‍ക്കരണം വിശകലനം ചെയ്യുക.
- വിവിധങ്ങളായ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുക
ദേശീയ ജനസംഖ്യാ കമ്മിഷന്‍ കണക്കനുസരിച്ച് 2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കരട് നഗര നയത്തിന്‍റെ ഒരു ചട്ടക്കൂട് 2018ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.
കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും സംസ്ഥനത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.