TRENDING:

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024: വോട്ട് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ ഏതെല്ലാം? പോളിംഗ് ബൂത്ത് എങ്ങനെ കണ്ടെത്താം?

Last Updated:

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ വോട്ടര്‍മാരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും സംഘവും ചേര്‍ന്ന് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയതോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ലോക്‌സഭയിലെ 543 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഏപ്രില്‍ 19 തുടങ്ങുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനായിരിക്കും അവസാനിക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ഇതിന് പുറമെ ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവടങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു.
advertisement

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ വോട്ടര്‍മാരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാം

വോട്ട് രേഖപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍: വോട്ടര്‍പട്ടികയില്‍ പേരുള്ള ഏതൊരാള്‍ക്കും വോട്ട് ചെയ്യാനുള്ള അനുമതി ഉണ്ട്.

1, വോട്ടര്‍ ഐഡി

2. ഡ്രൈവിങ് ലൈസന്‍സ്

3. പാസ്‌പോര്‍ട്ട്

4. ആധാര്‍കാര്‍ഡ്

5. പാന്‍ കാര്‍ഡ്

6. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാര്‍ഡ്

7. എന്‍പിആറിന് കീഴില്‍ ആര്‍ജിഐ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

8. ഒരു പൊതുമേഖലാ ബാങ്കോ പോസ്റ്റ് ഓഫീസോ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്

advertisement

9. കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്

10. ഫോട്ടോ പതിച്ച പെന്‍ഷന്‍ കാർഡ്

11. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ സ്‌കീമില്‍ വിതരണം ചെയ്ത ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

12. എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?

1. https: electoralsearch.eci.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക

2. സംസ്ഥാനവും ഭാഷയും തെരഞ്ഞെടുക്കുക

advertisement

3. പേര്, സര്‍നെയിം, ജനനത്തീയതി, ലിംഗം എന്നിവ രേഖപ്പെടുത്തുക

4. ജില്ല, നിയോജകമണ്ഡലം എന്നിവ തിരഞ്ഞെടുക്കുക

5. ശേഷം കോഡ് നല്‍കി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക

പോളിങ് ബൂത്ത് കണ്ടെത്തുന്നത് എങ്ങനെ?

1. electoralsearch.eci.gov.in എന്ന വെബ്‌സൈറ്റ് തിരഞ്ഞെടുക്കുക

2. മൂന്ന് വഴികളിലൂടെ പോളിങ് ബൂത്ത് കണ്ടെത്താന്‍ കഴിയും.

വിവരങ്ങള്‍ നൽകി സെര്‍ച്ച് ചെയ്യാം

1. സംസ്ഥാനവും ഭാഷയും തിരഞ്ഞെടുക്കുക

2. പേര്, സര്‍നെയിം, ജനനത്തീയതി, ലിംഗം എന്നിവ നല്‍കുക

advertisement

3. ജില്ലയും നിയോജകമണ്ഡലവും ഏതെന്ന് തിരഞ്ഞെടുക്കുക. കോഡ് നല്‍കി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക

വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുക

1. ഭാഷ തിരഞ്ഞെടുക്കുക

2. വോട്ടര്‍ ഐഡി കാര്‍ഡ് വിവരങ്ങള്‍ നല്‍കുക

3. സംസ്ഥാനം തിരഞ്ഞെടുക്കുക

4. കോഡ് നല്‍കി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുക

1. സംസ്ഥാനം തിരഞ്ഞെടുക്കുക

2. ഭാഷ തിരഞ്ഞെടുക്കുക

3. മാെബൈല്‍ നമ്പര്‍ നല്‍കുക

4. മൊബൈലില്‍ ലഭ്യമായ ഒടിപി നമ്പര്‍ നല്‍കുക

advertisement

5. കോഡ് നല്‍കി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക

മലയാളം വാർത്തകൾ/ വാർത്ത/Explained/
ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024: വോട്ട് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ ഏതെല്ലാം? പോളിംഗ് ബൂത്ത് എങ്ങനെ കണ്ടെത്താം?
Open in App
Home
Video
Impact Shorts
Web Stories