ഇത്തരം കോൾ സെന്ററുകൾ നടത്തുന്ന ഷെൽ കമ്പനികൾ പരസ്യ ഏജൻസി, മാർക്കറ്റിംഗ് സ്ഥാപനം അല്ലെങ്കിൽ മാർക്കറ്റ് റിസർച്ച് സ്ഥാപനം എന്നു പരിചയപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം ഇത്തരം കോൾ സെന്ററുകൾ കൂണു പോലെ മുളച്ചുപൊങ്ങി. നിയമാനുസൃതമായ കോൾ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി, ചൈനീസ് വായ്പാ ആപ്പുകളിൽ പലതും സാധാരണയായി അധികം ഓഫീസുകൾ ഇല്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ചൈനീസ് പൗരന്മാർ നടത്തുന്ന ഇത്തരം അനധികൃത വായ്പാ വായ്‌പ ആപ്പുകൾ എങ്ങനെയാണ് ഇന്ത്യക്കാരെ വലയിലാക്കുന്നതെന്നും ചിലരെ ആത്മഹത്യയിലേക്കു വരെ നയിക്കുന്നത് എങ്ങനെയാണെന്നും അറിയാൻ ന്യൂസ് 18 ഒരു അന്വേഷണ പരമ്പര നടത്തിയിരുന്നു. അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും വരെ ഉപയോഗിച്ചാണ് ഇവരുടെ ഭീഷണി. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ചില മാർഗങ്ങൾ താഴെ പറയുന്നവയാണ്.
advertisement
Also Read- മൂന്ന് മാസത്തിനിടെ രണ്ട് തവണ വധശ്രമം; സൽമാൻ ഖാന്റെ ജീവന് ഭീഷണിയെന്ന് മുംബൈ പൊലീസ്
സിം കാർഡ്
ഡൽഹിയിൽ മാർക്കറ്റ് റിസർച്ച് സ്ഥാപനമെന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു കോൾ സെന്റർ ദ്വാരക പോലീസ് റെയ്ഡ് ചെയ്തിരുന്നു. നാല് പേരെ അറസ്റ്റ് ചെയ്യുകയും അവിടെ ജോലി ചെയ്തിരുന്ന 150 ഓളം പേരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു. കോൾ സെന്റർ ജീവനക്കാർക്ക് നൽകാനായി കമ്പനിയുടെ പേരിൽ 300 സിം കാർഡുകൾ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. ചെറുകിട കച്ചവടക്കാർ വഴിയാണ് സിം കാർഡുകൾ സംഘടിപ്പിച്ചതെന്നും ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സിം കാർഡുകൾക്കൊപ്പം, 2000 മോഡൽ ബേസിക് മൊബൈൽ ഫോണുകളും ജീവനക്കാർക്ക് നൽകിയിരുന്നു. ഇത്തരം 141 ഫോണുകൾ ഡൽഹി പോലീസ് കണ്ടെടുത്തു.
Also Read- ബാങ്ക് മാനേജരെ പറ്റിച്ച് 40 ലക്ഷം തട്ടിയെടുത്തു; പ്രതികൾക്കായി തിരച്ചിൽ
വാട്സ്ആപ്പ്
ഈ കോൾ സെന്റർ എക്‌സിക്യൂട്ടീവുകൾ വാട്ട്‌സ്ആപ്പ് കോളുകളും ചാറ്റുകളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബ്രൗസറിന്റെ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് വെബ് പതിപ്പും ഉപയോഗിച്ചിരുന്നതായി തെലങ്കാന പോലീസിലെ ഉദ്യോഗസ്ഥർ ന്യൂസ് 18-നോട് പറഞ്ഞു. ഇവ വഴിയും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.
ഫോട്ടോ മോർഫിങ്
അനധികൃത വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട കോൾ സെന്ററുകളിൽ ഫോട്ടോകൾ മോർഫ് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിവുള്ള ആളുകളുടെ ടീമുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഈ വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെങ്കിൽ, അവശ്യ രേഖകളുടെ ഭാഗമായി ഫോട്ടോകളും നൽകേണ്ടതുണ്ട്.
പല 'ലെവലുകൾ'
A-1, A-2, M-1 എന്നിങ്ങനെ പല ലെവലുകളിലായാണ് കോൾ സെന്റർ ജീവനക്കാർ പ്രവർത്തിക്കുന്നത്. ആദ്യത്തെ ലെവലിൽ ജീവനക്കാർ ഉപഭോക്താക്കളെ വിളിക്കുകയും തിരിച്ചടവിനായി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഉപഭോക്താക്കൾ വിസമ്മതിക്കുകയോ ഉടനടി തിരിച്ചടയ്ക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ, ഈ കേസ് A-2 അല്ലെങ്കിൽ M-2 ആയി മാർക്ക് ചെയ്യും. ഈ ഘട്ടത്തിൽ, ഉപഭോക്താക്കളെ വിളിക്കാനും സന്ദേശമയയ്‌ക്കാനും മറ്റൊരു എക്‌സിക്യൂട്ടീവിനായിരിക്കും ചുമതല.
