തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഭേദഗതി ബില്‍ അനുസരിച്ച് വഖഫ് ബോര്‍ഡുകള്‍ തങ്ങളുടെ സ്വത്തുക്കള്‍ ജില്ലാ കളക്ടര്‍മാരില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കും. രാജ്യത്ത് മൊത്തം 30 വഖഫ് ബോര്‍ഡുകളാണുള്ളത്. ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനാണ് ബില്ല് ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ ഈ ബോര്‍ഡുകളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനെപ്പറ്റിയും ബില്ല് ചര്‍ച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
എന്താണ് വഖഫ് നിയമം?
മുസല്‍മാല്‍ വഖഫ് നിയമം-1923 ആദ്യമായി കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. അവരാണ് ദി മദ്രാസ് റീലീജയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ആക്ട്-1925 മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ നിയമത്തിനെതിരെ മുസ്ലീങ്ങളും ക്രിസ്ത്യന്‍ സമൂഹവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശേഷം ഈ നിയമത്തില്‍ നിന്ന് മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗത്തെ ഒഴിവാക്കി ഹിന്ദുക്കളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പുതിയ നിയമം ബ്രിട്ടീഷുകാര്‍ ആവിഷ്‌കരിച്ചു. അതാണ് 1927ലെ മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് ആക്ട്.
advertisement
1954ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് വഖഫ് നിയമം പാസാക്കിയത്. ഈ നിയമം റദ്ദാക്കിയശേഷം നിലവില്‍ വന്നതാണ് 1995ലെ വഖഫ് നിയമം. വഖഫ് ബോര്‍ഡുകളുടെ അധികാരം വിപുലപ്പെടുത്തിയ നിയമമായിരുന്നു ഇത്. 2013ല്‍ വീണ്ടും ഈ നിയമം ഭേദഗതി ചെയ്തു. ഇതോടെ ആരുടെയും സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള അനിയന്ത്രിതമായ അധികാരം വഖഫ് ബോര്‍ഡിന് ലഭിച്ചു. അതായത് മുസ്ലീം ജീവകാരുണ്യത്തിന്റെ പേരില്‍ സ്വത്തുക്കള്‍ കൈയ്യടക്കാന്‍ വഖഫിന് അനിയന്ത്രിതമായ അധികാരം ഈ നിയമം ഉറപ്പുവരുത്തുന്നു. ഇന്ത്യയിലെ മറ്റൊരു മത സ്ഥാപനങ്ങള്‍ക്കും ലഭിക്കാത്ത ആനുകൂല്യമാണിത്.
ഈ പശ്ചാത്തലത്തില്‍ വഖഫ് നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അത്തരം ചില സംഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
1. അവിനാശി കേസ്: റവന്യൂ രേഖകള്‍ പ്രകാരം 1996ല്‍ ദേവേന്ദ്രകുല വെള്ളാളര്‍ സമുദായത്തിലെ 216 പേര്‍ക്ക് ചെയ്‌വൂരിലെ ദേവന്ദ്രന്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന 6.3 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം അനുവദിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ സ്ഥലത്തിന്റെ ഗുണഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കാരണം തൊട്ടിപ്പാളയം, അവിനാശി എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസിലും തിരുപ്പൂര്‍ ജില്ലയിലെ ജോയിന്റ്-1, ജോയിന്റ്-2 സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കും വഖഫ് ബോര്‍ഡ് ഒരു കത്ത് അയച്ചിരുന്നു. അവിനാശിയിലേയും തിരുപ്പൂരിലേയും പ്രസ്തുത സര്‍വ്വേ നമ്പറില്‍ പെടുന്ന 93 ശതമാനം സ്വത്തുക്കളും വഖഫ് ബോര്‍ഡിന്റേതാണെന്നാണ് കത്തില്‍ അവകാശപ്പെടുന്നത്.
2. തിരുച്ചിറപ്പള്ളി ജില്ലയിലെ കാവേരി നദീ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുചെന്തുറൈ എന്ന ഗ്രാമത്തില്‍ 1500 വര്‍ഷം പഴക്കമുള്ള സുന്ദരേശ്വര ക്ഷേത്രം നിലനില്‍ക്കുന്നുണ്ട്. ഈ ഭൂമിയിലും വഖഫ് അവകാശം ഉന്നയിക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
3. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ഒരു സ്ഥലത്തിന് മതപരമായ പദവി നല്‍കി പ്രാർത്ഥനയ്ക്കോ നിസ്കാരത്തിനോ വേണ്ടി വിട്ടു നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തെലങ്കാന സര്‍ക്കാരിന് ഈ തീരുമാനം വലിയ ആശ്വാസമായി. സര്‍വകലാശാല, ടൗണ്‍ഷിപ്പ്, മറ്റ് പ്രശസ്ത സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. 2012ലെ ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിയ്‌ക്കെതിരെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീലുമായി എത്തിയത്.
4. തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ വഖഫ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. നിലവില്‍ വഖഫ് ബോര്‍ഡിന് സംസ്ഥാനത്തുടനീളം 18000ലധികം സ്വത്തുവകകളുണ്ട്. അതില്‍ 7000ലധികം വസ്തുവകകളില്‍ നിന്ന് വരുമാനവും ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.
5. തമിഴ്‌നാട്ടിലെ 1500 വര്‍ഷം പഴക്കമുള്ള മനേന്ദിയവല്ലി ചന്ദ്രശേഖര സ്വാമി ക്ഷേത്ര ഭൂമിയ്ക്ക് മേല്‍ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് രംഗത്തെത്തി. തിരുച്ചെന്തുറെ ഗ്രാമത്തിലും പരിസരത്തുമായി ക്ഷേത്രത്തിന് 369 ഏക്കര്‍ ഭൂമിയാണുള്ളത്.
6. 2021ല്‍ ദേവഭൂമി ദ്വാരകയില്‍ സ്ഥിതി ചെയ്യുന്ന ബെറ്റ് ദ്വാരകയിലെ രണ്ട് ദ്വീപുകളുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടുകൊണ്ട് വഖഫ് ബോര്‍ഡ് ഗുജറാത്ത് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഈ ഹര്‍ജി കേള്‍ക്കാന്‍ തയ്യാറായില്ല.