എന്നാല്‍, കളര്‍ സ്‌പ്രേകളുമായി രണ്ട് സന്ദര്‍ശകര്‍ പാര്‍ലമെന്റിനുള്ളിൽ പ്രവേശിച്ചു. സന്ദര്‍ശക ഗാലറിയിലിരുന്ന ഇവര്‍ രണ്ടുപേരും ഷൂവിനുള്ളില്‍ ഒളിപ്പിച്ച കളര്‍ സ്‌പ്രേയെടുത്ത് എംപിമാർ ഇരിക്കുന്ന മേശയുടെ മുകളിലേക്ക് ചാടിക്കയറുകയായിരുന്നു.
advertisement
ഈ സംഭവം പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിച്ചിരിക്കുകയാണ്. പാര്‍ലമെന്റില്‍ ഭീകരാക്രമണം നടന്ന അതേദിവസം തന്നെയാണ് ഈ സംഭവവും അരങ്ങേറിയതെന്ന് ശ്രദ്ധേയമാണ്.
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച; മുദ്രാവാക്യം വിളികളുമായി രണ്ടുപേർ ലോക്സഭാ നടുത്തളത്തിലേക്ക് ചാടി
അതേസമയം, ഇന്നലെ നടന്ന സംഭവത്തിന് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നതിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പിടികൂടിയ രണ്ട് പേരും സാധാരണ പൗരന്മാരാണെന്നും അവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നുവെന്നും ഏജന്‍സികള്‍ പറയുന്നു.
പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസസ്, ഡല്‍ഹി പോലീസ്, പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് തുടങ്ങി വിവിധ സുരക്ഷാ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ജോയിന്റ് സെക്രട്ടറിയ്ക്കാണ് (സുരക്ഷ) നല്‍കിയിരിക്കുന്നത്. പല തട്ടുകളായാണ് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പരമ്പരാഗത സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള സംവിധാനമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഓരോ മേഖല അനുസരിച്ചുള്ള സുരക്ഷാ സംവിധാനം
പാര്‍ലമെന്റ് ഹൗസിന്റെ കെട്ടിടത്തിനുള്ളില്‍ കടക്കുന്നയാളുകളുടെ പാസുകള്‍ പരിശോധിക്കുക ഏതെങ്കിലും വിധത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ അത് ഡെപ്യൂട്ടി ഡയറക്ടറെ (സുരക്ഷ) അറിയിക്കുകയെന്നതാണ് സെക്യൂരിറ്റി ഓഫീസര്‍/ അസിസ്റ്റന്റ് ഡയറക്ടറുടെ (സുരക്ഷ) ചുമതല.
എല്ലാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും യാതൊരുവിധ വീഴ്ചയും കൂടാതെ ശരിയായി നടപ്പിലാക്കുന്നുണ്ടെന്നും ജീവനക്കാര്‍ അക്കാര്യം ശരിയായി വിശദീകരിക്കുന്നുണ്ടെന്നും ഏരിയ ഇന്‍-ചാര്‍ജ് ഉറപ്പാക്കുന്നു. സംശയാസ്പദമായ രീതിയില്‍ ആരെങ്കിലും പാര്‍ലമെന്റിന് ഉള്ളില്‍ പ്രവേശിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും തടയുന്നതിനുമായി എല്ലാ സൂപ്പര്‍വൈസറി ഓഫീസര്‍മാരും തങ്ങളുടെ ഉത്തരവാദിത്വപ്പെട്ട മേഖലയിലൂടെ ചുറ്റിനടക്കും.
പാസുകളും പ്രോട്ടോക്കോളും
പാര്‍ലമെന്ററി സമുച്ചയത്തിനുള്ളില്‍ ഗാലറി പാസുകള്‍ നല്‍കുന്നത് നിയന്ത്രിത പ്രോട്ടോക്കോളുകള്‍ പാലിച്ചാണ്. എംപിമാര്‍ക്ക് മാത്രമാണ് പാസുകള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുക. എഴുതി നല്‍കേണ്ട അപേക്ഷയും ഡിജിറ്റല്‍ സന്‍സദ് വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കാം.
ഓരോ പാസിനും ഒരോ ഐഡി ഉണ്ടായിരിക്കും. മെറ്റല്‍ ഡിറ്റക്ടേഴ്‌സ്, ആധുനിക ഉപകരണങ്ങള്‍, വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് റേഡിയോ ഫ്രീക്വന്‍സ് ടാഗുകള്‍ എന്നിവ ഉപയോഗിച്ചാണ് സുരക്ഷാ പരിശോധനകള്‍. പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നവരുടെ ബാഗുകളും സാധനസാമഗ്രഹികളും മൂന്ന് തവണയെങ്കിലും പരിശോധിക്കപ്പെടും. പാർലമെന്റിന്റെ പ്രവേശനകവാടത്തില്‍ തന്നെ സുരക്ഷാ പരിശോധന തുടങ്ങും.
ആയുധങ്ങള്‍ക്ക് നിയന്ത്രണം
ചില പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ ആയുധങ്ങള്‍ക്ക് പൂര്‍ണവിലക്കുണ്ട്. പ്രത്യേകം നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുമതിയുള്ളത്. ഇതിനും ഓരോ ഗേറ്റിലും സൂക്ഷ്മമായ പ്രക്രിയ ഉണ്ട്.
ഡല്‍ഹി പോലീസ്, പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ്, ഇന്റലിജന്‍സ് ബ്യൂറോ, സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നിവയുമായി ചേർന്നാണ് പാര്‍ലമെന്റ് സുരക്ഷാ സംവിധാനം പ്രവർത്തിക്കുന്നത്.